Imac Kochi

കേരളത്തിൽ 36 വാഹനങ്ങൾ പിടിച്ചെടുത്തു; രജിസ്‌ട്രേഷന് കൃത്രിമരേഖകൾ, കൃത്രിമം പരിവാഹൻ വെബ്‌സൈറ്റിൽ

കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതിരഹിതമായി വാഹനങ്ങൾ കടത്തിക്കൊണ്ടു വന്ന് ഇന്ത്യയിൽ റജിസ്‌ട്രേഷൻ നടത്തുന്നു. കസ്റ്റംസാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. മലയാള നടന്മാർ ഉൾപ്പെടെ സമൂഹത്തിലെ ഉയർന്ന നിലയിലുള്ളവർ ഇങ്ങനെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും നടന്മാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും കസ്റ്റംസ് കമ്മിഷണർ ടി.ടിജു വ്യക്തമാക്കി. ദുൽഖർ സൽമാന്റെ ഇത്തരത്തിലുള്ള 2 വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പൃഥ്വിരാജ് സുകുമാരന്റെ പേരിലും ഇത്തരമൊരു കാർ ഉണ്ടെന്നും എന്നാൽ അത് കണ്ടെത്തിയില്ലെന്നും കസ്റ്റംസ് കമ്മിഷണർ വ്യക്തമാക്കി. മറ്റൊരു നടനായ അമിത് ചക്കാലയ്ക്കലിന്റെ വാഹനങ്ങളും […]
Read More

വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസം; ബസ് സ്റ്റാൻഡിൽ വച്ച് ഭാര്യയെ കുത്തിക്കൊന്ന് യുവാവ്

ബംഗളൂരു: ബസ് സ്റ്റാൻഡിൽ വച്ച് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്. ബംഗളൂരുവിലെ സുങ്കടകട്ടെ ബസ് സ്റ്റാൻഡിലാണ് ക്രൂരമായ കൊലപാതകം. കാരനായ ക്യാബ് ഡ്രൈവർ ലോഹിതാശ്വ ആണ് ഭാര്യ രേഖയെ (32) കൊലപ്പെടുത്തിയത്. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. രേഖയുടെ ആദ്യ വിവാഹത്തിലെ മകളുടെ കൺമുന്നിലായിരുന്നു കൊലപാതകം. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഒരു കോൾ സെന്ററിൽ ജോലി ചെയ്യുകയായിരുന്നു രേഖ. സുഹൃത്തുക്കളായിരുന്ന ലോഹിതാശ്വയും രേഖയും ഒന്നര വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞതോടെ ഇവർക്കിടയിൽ സ്വരചേർച്ച ഇല്ലാതായി. […]
Read More

ഭൂട്ടാൻ വഴി വാഹനം കടത്തി നികുതി വെട്ടിക്കൽ; പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുകളിൽ കസ്റ്റംസ് പരിശോധന

കൊച്ചി: സിനിമാതാരങ്ങളായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസിന്റെ നേതൃത്വത്തിൽ പരിശോധന. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന. കസ്റ്റംസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് നടപടി. ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിക്കുന്നെന്ന കണ്ടെത്തലിനെ തുടർന്നാണിത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ സംഘമെത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ മടങ്ങിപ്പോയി. കേരളത്തിൽ മുപ്പതിടങ്ങളിലാണ് ഇന്ന് പരിശോധന നടത്തുന്നത്. വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങൾ ഭൂട്ടാനിലേക്ക് ഇറക്കുമതി […]
Read More

ബി.ജെ.പി കൗൺസിലർ പ്രസിഡന്റായിരുന്ന സൊസൈറ്റിയിൽ ക്രമക്കേട്; ചട്ടങ്ങൾക്ക് വിരുദ്ധമായി നിക്ഷേപകർക്ക് പലിശ നൽകി

തിരുവനന്തപുരം: ബി.ജെ.പി കൗൺസിലർ അനിൽ കുമാർ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. അദ്ദേഹം പ്രസിഡന്റായിരുന്ന ഫാം ടൂർ സൊസൈറ്റിയിൽ ക്രമക്കേടുണ്ടെന്നാണ് അസിസ്റ്റന്റ് രജിസ്ട്രാർ കണ്ടെത്തിയത്. സൊസൈറ്റിയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നും സഹകരണ വകുപ്പ് അറിയിച്ചു. സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമായി നിക്ഷേപകർക്ക് പലിശ നൽകിയെന്നാണ് റിപ്പോർട്ടിലുള്ളത്. ഭീമമായ തുകയാണ് സൊസൈറ്റിയ്ക്ക് നഷ്ടമായത്. അനിൽ കുമാറിന്റെ മരണത്തിൽ പൂജപ്പുര പൊലീസാണ് നിലവിൽ അന്വേഷണം നടത്തുന്നത്. ഡിവൈ.എസ്.പി തലത്തിൽ അന്വേഷണമുണ്ടായേക്കും. അനിൽ കുമാറിന്റെ ചില സുഹൃത്തുക്കളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. […]
Read More

ബി.കെ.എസ് ഓണാഘോഷങ്ങൾക്ക് ചാരുത പകർന്നു സിനിമാറ്റിക് ഡാൻസ് മത്സരം

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സിനിമാറ്റിക് ഡാൻസ് മത്സരം ഓണത്തിന്റെ ആവേശം വാരിവിതറിയ നിറക്കാഴ്ചയായി. ബി.കെ.എസ് ഡിജെ ഹാളിൽ നടന്ന മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നിരവധി ടീമുകൾ പങ്കെടുത്തു. മികച്ച ആവിഷ്‌കാരവും തിളക്കമുള്ള വേഷവിധാനങ്ങളും കലാപാരമ്പര്യവും നിറഞ്ഞ അവതരണങ്ങൾ പ്രേക്ഷക ഹൃദയം കീഴടക്കി. കൺവീനർ സിജി കോശി, ജോയിന്റ് കൺവീനർമാരായ ഗീതു വിപിൻ, ശാരി അഭിലാഷ് എന്നിവർ മത്സരത്തിന്റെ ഏകോപനം നിർവ്വഹിച്ചു. മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ […]
Read More

കെ. ജെ. ഷൈനിനെതിരായുള്ള സൈബർ ആക്രമണം; പ്രതികളുടെ വിവരങ്ങൾ ഉടൻ നൽകുമെന്ന് മെറ്റ

കൊച്ചി:  സി.പി.എം നേതാവും അദ്ധ്യാപികയുമായ കെ.ജെ. ഷൈനിനെതിരായുള്ള സൈബർ ആക്രമണക്കേസിൽ പ്രതികളുടെ വിവരങ്ങൾ സമാഹരിക്കുകയാണെന്ന് മെറ്റ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉടൻ വിവരങ്ങൾ കൈമാറും. അന്വേഷണം വേഗത്തിലാക്കാൻ സമീപ സ്റ്റേഷനുകളിലെ എസ്.എസ്.ഒമാരെയും  സംഘത്തിൽ ഉൾപ്പെടുത്തി. കേസിലെ ഒന്നാംപ്രതിയായ കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണന്റെ വീട്ടിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഇത് ഫോറൻസിക് സംഘത്തിന് കൈമാറും. ആലുവ സൈബർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഗോപാലകൃഷ്ണന് നോട്ടീസും നൽകിയിരുന്നു. ഇയാൾ ഒളിവിലാണ്. യൂട്യൂബറായ […]
Read More

വിമാനത്തിനടിയിൽ ഒളിച്ച് അഫ്ഗാൻ ബാലന്റെ ഡൽഹി സാഹസ യാത്ര; ഒന്നരമണിക്കൂർ, 13 വയസ്സുകാരൻ സുരക്ഷിതൻ

ന്യൂഡൽഹി:  വിമാനചക്രത്തിന്റെ അറയിൽ ഒളിച്ച് അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് 13 വയസ്സുകാരൻ യാത്ര ചെയ്തു. രാവിലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ ബാലൻ ഇപ്പോൾ സുരക്ഷിതനാണ്. അഫ്ഗാനിസ്ഥാന്റെ എയർലൈൻസായ കാം എയറിന്റെ വിമാനത്തിലെത്തിയ കുട്ടി ഇറാനിലേക്കു പോകാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ, കയറാൻ ഉദ്ദേശിച്ച വിമാനം മാറിപ്പോകുകയായിരുന്നു. അഫ്ഗാൻ കുർത്ത ധരിച്ച ബാലൻ പരിഭ്രാന്തനായി പരുങ്ങിനടക്കുന്നതു കണ്ട് സിഐഎസ്എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കില്ല. ബാലനെ അതേ വിമാനത്തിൽ തന്നെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചു.
Read More

ഷാൻ വധക്കേസ്; പ്രതികളായ നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ആലപ്പുഴയിൽ എസ്ഡിപിഐ പ്രവർത്തകൻ ഷാനിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ജാമ്യം. നാല് പ്രതികൾക്കാണ് ജസ്റ്റിസ് ദീപങ്കർ ദത്തയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് ജാമ്യം അനുവദിച്ചത്. ഇവരുടെ ജാമ്യം നേരത്തേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്. അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, കൂടുതൽ ജാമ്യവ്യവസ്ഥകൾ എന്തെങ്കിലും ആവശ്യമെങ്കിൽ കൂട്ടിച്ചേർക്കാൻ വിചാരണക്കോടതിക്ക് അധികാരം ഉണ്ടായിരിക്കും എന്നീ ഉപാധികളോടെയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. ഷാൻ വധക്കേസിലെ […]
Read More

ഹാർട്ട് ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ പൊന്നോണാഘോഷം

മനാമ:  ഹാർട്ട് ബഹ്റൈൻ കൂട്ടായ്മ വിപുലമായി ഓണാഘോഷം നടത്തി. എട്ടു വർഷത്തോളമായി ബഹ്റൈനിൽ സാംസ്‌കാരിക സാമൂഹിക സേവനങ്ങളിൽ എന്നും മുന്നിട്ടു നിൽക്കുന്ന ഹാർട്ട് ബഹ്റൈൻ സൽമാനിയയിൽ ഉള്ള അവാൽ റെസിഡൻസിയിൽ നൂറോളം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഗംഭീരമായ ഓണാഘോഷം നടത്തിയത്.
Read More

പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; ഫെയ്‌സ്ബുക്കിൽ ലൈവിട്ട് ഭർത്താവ്

കൊല്ലം: ഫെയ്‌സ്ബുക്കിൽ ലൈവിട്ട്പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവശേഷം കൊലപാതക വിവരണം പ്രതി ഫെയ്‌സ് ബുക്കിൽ പങ്കുവെച്ചു. ഭർത്താവ് ഐസക്കാണ് ശാലിനിയെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം കൊലപാതകത്തിന്റെ വിവരങ്ങൾ ഇയാൾ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. പിന്നീട് പുനലൂർ പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.  പുനലൂരിലെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളിലെ അനധ്യാപികയാണ് ശാലിനി. സംഭവത്തിനുശേഷം സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ ഐസക് കൊലപാതകത്തിന്റെ വിവരങ്ങൾ വിശദീകരിച്ചിരുന്നു.  മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഇന്നുരാവിലെ ആറുമണിയോടെയാണ് […]
Read More