Imac Kochi

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ൽ ര​ക്ത​സ​മ്മ​ർ​ദ​വും അ​മി​ത​വ​ണ്ണ​വും വ​ർ​ധി​ക്കു​ന്നു; പാ​ർ​ല​മെ​ന്‍റി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക​ര​സേ​ന​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ ര​ക്ത​സ​മ്മ​ർ​ദ്ദം, പ്ര​മേ​ഹം, അ​മി​ത​വ​ണ്ണം തു​ട​ങ്ങി​യ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചു. സൈ​ന്യ​ത്തി​ലെ ‘ഡി​സ​ബി​ലി​റ്റി പെ​ൻ​ഷ​ൻ’ ല​ഭി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ക്കു​ന്ന പ്ര​ധാ​ന പ​ത്ത് കാ​ര​ണ​ങ്ങ​ളി​ൽ ഇ​വ ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന് പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഹൈ​പ്പ​ർ​ടെ​ൻ​ഷ​ൻ, ഒ​ടി​വു​ക​ൾ, ഗ​ർ​ഭ​ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​രീ​രി​കാ​വ​സ്ഥ​ക​ൾ, അ​മി​ത​വ​ണ്ണം എ​ന്നി​വ​യാ​ണ് ഓ​ഫീ​സ​ർ​മാ​രു​ടെ ശാ​രീ​രി​ക​ക്ഷ​മ​ത കു​റ​യാ​ൻ കാ​ര​ണ​മാ​കു​ന്ന പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ. ആ​കെ വൈ​ക​ല്യ​ങ്ങ​ളി​ൽ 71 ശ​ത​മാ​ന​വും ഇ​ത്ത​രം പ​ത്ത് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മാ​ണ്. ഹൈ​പ്പ​ർ​ടെ​ൻ​ഷ​ൻ – 19.04%, […]
Read More

‘ഹോർമുസിൽ ഇന്ത്യൻ സുഹൃത്തുക്കൾ സുരക്ഷിത കരങ്ങളിൽ’; ഭയക്കേണ്ടെന്ന് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ‘ഇന്ത്യൻ സുഹൃത്തുക്കൾ’ ഭയക്കേണ്ട കാര്യമില്ലെന്ന് ഇറാന്റെ ഉറപ്പ്. പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇറാന്റെ പ്രതികരണം. ‘ഞങ്ങളുടെ ഇന്ത്യൻ സുഹൃത്തുക്കൾ സുരക്ഷിത കരങ്ങളിലാണ്. ഭയക്കേണ്ട കാര്യമില്ല’–ഇന്ത്യയിലെ ഇറാൻ എംബസി വ്യാഴാഴ്ച എക്സിൽ പറഞ്ഞു. ഇറാനും ഒമാനും മാത്രമാണ് ഹോർമുസ് കടലിടുക്കിന്റെ ഭാവി തീരുമാനിക്കാനാകുക എന്നും ട്വീറ്റിൽ പറയുന്നു. ഫെബ്രുവരി 28ന് ഇറാനും യുഎസും ഇസ്രയേലും തമ്മിൽ യുദ്ധമാരംഭിച്ചതിനു ശേഷം വളരെക്കുറച്ച് കപ്പലുകൾക്ക് മാത്രമാണ് ഹോർമുസിലൂടെ കടന്നുപോകാൻ ഇറാൻ അനുവദിച്ചിട്ടുള്ളത്. ഇന്ത്യ, ചൈന, റഷ്യ, […]
Read More

”എല്ലാ പാർട്ടികളും ഒത്തുചേർന്ന് നിങ്ങളുടെ വിജയ്‌യെ എതിർക്കുന്നു” തനിക്കെതിരെ വലിയ ഗൂഢാലോചനയെന്ന് ന‌ടൻ വിജയ്

തിരുച്ചിറപ്പള്ളി: എല്ലാ പാർട്ടികളും ഒത്തുചേർന്ന് നിങ്ങളുടെ വിജയിയെ എതിർക്കുന്നത് എങ്ങനെയെന്ന് പറയേണ്ടതില്ലല്ലോ എന്നും ജനനായകൻ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കാത്തതും കരൂർ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും ജനങ്ങളുമായുള്ള ബന്ധത്തെ കൂടുതൽ ശക്തമാക്കിയെന്നും ന‌ടൻ വിജയ്‌. തിരഞ്ഞെടുപ്പിൽ ആ സിനിമ ഒരു വലിയ ആയുധമാകുമെന്ന് അവർ ഭയപ്പെടുന്നതെന്നും ഇതിനെല്ലാം തനിക്ക് നീതി വേണമെന്നും വിജയ് പറഞ്ഞു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. […]
Read More

വിശ്വാസ സംരക്ഷണത്തിന്‌ നിയമം; ആശുപത്രികളിൽ ബെഡ് അവകാശമാകും: യുഡിഎഫ് പ്രകടന പത്രിക

കൊച്ചി: അഞ്ചിന ഇന്ദിര ഗ്യാരന്റി ഉറപ്പാക്കി യു‍ഡിഎഫിന്റെ പ്രകടന പത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പുറത്തിറക്കി. ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്നാണ്‌ യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് 1000 രൂപ പ്രതിമാസ ധനസഹായം, ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർധിപ്പിക്കും, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപവരെ സൗജന്യ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്പ 5 ലക്ഷം, […]
Read More

നവകേരളത്തിനായി പുതിയ പദ്ധതികളുമായി എൽഡിഎഫ്‌ പ്രകടനപത്രിക പ്രകാശനം ചെയ്‌തു

കോഴിക്കോട്‌: നവകേരള പൂർത്തീകരണത്തിനായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ച്‌ എൽഡിഎഫിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്‌തു. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളം കൈവരിച്ച പുരോഗതിയുടെ തുടർച്ചക്കുള്ള 60 ഇന പരിപാടിയും 950 നിർദേശങ്ങളുമാണ്‌ പ്രകടന പത്രികയിലുള്ളത്‌. കോഴിക്കോട്‌ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടനപത്രിക പ്രകാശനം നിർവഹിച്ചു. എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ, സിപിഐ നേതാവ്‌ കെ പ്രകാശ്‌ബാബു, കെ കൃഷ്‌ണൽകുട്ടി, എ കെ ശശീന്ദ്രൻ, സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം തുടങ്ങിയവർ പങ്കെടുത്തു. […]
Read More

ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ ഔ​ദ്യോ​ഗി​ക ത​ല​സ്ഥാ​ന​മാ​യി അ​മ​രാ​വ​തി; ബി​ല്ല് ലോ​ക്സ​ഭ പാ​സാ​ക്കി

ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ സ്ഥി​രം ത​ല​സ്ഥാ​ന​മാ​യി അ​മ​രാ​വ​തി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന ബി​ല്ല് ലോ​ക്സ​ഭ പാ​സാ​ക്കി. കോ​ൺ​ഗ്ര​സ്, ബി​ജെ​പി, ടി​ഡി​പി എ​ന്നീ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് 2026-ലെ ​ആ​ന്ധ്രാ​പ്ര​ദേ​ശ് പു​നഃ​സം​ഘ​ട​ന (ഭേ​ദ​ഗ​തി) ബി​ല്ല് സ​ഭ അം​ഗീ​ക​രി​ച്ച​ത്. അ​മ​രാ​വ​തി​യെ ത​ല​സ്ഥാ​ന​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ർ​ച്ച് 28-ന് ​ആ​ന്ധ്ര നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഈ ​അ​തി​വേ​ഗ ന​ട​പ​ടി. ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത കോ​ൺ​ഗ്ര​സ് അം​ഗം മാ​ണി​ക്കം ടാ​ഗോ​ർ ബി​ല്ലി​നെ സ്വാ​ഗ​തം ചെ​യ്തു. ബാം​ഗ്ലൂ​ർ, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വ​യെ​പ്പോ​ലെ അ​മ​രാ​വ​തി​യും ഒ​രു മെ​ട്രോ സി​റ്റി​യാ​യി […]
Read More

അവസരവാദികൾ ചരിത്രത്തിൻ്റെ ചെളിക്കുണ്ടിൽ താഴ്‌ന്നു പോകും, പിണറായി

അമ്പലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് ജി. സുധാകരൻ്റെ പേര് പറയാതെ മുഖ്യമന്ത്രി വിമർശനമുന്നയിച്ചത്. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി ഒരു അവസരവാദിയാണെന്നും ഇത്തരം അവസരവാദ നിലപാടുള്ളവർ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ താഴ്ന്നു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന്റെ ഏറ്റവും പ്രകടമായ അവസരവാദ നിലപാടിന്റെ പ്രതീകമായി അമ്പലപ്പുഴ മാറിയിരിക്കുകയാണെന്നും ഇതിലൂടെ എൽഡിഎഫിനെ പരാജയപ്പെടുത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. […]
Read More

സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

കൊച്ചി: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപി എംപിക്ക് തിരിച്ചടി. സുരേഷ് ഗോപിക്കെതിരായ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതിൽ എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡൻറ് ആണ് സുരേഷ് ഗോപിക്കെതിരെ ഹർജി സമർപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹർജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി തള്ളാനാവില്ലെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ജസ്റ്റീസ് കൗസർ എടപ്പഗത്തിൻറേതാണ് ഉത്തരവ്. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും […]
Read More

എഫ്സിആർഎ നിയമഭേദഗതി ബിൽ അവതരണം നീട്ടി കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയിൽ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ (എ​​​ഫ്സി​​​ആ​​​ർ​​​എ) നിയമഭേദഗതി ബിൽ അവതരണം നീട്ടി കേന്ദ്രം. ബിൽ ഇന്ന് പരിഗണിക്കില്ലെന്ന് സഭയെ പാ​​​ർ​​​ല​​​മെ​​​ൻറ​​​റി​​​കാ​​​ര്യ മ​​​ന്ത്രി കിരൺ റിജിജു അറിയിച്ചു. ബിൽ ക്രൈസ്തവർക്ക് എതിരല്ലെന്ന് കിരൺ റിജിജു പറഞ്ഞു. അതേസമയം ബില്ലിനെതിരെ പാർലമെൻറിന് അകത്തും പുറത്തും പ്രതിഷേധം ശക്തമായി. സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്നു ലോക്സഭ നിർത്തിവച്ചു. ബി​​​ല്ലി​​​ന്മേ​​​ൽ മ​​​റ്റാ​​​രു​​​മാ​​​യി ഇ​​​നി ച​​​ർ​​​ച്ച​​​യി​​​ല്ലെ​​​ന്ന് കി​​​ര​​​ൺ റി​​​ജി​​​ജു നേരത്തെ വ്യ​​​ക്ത​​​മാ​​​ക്കിയിരുന്നു. നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് പു​​​തു​​​ക്കി കി​​​ട്ടാ​​​തി​​​രി​​​ക്കു​​​ക, […]
Read More

കോഴിക്കോട് ഫറോക്കിൽ ട്രെയിനിന് നേരെ കല്ലേറ്; വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് (22)​ പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി കോഴിക്കോട്ടേക്ക് വരികയായിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിന് നേരെയായിരുന്നു കല്ലേറ്. രാത്രി പത്തുമണിയോടെയ ട്രെയിൻ ഫറോക്കിലെത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ജനലരികിലെ സീറ്റിലിരിക്കുകയായിരുന്ന ഐശ്വര്യയുടെ താടിയെല്ലിനും പല്ലിനും പരിക്കേറ്റു. തുടർന്ന് ട്രെയിൻ കോഴിക്കോട് എത്തിയതോടെ റെയിൽവേ പൊലീസ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആലുവ യുസി കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായ ഐശ്വര്യ അവധിക്കായാണ് നാട്ടിലേക്ക് വന്നത്. […]
Read More