Imac Kochi

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ ബിജെപിയിൽ

ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പേസ്‌ പാർട്ടിയിൽ ചേർന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പേസിന്റെ ബിജെപി പ്രവേശനം. കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ നിതിൻ നബിനുമായി ടെന്നീസ് താരം അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. 2021 ൽ പെയ്‌സ് തൃണമൂൽ കോൺഗ്രസിൽ ചേരുകയും 2022 ലെ ഗോവ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
Read More

സൗജന്യ യാത്ര, 1000 രൂപയുടെ സ്ത്രീ സുരക്ഷാ പെൻഷൻ: സ്ത്രീകൾക്ക് അനുകൂല്യങ്ങളുമായി എൽ ഡി എഫ് പ്രകടനപത്രിക

തിരുവനന്തപുരം: എൽ ഡി എഫിന്റെ പ്രകടനപത്രികയിലും സ്ത്രീകൾക്ക് വാഗ്ദാനങ്ങളുടെ കുത്തൊഴുക്ക് . കെഎസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, റേഷൻ കാർഡ് അടിസ്ഥാനത്തിലല്ലാതെ എല്ലാ സ്ത്രീകൾക്കും 1,000 രൂപയുടെ സ്ത്രീ സുരക്ഷാ പെൻഷൻ എന്നിവയായിരിക്കും പ്രകടനപത്രികയിലെ ഹൈലൈറ്റുകൾ എന്നാണ് സൂചന.നിലവിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മ​റ്റുവരുമാനമാർഗമില്ലാത്ത സ്ത്രീകൾക്കാണ് 1,000 രൂപ നൽകി വരുന്നത്.സാമൂഹികക്ഷേമ പെൻഷൻ 3500രൂപയായി ഉയർത്തുന്നതടക്കമുള്ള വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ടാവും. ഇന്നുതന്നെ പ്രകടനപത്രിക പുറത്തിറക്കിയേക്കും. മുൻ മന്ത്രി തോമസ് ഐസക് ചെയർമാനായ കമ്മി​റ്റിയാണ് പ്രകടനപത്രികയ്ക്ക് അന്തിമരൂപം […]
Read More

മുഖ്യമന്ത്രി x പ്രതിപക്ഷ നേതാവ്; സംവാദം ഫെയ്സ്ബുക്കിലൂടെ മാത്രമെന്ന്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ക്ഷണിച്ചത് ഫെയ്സ്ബുക്കിലൂടെയുള്ള സംവാദത്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്ക് വഴിയുള്ള സംവാദത്തിന് തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് താൻ കരുതുന്നതെന്നും അങ്ങനെയെങ്കിൽ ആ സംവാദം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും സ്ഥലവും സമയവും തീരുമാനിക്കാത്തത് മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ എന്ന് സതീശൻ പിന്നാലെ ഫെയ്സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി തീരുമാനിക്കുന്ന ഏത് സ്ഥലത്തും ഏത് സമയത്തും സംവാദത്തിനായി താൻ എത്താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read More

കന്നിവോട്ട് ചെയ്യുന്നവർക്ക് ഹൽവ നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: ആദ്യത്തെ വോട്ട്‌ മധുരത്തോടെയാവാം. തിരഞ്ഞെടുപ്പിൽ ആദ്യത്തെ തവണ വോട്ട് ചെയ്യാൻ എത്തുന്നവർക്ക് ഹൽവ വിതരണം ചെയ്യാനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നത്. യുവാക്കൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമാകുന്നത്‌ പ്രോത്സാഹിപ്പിക്കാനാണ് നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു.കേൽക്കർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് പോളിങ്ങിനു ശേഷം കന്നി വോട്ടർമാർക്ക് ഹൽവ നൽകുന്നത്. ഇതിനാൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് പ്രമുഖ ബ്രാൻഡിന്റെ 200 ഹൽവ പായ്ക്കറ്റുകൾ നൽകും. ഏതു പോളിങ് ബൂത്തിൽ വിതരണം ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാരാണ്‌ തീരുമാനിക്കുന്നത്. […]
Read More

പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; തെളിവുകൾ പുറത്തുവിട്ട് വി കുഞ്ഞികൃഷ്‌ണൻ

കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ തെളിവുകൾ പയ്യന്നൂരിലെ മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ വി കുഞ്ഞികൃഷ്‌ണൻ പുറത്തുവിട്ടു. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ബാങ്ക് രേഖകളാണ് വി കുഞ്ഞികൃഷ്‌ണൻ പുറത്തുവിട്ടത്. രക്തസാക്ഷി ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ ഏരിയ സെക്രട്ടറി സ്വന്തം പേരിലാക്കിയെന്ന് ഇതുസംബന്ധിച്ച ബാങ്ക് വിവരങ്ങൾ പങ്കുവച്ചുകൊണ്ട് വി കുഞ്ഞികൃഷ്ണൻ കുറിച്ചു. പണം ഭവന നിർമാണത്തിന് ചെലവഴിച്ചെന്ന് കള്ളരേഖയുണ്ടാക്കിയെന്നും കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും വി കുഞ്ഞികൃഷ്‌ണൻ വ്യക്തമാക്കി. ഈ തെളിവുകൾ […]
Read More

പിണറായി – സതീശൻ ചൂ‌‌ടേറിയ സംവാദം ‘മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത്; സമയത്ത്’എന്ന്‌ വി.ഡി. സതീശൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് താനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെയെന്നും സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങളിൽ സംവാദത്തിനു തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ പറഞ്ഞിരുന്നു. വി.ഡി. സതീശന്റെ വെല്ലുവിളി ഏറ്റെടുത്തായിരുന്നു മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ്. സംവാദത്തിനു മുഖ്യമന്ത്രിയെ വി.ഡി. സതീശൻ വെല്ലുവിളിച്ചിരുന്നു. ഇതിനു മറുപടിയായാണ് സംവാദത്തിനു തയാറാണെന്ന് മുഖ്യമന്ത്രി […]
Read More

തിരഞ്ഞെടുപ്പ് ആവേശത്തിൽ മധ്യകേരളം; രാഹുൽ ഗാന്ധിയുടെ കേരള പര്യടനം ഇന്ന്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലാണ് അദ്ദേഹം ഇന്ന് വോട്ടഭ്യർത്ഥിക്കുന്നത്. രാവിലെ 11.45-ഓടെ ഹെലികോപ്റ്റർ മാർഗം അടൂർ വടക്കടത്തുകാവിലെ പൊലീസ് ക്യാമ്പിലിറങ്ങുന്ന അദ്ദേഹം, ഉച്ചയ്ക്ക് 12.15-ന് കെഎസ്ആർടിസി ജം​​ഗ്ഷനിൽ നടക്കുന്ന അടൂർ മണ്ഡലം യുഡിഎഫ് സമ്മേളനത്തിൽ പങ്കെടുത്ത് പ്രചാരണത്തിന് തുടക്കം കുറിക്കും. അടൂരിലെ പരിപാടിക്ക് ശേഷം റോഡ് മാർഗം പത്തനംതിട്ട നഗരത്തിലെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് ഒരു മണിക്ക് പഴയ ബസ് സ്റ്റാൻഡിൽ […]
Read More

കുവൈത്തിലെ വൈദ്യുതി പ്ലാന്റിനു നേരെ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. കുവൈത്തിന്റെ വൈദ്യുതി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, രാജ്യത്തെ ഒരു പ്രധാന പ്ലാന്റിലെ സർവീസ് കെട്ടിടത്തിനു നേരെയായിരുന്നു ആക്രമണം. ഇതിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെടുകയും കെട്ടിടത്തിനു വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ആക്രമണത്തിൽ കൊല്ലപ്പെട്ടത് തമിഴ് നാട് രാമനാഥ പുരം ജില്ലയിലെ മുതു കുളത്തൂർ സ്വദേശി സന്താന സെൽവം ( 40)ആണ് ആക്രമണത്തിനു പിന്നാലെ അടിയന്തര രക്ഷാപ്രവർത്തന […]
Read More

കോയമ്പത്തൂർ വാഹനാപകടം; മരിച്ചത് പാലക്കാട് സ്വദേശികളായ രണ്ട് ഫോട്ടോഗ്രാഫർമാർ

കോയമ്പത്തൂർ: കോയമ്പത്തൂരിന് സമീപം മദുക്കരൈയിൽ കെ ജി ചാവടി പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പടെ മൂന്നുപേർ മരിച്ചു. പാലക്കാട് സ്വദേശികളായ യുവ ഫോട്ടോഗ്രാഫർമാരുടെ കാറാണ് അപകടത്തിൽ പെട്ടത്. നാലുപേർക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശി അജിത്ത് (24), പിരിയാരി സ്വദേശി വിനീഷ് (31) എന്നിവരാണ് മരിച്ചത്. ചാവടി മേൽപ്പാലത്തിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിർദിശയിൽ വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഒരു തമിഴ്‌നാട് സ്വദേശിയും മരിച്ചു.അപകടത്തെ തുടർന്ന് ഇരുകാറുകളും തലകീഴായി മറിഞ്ഞു. […]
Read More

സ്ത്രീ സുരക്ഷയെപ്പറ്റി സംസാരിക്കാൻ മോദിക്ക് എന്ത് അവകാശം? മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് കോട്ടമൈതാനിയിൽ നടന്ന ബിജെപി തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് മോദി രാഹുലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെ രാഹുൽ തിരിച്ചടിച്ചത്. രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങൾ അതിക്രമങ്ങൾക്കെതിരെ പരാതിപ്പെട്ടപ്പോൾ പ്രതിയായ ബ്രിജ് ഭൂഷണെ ചേർത്തുപിടിച്ച ആളാണ് പ്രധാനമന്ത്രിയെന്ന് രാഹുൽ പരിഹസിച്ചു. അന്ന് രാജ്യം തലകുനിച്ചു നിന്ന നിമിഷങ്ങൾ ഇന്ത്യ മറക്കില്ലെന്നും അദ്ദേഹം […]
Read More