Imac Kochi

രാഹുൽ, അശ്വതി ചേച്ചി പ്രണയകഥ സത്യമാണോ… അല്ലെന്ന് ഫാക്ട് ചെക്കുകൾ; അറിയണം ഷെയർ ചെയ്യുന്നതിന് മുമ്പ് വസ്തുത

കേരളത്തിലെ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം ട്രെൻഡിംഗായ ഒരു ലവ് സ്‌റ്റോറിയുണ്ട്. രാഹുലിന്റെയും അശ്വതി ചേച്ചിയുടെയും പ്രണയബന്ധത്തിന്റെ കഥ. ഹൃദയം കീഴടക്കുന്ന ഈ അനുഭവകുറിപ്പ് സോഷ്യൽ മീഡിയയിലെ മലയാളികൾ ആഘോഷിച്ചു. ചെറുപ്പത്തിൽ തന്റെ നേരെ പാഞ്ഞു വന്ന ലോറിക്ക് മുന്നിൽ എടുത്തു ചാടി കാലുകൾ നഷ്ടപ്പെട്ട അശ്വതി എന്ന യുവതിയെ വർഷങ്ങൾക്ക് ശേഷം രാഹുൽ എന്ന ചെറുപ്പക്കാരൻ വിവാഹം ചെയ്യാൻ തീരുമാനിച്ചു എന്നായിരുന്നു കുറിപ്പിലുള്ളത്. ചെയ്ത കഥയായിരുന്നു ഇത്. രാഹുൽ അനുഭവം പങ്കുവെക്കുന്നു എന്ന രീതിയിലുള്ള ഈ കുറിപ്പ് പല […]
Read More

അവകാശികളില്ലാതെ 67,270 കോടി രൂപ, ഒടുവിൽ എന്തു ചെയ്യണമെന്ന് തീരുമാനിച്ച് ആർ.ബി.ഐ

ന്യൂഡൽഹി: അവകാശികളില്ലാതെ ഇന്ത്യയിലെ ബാങ്കുകളിൽ കിടക്കുന്ന 67,270 കോടി രൂപയ്ക്ക് എന്തു ചെയ്യണമെന്ന കാര്യത്തിൽ ഒടുവിൽ തീരുമാനമായി. ഈ തുക എന്ത് ചെയ്യണമെന്ന കാര്യത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശം പുറപ്പെടുവിച്ചത്. തുക ഉടമകൾക്ക് തന്നെ തിരികെ നൽകാൻ പ്രത്യേക പരിപാടിക്ക് തന്നെ തുടക്കം കുറിക്കുകയാണ് ആർബിഐ. ഈ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലായിരിക്കും പ്രത്യേക കർമപരിപാടി സംഘടിപ്പിക്കുക. ഗ്രാമീണ, സെമി അർബൻ മേഖലകൾ കേന്ദ്രീകരിച്ചാവും ക്യാമ്പയിൻ നടത്തുകയെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. […]
Read More

സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും; ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിഞ്ഞു

ചണ്ഡീഗഡ്: സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഡി. രാജ തുടരും. പ്രായപരിധി കർശനമാക്കിയ പാർട്ടി കോൺഗ്രസിലാണ് രാജയ്ക്ക് ഇളവ് നൽകി ഒരു ടേം കൂടി അനുവദിച്ചത്. അദ്ദേഹത്തിന് മാത്രമാണ് ഇളവ് നൽകിയിട്ടുള്ളത്. പാർട്ടി ഒറ്റക്കെട്ടായുള്ള തീരുമാനമെന്നാണ് ഡി രാജയുടെ പ്രതികരണം. കേരളത്തിൽ നിന്നുള്ള കെ പ്രകാശ് ബാബുവും പി സന്തോഷ് കുമാറും കേന്ദ്ര സെക്രട്ടേറിയറ്റിൽ എത്തി. കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ടതിനാൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടേറിയറ്റിൽ നിന്ന് സ്വയം ഒഴിഞ്ഞു. 2019ലെ പാർട്ടി കോൺഗ്രസിൽ […]
Read More

പൊലീസുകാരായി നാട്യം, യുവതിയെ പ്രാങ്ക് ചെയ്ത് പിറന്നാളാഘോഷം; കേസെടുത്ത് പൊലീസ്

കണ്ണൂർ: പൊലീസ് ജില്ലാ ഹെഡ്ക്വാട്ടേഴ്‌സ് ക്യാംപിനകത്ത് അതിക്രമിച്ചു കയറി പിറന്നാൾ ആഘോഷം നടത്തി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച അഞ്ചുപേർക്കെതിരെ കേസ്. ഈ മാസം പതിനാറിനാണു പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രതികൾ ഹെഡ്ക്വാട്ടേഴ്‌സ് എത്തിയത്. തുടർന്നു യുവതിയെക്കൊണ്ടു പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളാണു സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചത്. ടൗൺ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നു പറഞ്ഞാണു ധന്യ എന്ന് പേരുള്ള യുവതിയെ വിളിക്കുന്നത്. യുവതിയുടെ വാഹനം ഇടിച്ച് ഒരാൾ മരിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തണമെന്നുമാണ് വിഡിയോയിലെ […]
Read More

ആര്യൻ ഖാന്റെ വെബ് സീരിസിനെതിരെ സമീർ വാംഖഡെ കോടതിയിൽ; 2 കോടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

മുംബയ്‌: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാന അരങ്ങേറ്റം കുറിച്ച ‘ദ ബാഡ്സ് ഓഫ് ബോളിവുഡ്’ എന്ന വെബ് സീരീസിനെതിരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുൻ മുംബൈ സോണൽ ഡയറക്ടർ സമീർ വാംഖഡെ നഷ്ടപരിഹാരം തേടി കോടതിയിൽ. വെബ് സീരീസ് തന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള തെറ്റായതും, ദുരുദ്ദേശ്യപരവും, അപകീർത്തികരവുമായ കാര്യങ്ങൾ ഉൾക്കൊള്ളുന്നു എന്നാണ് വാംഖഡെ ആരോപിക്കുന്നത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഐആർഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെയും […]
Read More

‘ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലുകൾ പൊട്ടുന്നതിനാൽ റിസ്‌ക്ക്, സുമയ്യയുടെ ജീവിതം ; പുറത്തെടുക്കുന്നത് റിസ്‌ക്, ഗൈഡ് വയറുമായി സുമയ്യ ജീവിക്കേണ്ടിവരും’

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെ നെഞ്ചിനുള്ളിൽ കുടുങ്ങിയ അതേ ഗൈഡ് വയറുമായി തന്നെ കാട്ടാക്കട കിള്ളി സ്വദേശിയായ എസ്.സുമയ്യ (26) കഴിയേണ്ടി വരുമെന്ന് സൂചന. ഈ കാര്യം പരിശോധിച്ച മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലാണിത്. ഗൈഡ് വയർ പുറത്തെടുക്കാൻ ശ്രമിക്കുന്നത് ‘റിസ്‌ക്’ ആണെന്നും ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യതയുണ്ടെന്നും വിദഗ്ധ ഡോക്ടർമാർ വിലയിരുത്തി. ഗൈഡ് വയർ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഏറെ സങ്കീർണമാണെന്നും വയർ പുറത്തെടുക്കാതിരിക്കുന്നതാണു സുരക്ഷിതമെന്നും ഇന്നു ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തി. ഇക്കാര്യം […]
Read More

കുവൈറ്റ് ബാങ്കിൽ നിന്നും മലയാളികൾ 270 കോടി വായ്പയെടുത്ത് മുങ്ങിയെന്ന് പരാതി, ഡി.ജി.പിക്ക് പരാതി, അന്വേഷണം

കൊച്ചി: വൻതുക ലോണെടുത്തശേഷം മുങ്ങിയ മലയാളികൾക്കെതിരെ പരാതിയുമായി കുവൈറ്റ് ബാങ്ക്. കുവൈറ്റിലെ അൽ അഹ്‌ലി ബാങ്ക് (AL AHLI BANK OF KUWAIT) ആണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 13 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. കുവൈറ്റിൽ ജോലിക്കെത്തിയശേഷം വൻ തുക ലോണെടുത്ത് മുങ്ങിയെന്നാണ് പരാതിയിലുള്ളത്. 24 ലക്ഷം മുതൽ രണ്ടുകോടിവരെ ലോണെടുത്തവരാണ് അധികവും. കേസുകൾ കൂടുതലും കോട്ടയം ജില്ലയിലാണ് രജിസ്റ്റർ ചെയ്തത്. ബാങ്കിന്റെ സിഇഒ മുഹമ്മദ് അൽ ഖട്ടൻ കേരളത്തിലെത്തി ഡിജിപിക്ക് പരാതി […]
Read More

മുഷ്ടിചുരുട്ടി ശരണംവിളി: അറിയാതെ പറ്റിപ്പോയത്, സംഭവിച്ചതിൽ ഖേദമുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്

തിരുവനന്തപുരം: പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിൽ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതുപോലെ ശരണം വിളിച്ചത്തിൽ ഖേദം പ്രകടിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. അറിയാതെയാണ് അങ്ങനെ സംഭവിച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു. ‘അങ്ങനെ സംഭവിച്ചതിൽ എനിക്ക് ഖേദമുണ്ട്. ഞാനൊരു പരമ വിശ്വാസിയാണ്. അങ്ങനെ വന്നുപോയെങ്കിൽത്തന്നെ ഞാനറിയാതെ വന്നുപോയതാണ്. അതിലെനിക്ക് വിഷമമുണ്ട്. അറിയാതെയാണെങ്കിലും അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്തെല്ലാം കോപ്രായങ്ങൾ നടന്നു. എന്തെല്ലാംതരം മുദ്രാവാക്യങ്ങൾ വിളിച്ചു. അങ്ങനെയുള്ളവരാണ് എന്നെ കളിയാക്കുന്നത്. സ്വാമിമാർ മുഷ്ടിചുരുട്ടി ശരണം […]
Read More

വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ രാജിവച്ചു; തീരുമാനം ജില്ലയിലെ കടുത്ത വിഭാഗീയതയ്ക്കിടെ

കൽപ്പറ്റ: വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ രാജിവച്ചു. ജില്ലയിലെ കടുത്ത വിഭാഗിയതയ്ക്കിടെയാണ് രാജിയെന്ന് സൂചന. താൻ രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നത് ശരിയാണെന്നും ബാക്കിയുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്നും എൻ ഡി അപ്പച്ചൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വിഷയത്തെക്കുറിച്ച് അദ്ദേഹം കൂടുതൽ പ്രതികരിക്കാൻ തയ്യാറായില്ല. കഴിഞ്ഞ കുറേ നാളുകളായി വയനാട് ഡിസിസിയിൽ ഗ്രൂപ്പ് പോര് അതിരൂക്ഷമായിരുന്നു. മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണവും അതിനെത്തുടർന്നുണ്ടായ പ്രശ്‌നങ്ങളുമെല്ലാം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി. ഇത്തരം കോളിളക്കങ്ങളുടെ പശ്ചാത്തലത്തിലും പ്രായാധിക്യം പരിഗണിച്ചും […]
Read More

‘സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫി, സ്ത്രീകളെ കണ്ടാൽ ബംഗളൂരുവിലേക്ക് വിളിക്കും’; ഗുരുതര ആരോപണം

പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.എം. സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫിയെന്നും സ്ത്രീകളെ കണ്ടാൽ ബംഗളൂരുവിലേക്ക് വിളിക്കുമെന്നുമാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ സുരേഷ് ബാബു ആരോവിന്റെ ആരോപണം.’നേതാക്കൾ പേടിക്കുന്നത് വേറെയൊന്നുംകൊണ്ടല്ല. ഹെഡ്മാഷ് ആയിട്ടുള്ള ആളാരാണ്? ഇയാളെ എംഎൽഎ ആക്കാൻ പത്തനംതിട്ടയിൽ നിന്ന് ക്ഷണിച്ചുകൊണ്ടുവന്ന ഷാഫി പറമ്പിലാണ്. ഷാഫിയെ ഞാൻ വെല്ലുവിളിക്കുന്നു. ഈ രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് ഒരു തരത്തിലും ഞാൻ അംഗീകരിക്കില്ല, രാഹുലിനെതിരെ ശക്തമായ നടപടി ഇനിയും വേണം, […]
Read More