ഡോ :മംഗളം സ്വാമിനാഥൻ അവർഡിന് അർഹനായ പമ്പാവാസൻ നായരെ പാക്ട് ആദരിച്ചു
പ്രവാസ ലോകത്തെ മികച്ച സംഭവനകൾക്കുള്ള ഡോ. മംഗളം സ്വാമിനാഥൻ പ്രവാസി ഭാരതീയ എക്സലൻസ് പുരസ്‌കാരത്തിന് അർഹനായ അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പമ്പാവാസൻ നായരെ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട് )ആദരിച്ചു. നാട്ടിലും പ്രവാസ ലോകത്തും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പാലക്കാടുകാരനായ പമ്പാവാസൻ നായർ പാക്ടിന്റെ അഭിമാനമാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. “അദ്ദേഹത്തിന്റെ നേട്ടങ്ങൾ പാക്ടിന്റെയും അഭിമാനമാണ്,” അവർ കൂട്ടിച്ചേർത്തു.ചന്ദ്രമ്മ മാധവൻ നായർ (സി.എം.എൻ) ട്രസ്റ്റ് മുഖേന വീടില്ലാത്തവർക്ക് […]









