Imac Kochi

തൃശൂർ വെടിക്കെട്ടപകടം: മരങ്ങൾ നിന്നു കത്തി, ഇനിയെത്ര പേർ ജീവനോ‌ടെയുണ്ടെന്ന്‌ ഇപ്പോഴും അറിയില്ല

തൃശൂർ: ഉച്ചഭക്ഷണത്തിനുശേഷുള്ള ആലസ്യത്തിലായിരുന്നു മുണ്ടത്തിക്കോട്. മൂന്ന് നാളുകൾക്കപ്പുറം വരാനിരിക്കുന്ന പൂരത്തിന് തിരുവമ്പാടി ദേവസ്വത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കങ്ങൾ നിർമ്മിക്കുകയായിരുന്നു ജോലിക്കാർ. വൈകീട്ട്‌ മൂന്നരയോടെ ഭൂകമ്പം പോലെ സ്‌ഫോടനം. ഓടിയെത്തിയവർ കണ്ടത് വിശ്വസിക്കാനാവാത്ത കാഴ്‌ച. നിന്നു കത്തുന്ന വെടിപ്പുരകൾ, പ്രദേശമാകെ പൂകമൂടിക്കഴിഞ്ഞിരുന്നു. മരങ്ങളിലേയ്ക്കും തീ പടർന്നു. ചിലത് ചിന്നിത്തെറിച്ചു. വെടിപ്പുരകൾ പ്രവർത്തിച്ചിരുന്ന ഷെഡ്ഡുകൾ തകർന്ന് ദൂരെ പാടത്തേക്കുവരെ തെറിച്ചുവീണു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ വെടിപ്പുരയ്‌ക്ക്‌ അകലെ വരെ കണ്ടെത്തി. പുകയുയർന്നപ്പോൾ തന്നെ ഇറങ്ങിയോടിയ ചിലർ ഞെട്ടലൊഴിഞ്ഞതോടെ അപകടത്തിൽപ്പെട്ട മറ്റുള്ളവരെ […]
Read More

തൃശൂർ പൂരം വെടിക്കെട്ട് അപകടം; മരണം 13 ആയി

തൃശൂർ: തൃശൂർപൂരത്തിനായുള്ള വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ 13മരണം. 40ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം.പൊള്ളലേറ്റ 23ഓളം പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ അഞ്ച് പേരുടെ നിലഗുരുതരമാണ്. ഇവരിൽ ഒരാൾക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. കിലോമീറ്ററുകൾ ദൂരത്തേയ്‌ക്ക് പോലും വൻസ്‌ഫോടനശബ്ദം കേട്ടതായാണ് റിപ്പോർട്ട്. ഒട്ടേറെ തൊഴിലാളികൾ ഇവിടെ ജോലിചെയ്‌തിരുന്നതായാണ് വിവരം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. […]
Read More

രക്ഷാപ്രവർത്തനം ദുഷ്കരം; ഭൂകമ്പം പോലെ സ്‌ഫോ‌ടനം

തൃശൂർ: മുണ്ടത്തിക്കോട് സ്ഫോടനം നടന്നത് രണ്ടര ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന അഞ്ച് താൽക്കാലിക വെടിക്കെട്ട് പുരകളിൽ. സ്ഫോടന ശബ്ദം കേട്ടിട്ട് ഭൂകമ്പം പോലെ തോന്നിയെന്ന് പ്രദേശവാസികൾ പറയുന്നു. വീടിന്റെ ജനാലകളും വാതിലുകളും വാഹനങ്ങളും കുലുങ്ങി. കടുത്ത ചൂടാകാം സ്‌ഫോടനത്തിനു കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസ് മുണ്ടത്തിക്കോട് സതീഷിന്റെ പേരിലാണ്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് […]
Read More

തൃശ്ശൂർപൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നതിനി‌ടെ സ്‌ഫോടനം; 6 മരണം, നിരവധിപേർക്ക് പരിക്ക്

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്ന സ്ഥലത്തുണ്ടായ സ്ഫോടനത്തിൽ ആറുപേർ മരിച്ചു. 40 ഓളംപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തിരുവമ്പാടി ദേവസ്വംബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോടാണ് സ്ഫോടനം നടന്നത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീഷിനുൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. ഇപ്പോഴും പടക്ക സാമഗ്രികൾ പൊട്ടിക്കൊണ്ടിരിക്കുകയാണ്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്‌സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം […]
Read More

‘എംപിമാരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നത്’: പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടിസ് നൽകി കോൺഗ്രസ്

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ വോട്ടെടുപ്പിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതുമായി ബന്ധപ്പെട്ട്‌ ലോക്സഭാ സ്പീക്കർക്ക് അവകാശലംഘന നോട്ടിസ് നൽകി കോൺഗ്രസ്. പാർട്ടിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയാണ് നോട്ടിസ് നൽകിയത്. ഏപ്രിൽ 18ന് പ്രധാനമന്ത്രി നടത്തിയ പ്രസംഗം എംപിമാരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്ന് വേണുഗോപാൽ നോട്ടിസിൽ ഉന്നയിക്കുന്നു. പ്രസംഗത്തിൽ എംപിമാരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പ്രധാനമന്ത്രി നടത്തിയെന്നാണ് കെ.സി. വേണുഗോപാലിന്റെ പരാതി. ലോക്സഭാ ചട്ടങ്ങളിലെ റൂൾ […]
Read More

മണിപ്പൂരിലും മ്യാൻമറിലും ഭൂകമ്പം; സുനാമി ഭീതിയിൽ ലോകം

ഇംഫാൽ: മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻ‌സി‌എസ്) അറിയിച്ചു. ഇന്ന് പുലർച്ചെ 5.59 നാണ് ഭൂകമ്പമുണ്ടായത്. കാംജോങ്ങിലാണ് പ്രഭവകേന്ദ്രം. ഉപരിതലത്തിന് 62 കിലോമീറ്റർ താഴെയാണ് ഭൂകമ്പം ഉണ്ടായത്. വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. മ്യാൻമറിൽ പുലർച്ചെ ഭൂകമ്പമുണ്ടായതിന് പിന്നാലെയാണ് മണിപ്പൂരിൽ ഉണ്ടായത്. മ്യാൻമറിൽ രാവിലെ 05:38 ന് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. ഇന്ത്യ-മ്യാൻമർ അതിർത്തിക്കടുത്തായാണ് മണിപ്പൂരിലെ കാംജോങ്ങ് സ്ഥിതി ചെയ്യുന്നത്. കൊളംബിയയിലും ഇക്വഡോറിലും രാവിലെ 7:52 […]
Read More

കോഴിക്കോട് സ്ട്രോങ് റൂം തുറന്നു; തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് യുഡിഎഫ്

കോഴിക്കോട്: കോഴിക്കോട് ജെഡിടി ഇസ്‌ലാം സ്കൂളിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട്‌ വിവാദം. ഇന്ന് രാവിലെ 11.30 ഓടെയാണ് സ്ട്രോങ് റൂം തുറന്നത്. എന്നാൽ ജെഡിടിയിലെ സ്ട്രോങ് റൂം തുറന്നു എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫിസർ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ തുറന്നത്. ഇലക്ട്രോണിക് വോട്ടിങ് […]
Read More

പാമ്പുകടിയേറ്റ അനോഷ് കണ്ണ് തുറന്നു; ആരോഗ്യനിലയിൽ പുരോഗതിയെന്ന്‌ ഡോക്‌‌ടർമാർ

തൃശൂർ: കൊടകര മറ്റത്തൂർ കടമ്പോട് പാമ്പുകടിയേറ്റ അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി. നിർദേശങ്ങളോട് അനോജ് പ്രതികരിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. അനോഷിന്റെ സഹോദരൻ അൽജോ ഇന്നലെ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. സിൽജോ – ജോൺസി ദമ്പതികളുടെ മക്കളാണ് അനോഷും അൽജോയും. വീട്ടിലെ ഹാളിൽ നിലത്തുകിടന്ന് ഉറങ്ങിയ, കാവുങ്ങൽ സിൽജോയുടെ മക്കളായ അൽജോ (8), അനോഷ് (10) എന്നിവർക്കാണ് ഇന്നലെ പാമ്പുകടിയേറ്റത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് അൽജോ മരിച്ചത്. വനത്തോടു ചേർന്ന പ്രദേശത്തുള്ള വീട്ടിലാണ് കുടുംബം കഴിയുന്നത്. ഇന്നലെ പുലർച്ചെ […]
Read More

വാൽപ്പാറ ദുരന്തം: അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവ്, അമിത ബ്രേക്ക് ഉപയോഗം

വാൽപ്പാറ (തമിഴ്നാട്): വാൽ‍പ്പാറയിൽ 9 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് കണ്ടെത്തൽ. അമിത ബ്രേക്ക് ഉപയോഗവും അപകടത്തിലേക്ക് നയിച്ചെന്ന്‌ പൊള്ളാച്ചി ആർ.‌‌ടി.ഒ അറിയിച്ചു. കാലാവസ്ഥ മോശമായിരുന്നില്ലെന്നും കാഴചക്കുറവ്‌ ഉണ്ടായില്ലെന്നുമാണ്‌ ആർ.ടി. ഒ സെഞ്ചഴിയൻ മാധ്യമങ്ങളോട് പറഞ്ഞത്‌. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിൽനിന്നുള്ള സംഘം യാത്രചെയ്ത വാനാണ് നിയന്ത്രണംവിട്ടു വാൽപാറ – പൊള്ളാച്ചി ചുരം റോഡിൽ 300 അടി താഴ്ചയിലേക്കു മറിഞ്ഞ് 9 പേർ മരിച്ചത്. 4 പേർക്കു പരുക്കേറ്റു. 3 […]
Read More

ഐപി എൽ : രാജസ്ഥാനെ വീഴ്ത്തി കൊൽക്കത്ത

കൊല്‍ക്കത്ത: രാജസ്ഥാനെ പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഐപിഎല്‍ സീസണിലെ ആദ്യ ജയമാണ് മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റേത്. റിങ്കു സിംഗ് – അനുകൂല്‍ റോയ് സഖ്യത്തിന്റെ ഏഴാം വിക്കറ്റിലെ മികച്ച പ്രകടനമാണ് ജയം സമ്മാനിച്ചത്. 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യമായ 156 മറികടന്നത്. റിങ്കു സിംഗ് അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് തോല്‍വിയും ഒരു ജയവും മഴ കാരണം ഉപേക്ഷിക്കപ്പെട്ടതിനെതുടര്‍ന്ന് ലഭിച്ചതും ഉള്‍പ്പെടെ മൂന്ന് […]
Read More