രാസ ലഹരിക്കെതിരെ ഗാന്ധിജയന്തി ദിനത്തിൽ എ.കെ.സി.സി.
ബഹ്റൈൻ എ.കെ.സി. സി ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു. കാനൂ ഗാർഡനിൽ വച്ച് സംഘടിപ്പിച്ച ഗാന്ധി സ്മരണയിൽ, ഗ്ലോബൽ സെക്രട്ടറിയും ബഹ്റൈൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു.നമ്മുടെ സാമൂഹ്യ അന്തരീക്ഷം വർഗീയതയുടെ നിഴൽ യുദ്ധങ്ങളാൽ സജീവമായ ഈ കാലത്ത് ഗാന്ധിക്കും ഗാന്ധിജയന്തിക്കും വളരെ പ്രസക്തിയുണ്ടെന്ന് ചാൾസ് ആലുക്ക പറഞ്ഞു. ഗാന്ധിജി ജന്മം കൊണ്ടല്ല ജീവിതം കൊണ്ട് മഹാപ്രസ്ഥാനമായി മാറിയ മനുഷ്യനാണെന്ന് ജീവൻ ചാക്കോ അഭിപ്രായപ്പെട്ടു.അഹിംസയുടെ ക്യാൻവാസിൽ എളിമ കൊണ്ട് ജനാധിപത്യത്തെയും മതേതരത്വത്തെയും ഭാരതമക്കൾക്ക് സമ്മാനിച്ച മഹാ മനുഷ്യനെ പുതിയ […]









