Imac Kochi

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

കോട്ടയം: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ യുവാക്കൾക്ക് ദാരുണാന്ത്യം. കരിപ്പാടം ദാറു സുബഹ് വീട്ടിൽ ടി എം റഷീദിന്റെ മകൻ മുർത്തസ അലിൻ റഷീദ് (27), വൈക്കം പുളിംതുരുത്തിൽ അബുവിന്റെ മകൻ റിദിക് മുഹമ്മദ് (29) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ തലപ്പാറ കൊങ്ങിണി മുക്കിലായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മൂന്നാമനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് റഫ്രിജറേറ്ററുമായി പോയ ലോറിയും എതിരെ വന്ന കാറുമായാണ് കൂട്ടിയിടിച്ചത്. വിദേശത്തായിരുന്ന […]
Read More

തിരിച്ചുവരാമെന്ന് പറഞ്ഞ് പോയതാണ്, യഥാർത്ഥ കാരണം കണ്ടെത്തണം’; തിരുമല അനിലിന്റെ ഭാര്യ ആശ, പൊലീസ് മൊഴിയെടുത്തു

തിരുവനന്തപുരം: ബിജെപി നഗരസഭാ കൗൺസിലർ തിരുമല അനിൽ ജീവനൊടുക്കിയ സംഭവത്തിൽ യഥാർത്ഥ കാരണം കണ്ടെത്തണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആശ ആവശ്യപ്പെട്ടു. അന്വേഷണ സംഘം ആശയുടെ മൊഴി രേഖപ്പെടുത്തി. ആത്മഹത്യയ്ക്ക് പിന്നിലെ അനിൽ രാവിലെ പെട്ടെന്ന് ഷർട്ട് ധരിച്ച്, തിരിച്ചു വരാമെന്ന് പറഞ്ഞ് ഇറങ്ങി പോകുകയായിരുന്നുവെന്ന് ആശ പറഞ്ഞു. സൊസൈറ്റിയിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം മാനസിക ബുദ്ധിമുട്ടിലായിരുന്നു. ആർക്കെല്ലാം വായ്പ കൊടുത്തെന്ന് അറിയില്ല. മരണത്തിന് മുമ്പ് ആരെയെങ്കിലും കണ്ടിട്ടുണ്ടോ എന്നും അറിയില്ല. സഹായം തേടിയതായും അറിയില്ലെന്നും ഭാര്യ പറഞ്ഞു. […]
Read More

സ്ഫോടനത്തിൽ പിതാവ് നഷ്ടമായി, ആശ്രയിക്കാൻ ആരുമില്ല, വിമാനത്തിന്റെ ടയറിൽ കയറി പുറപ്പെട്ടത് എങ്ങോട്ടേക്കെങ്കിലും രക്ഷിക്കാൻ

ന്യൂഡൽഹി:  അഫ്ഗാനിസ്ഥാനിൽ നിന്നും പുറപ്പെട്ട വിമാനത്തിന്റെ ടയറിൽ കയറിയിരുന്ന് യാത്ര ചെയ്ത് ഇന്ത്യയിലെത്തിയ പതിമൂന്നുകാരന്റെ വാർത്തകൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ആ ബാലന്റെ സങ്കടകഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. അനധികൃതമായി കുടിയേറിയതിനെ തുടർന്ന് ഇറാനിൽ നിന്നും നാടുകടത്തപ്പെട്ട ഈ കുട്ടി വീണ്ടും ഇറാനിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് വഴിതെറ്റി ഇന്ത്യയിലെത്തിയത്. ഇറാനിലേക്കുള്ള ഫ്ളെറ്റെന്ന് തെറ്റിദ്ധരിച്ച് കെ.എ.എം എയർ സർവീസ് നടത്തുന്ന ആർക്യു4401ന്റെ എയർബസിന്റെ ലാൻഡിങ് ഗിയർ കാബനിലേക്ക് കുട്ടി കയറിക്കൂടിയത്. അതിസാഹസികയാത്രയ്ക്ക് അഫ്ഗാൻ ബാലനെ പ്രേരിപ്പിച്ചത് ദുരിതജീവിതമാണെന്നാണ് പുറത്തുവരുന്ന വിവരം. […]
Read More

ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്നത് അമ്മയുടെ അറിവോടെ; ശ്രീതു അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ അമ്മ ശ്രീതു അറസ്റ്റിൽ. കുഞ്ഞിനെ കൊന്നത് അമ്മയുടെ അറിവോടെയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഫോറൻസിക് പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. കേസിൽ ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ നേരത്തെ അറസ്റ്റിലായിരുന്നു. മുൻപ് സാമ്പത്തിക തട്ടിപ്പ് കേസിലും ശ്രീതു അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശ്രീതുവിനെ പാലക്കാടുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കൊല്ലം ജനുവരി 30നായിരുന്നു ദേവേന്ദു എന്ന രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞു കൊന്നത്. നാടിനെ നടുക്കിയ സംഭവം പുറംലോകമറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പൊലീസിന് കണ്ടെത്താൻ […]
Read More

പൂർവവിദ്യാർഥി സംഗമത്തിൽ പരിചയം പുതുക്കി അധ്യാപികയുടെ വീട്ടിലെത്തി  47 ലക്ഷം തട്ടി പൂർവ വിദ്യാർഥി, അറസ്റ്റ്‌

പരപ്പനങ്ങാടി:  പൂർവവിദ്യാർഥി സംഗമത്തിൽ പരിചയം പുതുക്കി അധ്യാപികയുടെ വീട്ടിലെത്തി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് ഭാര്യയ്ക്ക് അറസ്റ്റ് വാറന്റും നൽകി. ചെറിയമുണ്ടം തലക്കടത്തൂരിലെ നീലിയത്ത് വേർക്കൻ ഫിറോസ് (51), ഭാര്യ റംലത്ത് (മാളു 43) എന്നിവരാണ് പ്രതികൾ. താനൂർ തലക്കടത്തൂർ സ്‌കൂളിലെ അധ്യാപികയായ നെടുവ സ്വദേശിനിയുടെ സ്വർണവും പണവുമാണ് മോഷ്ടിച്ചത്. പൂർവ വിദ്യാർഥി സംഗമത്തിന് എത്തിയപ്പോഴായിരുന്നു വർഷങ്ങൾക്ക് ശേഷം പരിചയപ്പെട്ടത്. പിന്നീട് വീട്ടിലെത്തി സൗഹൃദം സ്ഥാപിച്ചു. പക്ഷാഘാതമുണ്ടായെന്നും ജീവിക്കാൻ മാർഗമില്ലെന്നും പറഞ്ഞ് […]
Read More

ലൈംഗിക പരാമർശങ്ങൾ വിഡിയോയിൽ ഇല്ലല്ലോ? കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമെന്തെന്ന് കോടതി, കെ.എം.ഷാജഹാന് ജാമ്യം

കൊച്ചി: സി.പി.എം നേതാവ് കെ.ജെ. ഷൈനെ സമൂഹ മാധ്യമങ്ങളിലൂടെ തുടർച്ചയായി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യുട്യൂബർ കെ. എം. ഷാജഹാന് ജാമ്യം. ഷാജഹാനെ അറസ്റ്റ് ചെയ്ത നടപടിക്രമങ്ങളെയും പൊലീസിന്റെ അവകാശവാദങ്ങളെയും ചോദ്യം ചെയ്താണ് എറണാകുളം സിജെഎം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് എന്നതുൾപ്പെടെയുള്ള ഉപാധികളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ അഡി. പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഷാജഹാൻ. ഇന്നലെ രാത്രി തിരുവനന്തപുരം ആക്കുളത്തുള്ള വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഷാജഹാനെ കൊച്ചി ചെങ്ങമനാട് […]
Read More

നവരാത്രിക്ക് ഒരുദിവസംകൂടി അവധി പ്രഖ്യാപിച്ച് സർക്കാർ, ജീവനക്കാർക്ക് മൂന്നുദിവസം അവധി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 30 ചൊവ്വാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും എന്നാണ് ഔദ്യോഗിക അറിയിപ്പ്. ക്ടോബർ ഒന്ന്, രണ്ട് തീയതികളിലും സംസ്ഥാനത്ത് പൊതു അവധിയാണ്. അതിനു പുറമെയാണ് 30നും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 30ന് നിയമസഭ നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജോലിക്ക് ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ […]
Read More

വിൽപന കുറഞ്ഞു; ജി. എസ്.ടിയും മഴയും വന്നു… ബംപർ നറുക്കെടുപ്പ് മാറ്റിവച്ചു; ഭാഗ്യവാനെ അറിയാൻ ഒരാഴ്ച കാത്തിരിക്കണം

തിരുവനന്തപുരം: നാളെ നടക്കാനിരുന്ന തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു. ഒക്ടോബർ നാലിന് പുതിയ നറുക്കെടുപ്പ്. കനത്ത മഴയെത്തുടർന്ന് വിൽപന കുറഞ്ഞതെന്ന വിലയിരുത്തലിലാണ്. ജിഎസ്ടിയിൽ വന്ന മാറ്റം തുടങ്ങിയവ മൂലമാണ് നറുക്കെടുപ്പ് മാറ്റിവച്ചത്. ഏജന്റുമാരുടെ അഭ്യർഥന കൂടി പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിയ നടപടിയെന്ന് പ്രസ്താവനയിൽ വകുപ്പ് അറിയിച്ചു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജൻസികൾക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചിരുന്നു. ഇതുവരെ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റത് പാലക്കാടാണ് – […]
Read More

ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2025; മെഗാ ഫൈനൽ നാടൻ പന്തുകളി മത്സരം ഇന്ന്, സമ്മാനദാനം നാളെ ബി. എം.സി പൊന്നോണം പരിപാടിയിൽ

കേരള നേറ്റീവ് ബോൾ അസോസിയേഷൻ, ടഗ് ഓഫ് വാർ കൂട്ടായ്മയുടെ പിന്തുണയോടുകൂടി ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2025 ഓണാഘോഷങ്ങളുടെ ഭാഗമായി മെഗാ ഫൈനൽ നാടൻ പന്തുകളി മത്സരം സംഘടിപ്പിക്കും. കെ എൻ ബി എ ജനറൽ കൺവീനർ രഞ്ജിത്ത് കുരുവിള, ടൂർണമെന്റ് കൺവീനർ ജിതിൻ കെ. കുട്ടപ്പൻ, ജോയിന്റ് കൺവീനർ പോൾ ജോൺ, ക്രിസ്റ്റി വി. ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് (സെപ്തംബർ വെള്ളി വൈകീട്ട് 3 മുതൽ കാനൂ ഗാർഡന് സമീപമുള്ള കെ.എൻ.ബി […]
Read More

കനത്ത മഴയിൽ റൺവേ തെളിഞ്ഞില്ല, വട്ടമിട്ട് പറന്ന് വിമാനം, തിരുവനന്തപുരത്ത് ലാൻഡിംഗ് ഒരു മണിക്കൂർ വൈകി

തിരുവനന്തപുരം: കനത്ത മഴയ്ക്ക് പിന്നാലെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വിമാനത്തിന്റെ ലാൻഡിംഗ് വൈകി. റൺവേ കാണാനാകാതെ വന്നതോടെ കുവൈത്ത് എയർവേയ്സിന്റെ വിമാനമാണ് ഇറങ്ങാൻ വൈകിയത്. ഇന്നു രാവിലെ 5.45 ന് ഇറങ്ങേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂർ വൈകിയാണ് ലാൻഡ് ചെയ്തത്. കനത്ത മഴ മൂലം പൈലറ്റിന് റൺവെ കാണാനാകാത്ത സ്ഥിതി ഉണ്ടായതോടെ എയർ ട്രാഫിക് കൺട്രോളിന്റെ നിർദേശപ്രകാരം ആകാശത്തു വട്ടമിട്ടു പറക്കുന്നതു തുടർന്നു. ഒരു മണിക്കൂറോളം വൈകി ഇറങ്ങിയ വിമാനം പിന്നീട് കുവൈറ്റിലേക്കു തിരിച്ചുപോയി.
Read More