Imac Kochi

ബി.അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നതു ട്രൈബ്യൂണൽ നീട്ടി ; സർക്കാരിന് തിരിച്ചടിയോടു തിരിച്ചടി

തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി. അശോകിന്റെ സ്ഥലംമാറ്റം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. കാർഷികോൽപാദന കമ്മിഷണറും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ അശോകിനെ ഉദ്യോഗസ്ഥ, ഭരണപരിഷ്‌കാര പ്രിൻസിപ്പൽ സെക്രട്ടറിയാക്കി ഇന്നലെ ഇറക്കിയ ഉത്തരവിനാണു സ്റ്റേ. നേരത്തെ ബി.അശോകിനെ കേരള ട്രാൻസ്‌പോർട്ട് ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ (കെടിഡിഎഫ്‌സി) ചെയർമാനും മാനേജിങ് ഡയറക്ടറുമായി സ്ഥലംമാറ്റിയത് കഴിഞ്ഞയാഴ്ച ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. സ്ഥലംമാറ്റം ചോദ്യംചെയ്ത് അശോക് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഇന്നു വാദം കേൾക്കാനിരിക്കെയാണ് ഇന്നലെ […]
Read More

ജില്ലാ ജയിലിൽ തടവുകാരനെ ജയിൽ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു, ഗുരുതരാവസ്ഥയിൽ പ്രതി

തിരുവനന്തപുരം: ജില്ലാ ജയിലിൽ തടവുകാരനെ ജയിൽ ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചുവെന്ന് പരാതി. പേരൂർക്കട മാനസികാരാഗ്യേകേന്ദ്രത്തിലെ മുൻ താൽക്കാലിക ജീവനക്കാരനായിരുന്ന ബിജു ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. സഹപ്രവർത്തകയെ ഉപദ്രവിച്ചെന്ന കേസിലാണ് പേരൂർക്കട പൊലീസ് ബിജുവിനെ 12ന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. മാനസികപ്രശ്നങ്ങൾ ഉള്ളതിനാൽ തുടർചികിത്സ വേണമെന്ന് കോടതി നിർദേശമുണ്ടായിരുന്നു. 13ന് ജില്ലാ ജയിലിലെ ഓടയിൽ അബോധാവസ്ഥയിൽ കണ്ടുവെന്നു പറഞ്ഞാണ് ബിജുവിനെ ജയിൽ അധികൃതർ ആശുപത്രിയിൽ […]
Read More

രാഹുൽ നിയമസഭയിൽ എത്താത്തത് നേതൃത്വത്തിന്റെ ഇടപെടൽ കാരണം; ചോദ്യങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ കഴിയുന്നില്ല

കോട്ടയം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്താത്തത് കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടൽ കാരണം. നിയമസഭയിൽ വരേണ്ടെന്ന് രാഹുലിനെ പാർട്ടി അറിയിച്ചു. വരും ദിവസങ്ങളിലും രാഹുൽ സഭയിൽ എത്താൻ സാധ്യതയില്ല. രാഹുൽ സഭയിലെത്തുമ്പോൾ സർക്കാരിനെതിരായ പോരാട്ടത്തിന്റെ ലക്ഷ്യം നഷ്ടപ്പെടും എന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പാർട്ടിയെ ബോധ്യപ്പെടുത്തി. മാധ്യമങ്ങളുടെ ഉൾപ്പെടെ ശ്രദ്ധ രാഹുലിലേക്ക് തിരിയും. ഇതാണ് സഭയ്ക്കകത്തും പുറത്തും ഇന്നലെ കണ്ടതെന്നും പാർട്ടി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. മാധ്യമങ്ങളുടെ ചോദ്യങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ രാഹുലിന് സാധിക്കുന്നില്ല എന്നതും പാർട്ടിയുടെ […]
Read More

കാസർകോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ; മരിച്ചത് ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡന്റ്‌

കാസർകോട്: ബന്തടുക്കയിൽ പത്താം ക്ലാസുകാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി ദേവികയെയാണ് (16) ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപം ഹോട്ടൽ നടത്തുന്ന ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ്. ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡന്റായിരുന്നു ദേവിക. ബേഡകം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ആത്മഹത്യയ്ക്കുള്ള കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
Read More

കൊല്ലത്തെ ആരാധനാ മഠത്തിൽ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: നഗരത്തിലെ ആരാധനാ മഠത്തിൽ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ. തമിഴ്‌നാട് മധുര സ്വദേശിനി മേരി സ്‌കൊളത്തസ്റ്റിക്ക ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. കഴിഞ്ഞ മൂന്നുവർഷമായി മേരി സ്‌കൊളാസ്റ്റിക്ക കൊല്ലത്തെ ആരാധനാലയത്തിലെ അന്തേവാസിയാണ്. ബന്ധുക്കൾ അടുത്തിനിടെ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടിരുന്നു. വിഷാദരോഗമുണ്ടായിരുന്നെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Read More

പ്രവാസികൾക്ക് ആശ്വാസമായി കേരള സർക്കാരിന്റെ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കും, ഭാവിയിൽ ജി.സി.സി രാജ്യങ്ങളിലെ ആശുപത്രികളിലേക്കും

പ്രവാസികൾക്ക് ആശ്വാസമായി ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതികൾ കേരള സർക്കാർ നോർക്ക റൂട്‌സ് ഒരുമിച്ച് നടപ്പിലാക്കും. ഇവയുടെ വിവരങ്ങൾ ചുവടെ തരുന്നു.  1. നോർക്ക കെയർ: സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് · പദ്ധതിയുടെ പേര്: നോർക്ക കെയർ (Norka Care) · ഉദ്ദേശ്യം: പ്രവാസി കേരളീയർക്കായി ആദ്യമായി അവതരിപ്പിക്കുന്ന സമഗ്ര ആരോഗ്യ? അപകട ഇൻഷുറൻസ് പദ്ധതി. · പരിധി: അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് കവറേജ്? പത്ത് ലക്ഷം രൂപ വരെ അപകട […]
Read More

അശോകിനെ കൃഷി വകുപ്പിൽ നിന്ന് തെറിപ്പിച്ച് സർക്കാർ; ദിവസങ്ങൾക്കുള്ളിൽ സ്ഥലംമാറ്റം

തിരുവനന്തപുരം: ബി.അശോകിനെ കൃഷിവകുപ്പിൽനിന്ന് മാറ്റി സർക്കാർ. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ അശോകിനെ പഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി സ്ഥലം മാറ്റി. സെപ്റ്റംബർ 17 മുതലാണ് സ്ഥലംമാറ്റം നിലവിൽ വരുന്നത്. അശോകിനെ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ചെയർമാനായി സ്ഥലം മാറ്റിയ സർക്കാർ നടപടി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തതിനു പിന്നാലെ അദ്ദേഹം അവധി അവസാനിപ്പിച്ച് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു. ദിവസങ്ങൾക്കുള്ളിലാണ് അശോകിനെ വീണ്ടും സ്ഥലം മാറ്റിയിരിക്കുന്നത്. അശോകിനു […]
Read More

കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന്‌പേർക്ക് ദാരുണാന്ത്യം

കൊല്ലം: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് മരണം. കൊട്ടാരക്കര നീലേശ്വരം ഗുരുമന്ദിരത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരായ പാലക്കാട് സ്വദേശി സഞ്ജയ്, കല്ലുവാതുക്കൽ സ്വദേശി വിജിൽ, അജിത്ത് എന്നിവരാണ് മരിച്ചത്. അമിത വേഗതയിലെത്തിയ രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഒരു ബൈക്കിൽ മൂന്ന്‌പേരും മറ്റൊരു ബൈക്കിൽ ഒരാളുമാണ് ഉണ്ടായിരുന്നത്. മൂന്നുപേരെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കുകൾ അമിത വേഗതയിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
Read More

കാറും മിനിലോറിയും കൂട്ടിയിടിച്ചു; കണ്ണൂരിൽ അദ്ധ്യാപിക മരിച്ചു, ഭർത്താവിനും മക്കൾക്കും പരിക്ക്

കണ്ണൂർ: കാറും മിനി ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ അദ്ധ്യാപിക മരിച്ചു. കണ്ണൂർ കുറുവയിലാണ് സംഭവം. കൽപ്പറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ജിജിലേഷ് (32) ആണ് മരിച്ചത്. കൽപ്പറ്റ എൻ.എസ്.എസ് സ്‌കൂൾ ഐടി അദ്ധ്യാപികയും ഡിവൈഎഫ്ഐ വെങ്ങപ്പള്ളി ചോലപ്പുറം യൂണിറ്റ് പ്രസിഡന്റുമായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ശ്രീനിതയും കുടുംബവും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ശ്രീനിതയ്ക്കും ഭർത്താവ് ജിജിലേഷിനും ഇവരുടെ രണ്ട് കുട്ടികൾക്കും പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ […]
Read More

മന്ത്രിമാരുടെ ശമ്പളവർദ്ധനവ്, ഇപ്പോ വേണ്ട, പിന്നെ മതി, തദ്ദേശതിരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്ന് ആശങ്ക

തിരുവനന്തപുരം:  മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ സാധ്യതയില്ലെന്നു സൂചന. ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷന്റെ ശുപാർശ അടങ്ങിയ ഫയൽ മന്ത്രിസഭയുടെ പരിഗണനയിൽ ഉണ്ടെങ്കിലും ഇപ്പോൾ നടപ്പിലാക്കേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇപ്പോൾ ശമ്പളവർധന വേണ്ടെന്നു മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് പൊതുജനാഭിപ്രായം എതിരാക്കുമെന്നു ചൂണ്ടിക്കാട്ടി നടപടി മാറ്റിവച്ചത്. രാഷ്ട്രീയ കക്ഷികൾ എല്ലാം ശമ്പളവർധനവിന് അനുകൂലമാണ്. ഇതു സംബന്ധിച്ച ബിൽ കൊണ്ടുവരുന്നതിനോട് […]
Read More