Imac Kochi

റാലിക്കിടെ മരിച്ചവരുടെ എണ്ണം 41 ആയി, കരൂരിലെത്താൻ വിജയ്ക്ക് അനുമതിയില്ല, ആസൂത്രിത അട്ടിമറിയെന്ന് വിജയ്, അല്ലെന്ന് എതിർപക്ഷം

കരൂർ :തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് നടത്തിയ റാലിക്കിടെ ആൾക്കൂട്ടദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ (65) ആണ് മരിച്ചത്. അപകടമുണ്ടായ ഉടനെ തന്നെ ചെന്നൈയിലേക്ക് എത്തിയ വിജയ് കരൂരിലേക്ക് പോകാൻ അനുമതി തേടിയെങ്കിലും പൊലീസ് നൽകിയില്ല. അതേ സമയം അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്. തമിഴക വെട്രി കഴകത്തിന്റെ ജനറൽ സെക്രട്ടറി എൻ.ആനന്ദിനും കരൂർ ജില്ലാ ഭാരവാഹികൾക്കുമെതിരെ മനഃപൂർവമായ നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ […]
Read More

അപ്പാർട്ട്‌മെന്റിൽ തീപിടിത്തം: ‘ശ്രീമദ് രാമായൺ’ ബാലതാരവും സഹോദരനും ശ്വാസംമുട്ടി മരിച്ചു; അപകടം പുലർച്ചെ, അച്ഛനും അമ്മയും വീട്ടിലില്ല

കോട്ട (രാജസ്ഥാൻ): അപ്പാർട്ട്‌മെന്റിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിച്ചുണ്ടായ പുകയിൽ ശ്വാസംമുട്ടി ടി.വി ബാലതാരം വീർ ശർമ (8)യും സഹോദരൻ ഷോറിയ ശർമ (16)യും മരിച്ചു. രാജസ്ഥാനിലെ കോട്ടയിലുള്ള വീട്ടിൽ ഞായറാഴ്ച പുലർച്ചെ രണ്ടിനു തീപിടിത്തമുണ്ടായപ്പോൾ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സോണിയിൽ സംപ്രേക്ഷണം ചെയ്ത ശ്രീമദ് രാമായണം പുരാണ പരമ്പരയിലൂടെ ശ്രദ്ധേയനായ താരമായിരുന്നു വീർ. കോച്ചിംഗ് സെന്ററിൽ അധ്യാപകനായ അച്ഛൻ ജിതേന്ദ്ര ശർമ ഒരു പരിപാടിയിൽ പങ്കെടുക്കാനായി പുറത്തായിരുന്നു. നടി കൂടിയായ അമ്മ റീത്ത ശർമ മുംബൈയിലായിരുന്നു. […]
Read More

മെസ്സി കേരളത്തിൽ എത്തുമ്പോൾ ഇരമ്പാൻ ആരാധകക്കൂട്ടം; അപകടം ഒഴിവാക്കാൻ സർക്കാർ പ്ലാൻ റെഡി

പത്തനംതിട്ട: നവംബറിൽ അർജന്റീന ടീം കേരളത്തിലെത്തുമ്പോൾ പ്രിയപ്പെട്ട മെസ്സിയെ കാണാൻ ആരാധകർ ഇരമ്പും. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രായോഗികമായ പദ്ധതികൾ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ഒരുക്കുന്ന തിരക്കിലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ആരാധകരുടെ മാനസിക വശങ്ങൾ ഉൾപ്പെടെ പരിശോധിച്ചുള്ള പദ്ധതിക്ക് ദുരന്തനിവാരണ അതോറിറ്റിയാണ് അംഗീകാരം നൽകേണ്ടത്. ഓരോ പരിപാടിക്കും വ്യത്യസ്ത പ്രോട്ടോക്കോൾ തയാറാക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് പറഞ്ഞു. കൊച്ചി ഫിഫ അണ്ടർ 17 ലോകകപ്പ്, ഐഎസ്എൽ തുടങ്ങിയ മത്സരങ്ങൾക്കായി തയാറാക്കിയ […]
Read More

ജ്യൂസിൽ വിഷം കലർത്തി കുടിച്ചു, കമിതാക്കളിൽ ഒരാൾ മരിച്ചു

തിരുവനനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ ജ്യൂസിൽ എലിവിഷം കലർത്തി കുടിച്ച സംഭവത്തിൽ സംഭവത്തിൽ കമിതാക്കളിൽ ഒരാൾ മരിച്ചു. യുവാവാണ് മരിച്ചത്. പതിനഞ്ചുകാരിയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. എരിച്ചല്ലൂർ മാറാടി വിജയവിലാസത്തിൽ വിഷ്ണു (23), പത്താംക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി എന്നിവരാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരേയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് വിഷ്ണുവിന്റെ മരണം.
Read More

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു, 13 വയസ്സുകാരൻ മരിച്ചു, 2 പേരുടെ നില ഗുരുതരം

മലപ്പുറം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് പതിമൂന്നുകാരനായ വിദ്യാർഥി മരിച്ചു. ഇസാൻ ആണ് മരിച്ചത്. നാലു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആറുവരിപ്പാതയിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം കോഹിനൂരിൽ ആയിരുന്നു അപകടം. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള ലോറിയിലാണ് കുടുംബം സഞ്ചരിച്ച കാർ ഇടിച്ചത്. ഇതിനുശേഷം കാർ സമീപത്തെ ഡിവൈഡറിൽ ഇടിച്ചു നിന്നു. സംഭവസമയത്ത് പ്രദേശത്ത് ചാറ്റൽമഴയുണ്ടായിരുന്നു.
Read More

മോഹൻലാലിനെ സർക്കാർ ആദരിക്കും, ശനിയാഴ്ച തലസ്ഥാനത്ത് വൻസ്വീകരണം

തിരുവനന്തപുരം: ദാദാ സാഹേബ് ഫാൽക്കെ അവാർഡ് സ്വന്തമാക്കിയ നടൻ മോഹൻലാലിന് ന് സർക്കാരിന്റെ ആദരം. ശനിയാഴ്ച, തിരുവനന്തപുരത്താണ് സ്വീകരണം. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. മോഹൻലാലിന്റെയും മുഖ്യമന്ത്രിയുടെയും സമയം നോക്കി ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നേരത്തെ അറിയിച്ചിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ നാളെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കും.
Read More

സ്വത്തും സ്വർണവും സ്വന്തമാക്കാൻ അമ്മയെ മർദിച്ച് ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

താമരശ്ശേരി (കോഴിക്കോട്): ലഹരി ഉപയോഗിച്ച് സ്വത്തും സ്വർണവും ആവശ്യപ്പെട്ട് 75 വയസ്സുകാരിയായ അമ്മയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. പുതുപ്പാടി കുപ്പായക്കോട് ഫാക്ടറിപ്പടി കോക്കാട്ട് ബിനീഷ്(45)നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ്ചെയ്തത്. സ്വത്ത് തന്റെ പേരിൽ എഴുതിത്തരണമെന്നും സ്വർണം നൽകണമെന്നും ആവശ്യപ്പെട്ടാണ് മദ്യലഹരിയിൽ ഇയാൾ അമ്മയെ മർദിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതി നൽകണമെന്നും സ്വർണാഭരണങ്ങൾ നൽകണമെന്നും പറഞ്ഞ് അമ്മ മേരിയെ ഇയാൾ മർദിക്കുകയായിരുന്നു. […]
Read More

തത്തയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അപകടം; തെങ്ങ് വീണ് വിദ്യാർത്ഥി മരിച്ചു

ആലുവ: തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഏഴാം ക്ലാസ് വിദ്യാർത്ഥി വീണു മരിച്ചു. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെന്റിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി വെളിയത്തുനാട് സ്വദേശി മുഹമ്മദ് സിനാനാണ് മരിച്ചത്. ഉണങ്ങിയ തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുകയായിരുന്നു സിനാനും കൂട്ടുകാരും. മുകൾഭാഗം ഉണങ്ങി നിന്നിരുന്ന തെങ്ങ് സിനാനും മറ്റ് നാല് കൂട്ടുകാരും ചേർന്ന് വെട്ടിമറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് തെങ്ങ് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരിച്ചിരുന്നു. വയലക്കാട് വീട്ടിൽ സുധിറിന്റെയും […]
Read More

വിന്റർ ഷെഡ്യൂൾ, നിരവധി സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്, ആശങ്കയിൽ പ്രവാസികൾ

കൊച്ചി: വിന്റർ ഷെഡ്യൂളിൽ കുവൈത്തിൽ നിന്നും കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള മുഴുവൻ സർവീസുകളുമുൾപ്പെടെ റദ്ദാക്കിയ എയർ ഇന്ത്യ മറ്റു നിരവധി സർവീസുകളും വെട്ടിക്കുറച്ചു. ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലുള്ള വിന്റർ ഷെഡ്യൂളിലാണ് പ്രവാസികൾക്ക് തിരിച്ചടിയാകുന്ന നീക്കം. കൂടുതലും മലബാറിൽ നിന്നുള്ള യാത്രക്കാരെയാണ് ഈ നടപടി ബാധിക്കുന്നത്. സമ്മർ ഷെഡ്യൂളിൽ ബഹ്‌റൈൻ, കുവൈത്ത്, അബുദാബി, ദുബായ്, ഷാർജ, റാസൽ ഖൈമ, ജിദ്ദ, മസ്‌കത്ത്, ദമാം റൂട്ടുകളിൽ എയർ ഇന്ത്യയ്ക്ക് 96 സർവീസുകൾ ഉള്ളത് വിന്റർ ഷെഡ്യൂളിലെത്തുമ്പോൾ 54 […]
Read More

ശബരിമലയിൽ നിന്ന് കാണാതായ സ്വർണ പീഠം കണ്ടെത്തി; സ്പോൺസറുടെ ബന്ധുവീട്ടിൽ പീഠം

പത്തനംതിട്ട: ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക ശിൽപ്പത്തിന്റെ ഭാഗമായ സ്വർണ പീഠം കണ്ടെത്തി. പരാതി നൽകിയ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പീഠം കണ്ടെത്തിയത്. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. സ്വർണപീഠം സ്ട്രോംഗ് റൂമിലേക്ക് മാറ്റി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും. ശബരിമല സ്വർണപ്പാളി വിവാദത്തിനിടെയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തലുണ്ടായത്. ദ്വാരപാലക ശില്പങ്ങൾക്ക് വേറൊരു പീഠം കൂടി നിർമിച്ചിരുന്നു എന്നായിരുന്നു പറഞ്ഞത്. ‘ശില്പങ്ങൾക്ക് രണ്ടാമതൊരു പീഠം കൂടി നിർമിച്ച് നൽകിയിരുന്നു. മൂന്ന് പവൻ സ്വർണം ഉപയോഗിച്ചാണ് […]
Read More