Imac Kochi

നേപ്പാളിൽ പ്രതിഷേധം ശക്തം, അതിർത്തി അടക്കാതെ ഇന്ത്യ, യു.പിയിൽ അതീവജാഗ്രത

ന്യൂഡൽഹി: നേപ്പാളിൽ പ്രതിഷേധങ്ങൾ കൂടുതൽ വ്യാപകമായതോടെ അതീവജാഗ്രതയോടെ ഇന്ത്യ. അതിർത്തി പങ്കിടുന്ന ഏഴു ജില്ലകളിൽ അതീവ ജാഗ്രത പാലിക്കാൻ ഉത്തർപ്രദേശ് സർക്കാർ പൊലീസിന് നിർദേശം നൽകി. അഴിമതിക്കെതിരെയും സമൂഹമാധ്യമ നിരോധനത്തിന് എതിരെയുമായി പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങൾക്ക് പിന്നാലെ പ്രധാനമന്ത്രി കെ.പി.ശർമ ഒലി രാജിവച്ചതിനെ തുടർന്നാണ് നടപടികൾ. ഇന്ത്യ-നേപ്പാൾ അതിർത്തി ഇതുവരെ അടച്ചിട്ടില്ല. എങ്കിലും പരിപൂർണജാഗത്ര ഉറപ്പാക്കിയിട്ടുണ്ട്. ബൽറാംപുർ, ബഹ്റൈച്ച്, പിലിബിത്ത്, ലഖിംപുർ ഖേരി, സിദ്ധാർഥ് നഗർ, മഹാരാജ്ഗഞ്ച് എന്നിവിടങ്ങൾ 24 മണിക്കൂറും നിരീക്ഷണത്തിലാണ്. അതേ പോലെ പട്രോളിങ് ശക്തമാക്കൽ, […]
Read More

തൃശൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു, പ്രതി കസ്റ്റഡിയിൽ

തൃശൂർ: മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. തൃശൂർ കൊരട്ടിയിലാണ് സംഭവം നടന്നത്. ആറ്റപ്പാടം സ്വദേശി ജോയിയാണ് (56) മരിച്ചത്. മകൻ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. സെക്യൂരിറ്റി ജീവനക്കാരനാണ് ജോയി. രാത്രി മകൻതന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസെത്തി പരിശോധന നടത്തി. ആദ്യ ഘട്ടത്തിൽ കൊലപാതകം നടത്തിയ കാര്യം മകൻ സമ്മതിച്ചിരുന്നില്ല. മദ്യലഹരിയിൽ ഇരുവരും തമ്മിൽ വഴക്ക് പതിവാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. സ്ഥലത്ത് നിന്ന് കത്തിയും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ […]
Read More

കടുവയെ പിടികൂടാൻ കഴിഞ്ഞില്ല, വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടിലടച്ച് കർഷകർ

കടുവയെ പിടികൂടാൻ കഴിയാത്ത വനം വകുപ്പിന് ശിക്ഷയുമായി കർഷകർ. പത്തിലധികം വനം വകുപ്പ് ഉദ്യോഗസ്ഥരെയാണ് കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ അടച്ചത്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തോട് ചേർന്നുള്ള ഗുണ്ടൽപേട്ടിനടുത്താണ് സംഭവം. ബഫർ സോണിന്റെ പരിധിയിൽ വരുന്ന ബൊമ്മലാപുര ഗ്രാമത്തിലാണ് സംഭവം. ഇവിടെ ജനങ്ങൾ രണ്ട് മാസമായി കടുവ ഭീതിയിലാണ്. നിരവധി കന്നുകാലികളെ കൊന്നുതിന്നു. കടുവയെ പിടികൂടാനായി നിരന്തരം പരാതികൾ വനംവകുപ്പിന് നൽകിയെങ്കിലും വനം വകുപ്പ് ഗൗരവത്തിലെടുത്തില്ലെന്ന് ഗ്രാമവാസികൾ പറയുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ കൂട് സ്ഥാപിക്കുക മാത്രമാണ് […]
Read More

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്ക് കയറിയ വിദ്യാർത്ഥിയുടെ ശരീരത്തിൽ തീപിടിച്ചു, ഗുരുതരപരിക്ക്

കോട്ടയം: പെട്രോൾ ടാങ്ക് കയറ്റിവന്ന ഗുഡ്‌സ് ട്രെയിനിന്റെ മുകളിൽ കയറുന്നതിനിടെ ഒഎച്ച്ഇ ലൈനിൽ നിന്നു ഷോക്കറ്റ വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലാണ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടി രിക്കുകയായിരു ന്നു ട്രെയിൻ. കടുത്തുരുത്തി ഗവ. പോളിടെക്‌നിക്കിൽ രണ്ടാംവർഷ കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥി അദ്വൈത് (17) നാണ് ഗുരുതരമായി പൊള്ളലേറ്റത്. എറണാകുളം കുമ്പളം സ്വദേശിയാണ്. ഗുരുതരമായി പൊള്ളലേറ്റ അദ്വൈതിന്റെ ശരീരത്തിലും വസ്ത്രത്തിലും തീപിടിച്ചതോടെ നാട്ടുകാർ […]
Read More

നേപ്പാളിലെ പ്രക്ഷോഭം പടരുന്നു, വിമാനത്താവളങ്ങൾ അടച്ചു, പ്രധാനമന്ത്രിയെ സൈന്യം മാറ്റി

കഠ്മണ്ഡു: സമൂഹമാധ്യമ നിരോധനത്തിനു പിന്നാലെ നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നു. തലസ്ഥാനമായ കഠ്മണ്ഡു അടക്കമുള്ള നഗരങ്ങളിൽ പ്രക്ഷോഭത്തിന്റെ അലയൊലികൾ ഉണ്ട്. ത്രിഭുവൻ അടക്കമുള്ള വിമാനത്താവളങ്ങൾ അടച്ചു. രാജ്യത്തിനത്തേക്കും പുറത്തേക്കുമുള്ള വിമാനസർവീസുകൾ പൂർണമായും നിർത്തിവച്ചു. രാജിവച്ച പ്രധാനമന്ത്രി കെ.പി.ശർമ ഒലിയെ സൈന്യം സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയതായാണ് വിവരം. ശർമ ഒലി രാജ്യം വിടുമെന്നാണ് സൂചന. കഠ്മണ്ഡുവിന്റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പാർലമെന്റ് മന്ദിരത്തിനും പ്രസിഡന്റ് രാംചന്ദ്ര പൗഡേലിന്റെയും പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെയും […]
Read More

നടി ഗ്രേസ് ആന്റണി വിവാഹിതയായി, വരൻ യുവ സംഗീത സംവിധായകൻ എബി ടോം

കൊച്ചി: ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരൻ. സർപ്രൈസ് ആയാണ് തന്റെ വിവാഹ വാർത്ത നടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പ്രണയവിവാഹമാണ്. വാർത്ത പുറത്തു വന്നയുടനെ ദമ്പതികൾക്ക് ആശംസാപ്രവാഹമാണ്. 2016 ൽ ‘ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റ്ണി അഭിനയ രംഗത്തെത്തുന്നത്. തുടർന്ന് ‘തമാശ’, ‘കുമ്പളങ്ങി നൈറ്റ്‌സ്’, ‘ഹലാൽ ലൗ സ്റ്റോറി’, ‘അപ്പൻ’ തുടങ്ങിയ സിനിമകളിലൂടെ തന്റെ സാന്നിധ്യമുറപ്പിച്ചു. കഴിഞ്ഞ […]
Read More

സംസ്ഥാന സർക്കാരിന് തിരിച്ചടി; ഡോ. ബി അശോകിനെ മാറ്റിയ നടപടി സ്റ്റേ ചെയ്തു

കൊച്ചി: കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും കെ.ടി.ഡി.എഫ്.സിയിലേക്ക് ഡോ. ബി അശോകിനെ സ്ഥലം മാറ്റിയ നടപടിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രതികാര നടപടിയാണെന്ന് ബി അശോക് ട്രൈബ്യൂണലിന് മുന്നിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ തദ്ദേശ ഭരണ പരിഷ്‌കരണ കമ്മിഷൻ അദ്ധ്യക്ഷനായി നിയമിച്ചപ്പോൾ കോടതിയിൽ പോയി സർക്കാരിനെതിരെ ഉത്തരവ് വാങ്ങുകയും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരുകയും ചെയ്തിരുന്നു. […]
Read More

മോർഫ് ചെയ്ത ചിത്രങ്ങൾ അശ്‌ളീല വീഡിയോകളിൽ ഉപയോഗിക്കുന്നതായി ഐശ്വര്യ റായ്, ഹൈക്കോടതിയിൽ ഹർജി

ന്യൂഡൽഹി: മോർഫ് ചെയ്ത ചിത്രങ്ങൾ അശ്‌ളീല വീഡിയോകളിൽ ഉപയോഗിക്കുന്നതായി ഐശ്വര്യ റായ് ഹൈക്കോടതിയിൽ ഹർജി നൽകി. ഈ ഹർജിയിൽ വ്യക്തി അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഇൻജക്ഷൻ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. നടിയുടെ അനുവാദമില്ലാതെ ഓൺലൈൻ പ്‌ളാറ്റ്ഫോമുകളും വ്യക്തികളും ചിത്രങ്ങൾ ഉപയോഗിക്കുന്നതും മോർഫ് ചെയ്യുന്നതും തടയുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് തേജസ് കറിയയാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തിൽ നിരവധി പരാതികളുണ്ടെന്നും പൊതുവായ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമെങ്കിൽ പ്രത്യേകം ഇൻജെക്ഷൻ പാസാക്കുമെന്നും കോടതി അറിയിച്ചു. തന്റെ പബ്‌ളിസിറ്റിയും വ്യക്തി […]
Read More

മന്ത്രിമാർ നിരന്തരം ശല്യം ചെയ്യുന്നു, ജോലി ചെയ്യാൻ അനുവദിക്കുന്നില്ല’; ആഞ്ഞടിച്ച് പുതുച്ചേരി വനിതാ എം.എൽ.എ

പുതുച്ചേരി: സ്വന്തം മുന്നണിയിലെ രണ്ടു മന്ത്രിമാർക്കെതിരെ സ്പീക്കർക്ക് പരാതി നൽകി പുതുച്ചേരി എം.എൽ.എയും മുൻ ഗതാഗത മന്ത്രിയുമായ ചന്ദിര പ്രിയങ്ക. രണ്ടുപേരും തന്നെ നിരന്തരം ശല്യം ചെയ്യുകയാണെന്നും ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. മുൻ കോൺഗ്രസ് നേതാവ് എസ് ചന്ദ്രഹാസുവിന്റെ മകളായ ചന്ദിര പ്രിയങ്ക എൻആർ കോൺഗ്രസിന്റെ ടിക്കറ്റിൽ കാരൈക്കാലിൽ നിന്നാണ് നിയമസഭയിലെത്തിയത്. ബി.ജെ.പിയിൽ നിന്നും എൻ.ആർ കോൺഗ്രസിൽ നിന്നുമുള്ള മന്ത്രിമാർക്കെതിരെയാണ് പരാതി നൽകിയത്. മുഖ്യമന്ത്രിയോട് നേരത്തെയും പരാതി പറഞ്ഞിരുന്നതായും അവർ വെളിപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ […]
Read More

കൊല്ലത്ത് സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധു മരിച്ചു, ജോലി ലഭിച്ചത് കഴിഞ്ഞ തിങ്കളാഴ്ച

കൊല്ലം: ശാസ്താംകോട്ടയിൽ സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധു മരിച്ചു. സ്‌കൂട്ടർ യാത്രക്കാരിയായ തൊടിയൂർ സ്വദേശിനി അഞ്ജന (24) ആണ് മരിച്ചത്. കൊല്ലം – തേനി ദേശീയപാതയിൽ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. അഞ്ജന സഞ്ചരിച്ച സ്‌കൂട്ടറിൽ ഒരു സ്‌കൂൾ ബസ് തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ മറ്റൊരു ബസിൽ ഇടിച്ചു. റോഡിൽ ഉരഞ്ഞ സ്‌കൂട്ടർ ഭാഗികമായി കത്തിനശിച്ചു. അപകടസ്ഥലത്ത് തന്നെ അഞ്ജന മരിച്ചു. കരിന്തോട്ട സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് യുവതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്ലർക്കായി നിയമനം […]
Read More