Imac Kochi

മെസ്സി കേരളത്തിൽ, കരാർ ഒപ്പിട്ടിരുന്നെന്ന് സ്‌പോൺസർ, ടീമിന് അടുത്തവർഷം വരാൻ താത്പര്യം

കൊച്ചി: ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം ഈ വർഷം കേരളത്തിൽ കളിക്കാമെന്നു അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി (എഎഫ്എ) കരാർ ഒപ്പിട്ടുവെങ്കിലും അടുത്ത വർഷം സെപ്റ്റംബറിൽ വരാമെന്ന നിലപാടിലാണെന്നു സ്‌പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് എംഡി ആന്റോ അഗസ്റ്റിൻ. ഈ വർഷം എത്തുമെങ്കിൽ മാത്രമേ തങ്ങൾക്കു താൽപര്യമുള്ളൂ. കരാർ റദ്ദായാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. കരാർ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കും. കരാർ രേഖ വെളിപ്പെടുത്തരുതെന്നു നിബന്ധനയുള്ളതിനാൽ പുറത്തു വിടാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.   ”ഈ വർഷം ഒക്ടോബറിൽ അർജന്റീന […]
Read More

എസ്.ഐയ്ക്ക് കള്ളന്റെ പ്രശംസ; ആരും കള്ളനായി ജനിക്കുന്നില്ലെന്ന കണ്ടെത്തലും തെൻമലയിലെ ‘കള്ളൻ ഡയലോഗ്’ ഹിറ്റ്

കൊല്ലം: തെന്മല പോലീസ് സ്റ്റേഷൻ പരിധിയിൽ മലഞ്ചരക്ക് സാധനങ്ങളും പണവും മോഷ്ടിച്ചതിന് പിടിയിലായ കള്ളന്റെ ഡയലോഗ് കേട്ട് അമ്പരക്കുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ആഴ്ചയാണ് ഇടമൺ എൽപിസ്‌കൂളിനു സമീപമുളള കടയിൽനിന്ന് 85,000 രൂപയും 250 കിലോ ഉണക്കകുരുമുളകും 70 കിലോ കൊട്ടപ്പാക്കും മോഷണം പോയത്. തുടർന്ന് പുനലൂർ, ചാച്ചിപുന്ന സ്വദേശികളായ മുകേഷ്, ശ്രീജിത്ത്, അനി, ബിജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം മോഷ്ടാക്കളെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് കള്ളൻമാരുടെ നേതാവായ മുകേഷിന്റെ ഡയലോഗ് ഹിറ്റായത്. മുഖം മറച്ചാണ് മോഷണം […]
Read More

സുനിൽ ഛേത്രി ഉൾപ്പെടെയുള്ള താരങ്ങളുടെ ശമ്പളം മരവിപ്പിച്ച് ബംഗളൂരു എഫ്.സി

ബംഗളൂരു: ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം സുനിൽ ഛേത്രി ഉൾപ്പെടെയുള്ള താരങ്ങളുടെ ശമ്പളം മരവിപ്പിച്ച് ബംഗളൂരു എഫ്.സി. ഒന്നാം ടീമിലെ കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും ശമ്പളമാണ് നിറുത്തിവച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.സ്.എൽ) ഭാവി സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നതിനിടെയാണിത്. ഐ.എസ്.എൽ അനിശ്ചിതമായി നീട്ടിവെച്ചതാണ് ലീഗിന്റെയും ക്ലബുകളുടെയും പ്രവർത്തനത്തെ ബാധിച്ചത്. ‘ഐ.എസ്.എൽ ഭാവി സംബന്ധിച്ച അനിശ്ചിതാവസ്ഥ മൂലം കളിക്കാരുടെയും സപ്പോർട്ടിങ് സ്റ്റാഫുകളുടെയും ശമ്പളം താൽക്കാലികമായി നിർത്തിവെക്കുക എന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. ഇന്ത്യൻ ഫുട്ബാളിൽ ഒരു ക്ലബ് നടത്തിക്കൊണ്ടു പോകുക എന്ന വെല്ലുവിളിയേറിയ […]
Read More

തൃശൂർ, കാസർകോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി:  തൃശൂർ, കാസർകോട് ജില്ലകളിൽ നാളെ (ആഗസ്റ്റ് 6 ബുധനാഴ്ച ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ജനസുരക്ഷയെ മുൻനിർത്തിയാണ് ബുധനാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. ജില്ലകളിലെ സ്‌കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് […]
Read More

സി. സദാനന്ദൻ എം.പിയെ വധിക്കാൻ ശ്രമിച്ച കേസിൽ കീഴടങ്ങാൻ പോയ പ്രതികൾക്ക് സി.പി.എം യാത്ര അയപ്പ്

കണ്ണൂർ: ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി. സദാനന്ദൻ എം.പിയെ വധിക്കാൻ ശ്രമിച്ച കേസിൽ കീഴടങ്ങാൻ പോയ പ്രതികൾക്ക് സി.പി.എം യാത്ര അയപ്പ് നൽകി. മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ എം.എൽ.എയും ചടങ്ങിൽ പങ്കെടുത്തു. 30 വർഷത്തിന് ശേഷമാണ് പ്രതികൾ വിചാരണക്കോടതിയിൽ കീഴടങ്ങിയത്. പ്രതികളെ ഇന്നലെ വൈകിട്ട് കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചപ്പോഴും ബന്ധുക്കളും പ്രവർത്തകരും അഭിവാദ്യമർപ്പിക്കാൻ എത്തി. ഇന്നലെ രാവിലെ പഴശ്ശി സൗത്ത് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിലും പിന്നീട് തലശേരി കോടതി പരിസരത്തുമാണ് […]
Read More

ഉത്തരകാശിയിൽ മേഘവിസ്‌ഫോടനം, മിന്നൽ പ്രളയം: നിരവധി ഹോട്ടലുകൾ ഒലിച്ചുപോയി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽ പ്രളയം വൻദുരന്തമായി. ഖിർ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയർന്നി നിൽക്കുകയാണ്. നിരവധി വീടുകൾ തകർന്നു. ഉത്തരകാശിയിലെ ധാരാലി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്. വസ്തുവകകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു. കെട്ടിടങ്ങൾക്കു മുകളിലൂടെ വെള്ളം പാഞ്ഞൊഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചു. രക്ഷപ്പെടുത്തണമെന്ന അലറിക്കരച്ചിലുകളും വീഡിയോകളിൽ കാണാം. നദിക്കരയിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ഉത്തരകാശി പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. ഹർസിൽ മേഖലയിലെ ഖീർ ഗാഡിലെ ജലനിരപ്പ് അപകടകരമായി ഉയർന്നുവെന്നും ധാരാലി […]
Read More

ദിയയുടെ സ്ഥാപനത്തിൽ നിന്ന് ദിവസേനെ തട്ടിയത് 2 ലക്ഷം രൂപ, സ്വർണവും സ്‌കൂട്ടറും വാങ്ങി

തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ക്യുആർ കോഡ് ഉപയോഗിച്ച് വനിതാ ജീവനക്കാർ പണം തട്ടിയതായി കണ്ടെത്തൽ. കീഴടങ്ങിയ വിനീത, രാധാകുമാരി എന്നീ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം തെളിഞ്ഞത്. തട്ടിപ്പുകേസിൽ പ്രതിയായ മൂന്നു ജീവനക്കാരികളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് ക്യുആർ കോഡ് വഴി ചില ദിവസങ്ങളിൽ രണ്ടു ലക്ഷത്തോളം രൂപ എത്തിയിട്ടുണ്ട്. പ്രതികളെ ദിയയുടെ സ്ഥാപനത്തിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഈ പണം ഉപയോഗിച്ച് പ്രതികൾ സ്വർണവും സ്‌കൂട്ടറുമൊക്കെ […]
Read More

കാറും സ്‌കൂട്ടറുകളും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ടുയുവതികൾ മരിച്ചു

പാല: കോട്ടയം പാലായിൽ കാറും സ്‌കൂട്ടറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുയുവതികൾ മരിച്ചു. പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35), മേലുകാവ് നല്ലംകുഴിയിൽ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണ് മരിച്ചത്. പാലാ തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കൽ പള്ളിക്കു സമീപം രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തി ഇരുസ്‌കൂട്ടറുകളെയും ഇടിച്ച കാർ പിന്നീട് മതിലിൽ ഇടിച്ചാണു നിന്നത്. അപകടത്തിൽ ജോമോളുടെ ഏകമകൾ അന്നമോൾ(12)ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുട്ടി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാലായിലെ സ്വകാര്യ […]
Read More

കൊച്ചി മെട്രോ സൂപ്പറാകുന്നു, 10 സ്റ്റേഷൻ അടുത്ത വർഷം ഡിസംബറോടെ, ആദ്യ അഞ്ചുസ്‌റ്റേഷനുകൾ ജൂൺ 30നകം

കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടു ന്നതിന്റെ ഭാഗമായുള്ള 10 സ്റ്റേഷനുകളുടെ നിർമാണം 2026 ഡിസംബർ 31നകം പൂർത്തിയാകുമെന്ന് എം.ഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ആദ്യ അഞ്ച് സ്റ്റേ ഷൻ ജൂൺ 30നകവും പൂർത്തിയാക്കും. നിലവിൽ മെട്രോയുടെ നിർമാണം 100 ദിവസം പിന്നിലാണ്. ഭൂമിക്കടിയിലെ പൈപ്പ്‌ലൈൻ, തൊഴിലാളികളുടെ കുറവ് തുടങ്ങിയ പ്രശ്‌നങ്ങളാണ് വെല്ലുവി ളിയായത്. ഗതാഗതക്കുരുക്ക് പരിഹരി ക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബെഹ്‌റ പറഞ്ഞു. അതേ സമയം മാറ്റങ്ങളുമായി കൊച്ചി മെട്രോ കുതിക്കുകയാണ്. മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ യാത്ര […]
Read More

”സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഇഫക്ട്”;  കേരളത്തിലെ ക്ലാസ് മുറികളിൽ തുല്യത വരുന്നു, പിൻബഞ്ചുകാർ ഇനി ഉണ്ടാകില്ല, നടപടി തേടി മന്ത്രി

തിരുവനന്തപുരം: സ്‌കൂൾ ക്ലാസ് മുറികളിൽ ഇനി പിൻബെഞ്ചുകാർ ഇല്ലാതായേക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയാണ് ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ അഭിപ്രായം സമൂഹമാധ്യമത്തിലൂടെ തേടിയത്. പിൻബെഞ്ചിലിരിക്കുന്ന കുട്ടികൾ മോശക്കാരാണെന്ന സങ്കൽപ്പം ആളുകളുടെ മനസിൽ വേരുറച്ചു പോയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ വിഷയത്തിൽ സംവാദത്തിന് കാരണമായത്. ഈ സങ്കൽപം ഒരു വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് മന്ത്രിയുടെ കുറിപ്പിലുള്ളത്. ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ലെന്നും എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് […]
Read More