Imac Kochi

സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 2000 രൂ​പ; ഡി​എം​കെ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഡി​എം​കെ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. സ്ത്രീ​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വാ​ഗ്ദാ​ന പെ​രു​മ​ഴ​യു​മാ​യാ​ണ് പ്ര​ക​ട​ന പ​ത്രി​ക സ്റ്റാ​ലി​ൻ പു​റ​ത്തി​റ​ക്കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്ര​ഭാ​ത ഭ​ക്ഷ​ണ പ​ദ്ധ​തി എ​ട്ടാം ക്ലാ​സ് വ​രെ വ്യാ​പി​പ്പി​ക്കും. സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 2000 രൂ​പ​യും ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ വൈ​ദ്യു​തി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ൾ. പ്രാ​യ​മാ​യ​വ​ർ​ക്കു​ള്ള പെ​ൻ​ഷ​ൻ 2000 രൂ​പ​യാ​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള തു​ക 2000 രൂ​പ​യാ​ക്കും. ട്രോ​ളിം​ഗ് നി​രോ​ധ​ന സ​മ​യ​ത്തെ സ​ഹാ​യ തു​ക 9000 രൂ​പ​യാ​ക്കും. നെ​ൽ ക​ർ​ഷ​ക​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം വ​ർ​ധി​പ്പി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ളി​ൽ […]
Read More

പാലക്കാട് എം.എൽ.എ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രധാനമന്ത്രി

പാലക്കാട്: പാലക്കാട് എം.എൽ.എ. സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട്ടെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടുകാർക്ക് നന്നായി അറിയാമെന്നും മോദി കൂട്ടിച്ചേർത്തു. സ്ത്രീകളെ ഉപദ്രവിച്ചതിന്റെ പേരിൽ മറ്റൊരു കോൺഗ്രസ് നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കേണ്ടിവന്ന സാഹചര്യവുമുണ്ടായി. ഇത്തരം നേതാക്കളെ കേരളത്തിലെ സ്ത്രീകൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞതവണ ഇ. ശ്രീധരനുണ്ടായ പരാജയത്തിൽ ജനങ്ങൾക്കുണ്ടായ വിഷമം പരിഹരിക്കാൻ ഇത്തവണ ശോഭ സുരേന്ദ്രന് വോട്ട് നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കേരളത്തിന് പുറത്ത് […]
Read More

കുരുത്തോലകളുമായി ഓശാനപ്പെരുന്നാൾ ആഘോഷം; പീഡാനുഭവ വാരത്തിന് തുടക്കമായി

തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മകളുമായി കുരുത്തോലകളേന്തി ക്രൈസ്തവർ ഇന്ന് ഓശാനപ്പെരുന്നാൾ ആചരിക്കുന്നു. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവ വാരത്തിന് ഇതോടെ തുടക്കമായി. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും അന്ത്യ അത്താഴത്തിന്റെയും കാൽവരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിർപ്പുതിരുനാളിന്റെയും ഓർമ്മ പുതുക്കുന്ന അവസരമാണിത്‌. യേശുക്രിസ്തുവിനെ കഴുതപ്പുറത്തിരുത്തി യഹൂദജനം രാജകീയപദവികളോടെ ഒലിവിൻ ചില്ലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമായാണ് ഓശാന ഞായറിലെ തിരുക്കർമ്മങ്ങൾ. പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുക്കാൻ പുലർച്ചെ തന്നെ വിശ്വാസികൾ ദേവാലയങ്ങളിൽ എത്തിയിരുന്നു. തലസ്ഥാനത്ത് പാളയം സെന്റ് ജോസഫ് മെട്രോപോളി​റ്റൻ കത്തീഡ്രലിൽ […]
Read More

അമ്പലപ്പുഴയിൽ തോറ്റാൽ വലിയ തിരിച്ചടി, വീഴ്ച പാടില്ല; നേതാക്കളോട് എം.വി ഗോവിന്ദൻ

ആലപ്പുഴ: അമ്പലപ്പുഴയിൽ പ്രചാരണത്തിലും വോട്ടുസമാഹരണത്തിലും ഒരു വീഴ്ചയും ഉണ്ടാകരുതെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുത്ത അദ്ദേഹം ഇക്കാര്യത്തിൽ നേതാക്കൾക്ക്‌ കർശനനിർദ്ദേശം നൽകി. പാർട്ടി വിട്ട ജി. സുധാകരനാണ് യു.ഡി.എഫ്. പിന്തുണയോടെ ഇവിടെ എതിർസ്ഥാനാർഥി. പാർട്ടിയിൽനിന്ന് വലിയതോതിൽ വോട്ടുപിടിക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിരുന്നു. ഇതു സൂചിപ്പിച്ചാണ് സെക്രട്ടേറിയറ്റിൽ ഗോവിന്ദൻ നിലപാട്‌ വ്യക്തമാക്കിയത്. സിറ്റിങ് എം.എൽ.എ എച്ച്. സലാമാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ഭരണം കിട്ടിയാലും അമ്പലപ്പുഴയിൽ തോറ്റാൽ വലിയ തിരിച്ചടിയാകുമെന്ന് ഗോവിന്ദൻ പറഞ്ഞു. അതിനാൽ അതിജാഗ്രത […]
Read More

ഗൾഫിലെ എൻജിനീയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷ പ്രതിസന്ധിയിൽ; പ്രത്യേക പരീക്ഷ വന്നേക്കും

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധം കടുത്തതോടെ സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഗൾഫിലെ നടത്തിപ്പ് പ്രതിസന്ധിയിൽ. ഏപ്രിൽ 17 മുതൽ 23 വരെയാണ് ഓൺലൈൻ പരീക്ഷ. ദുബൈയിലെ ഇന്ത്യൻ സ്കൂൾ സെന്ററായി 527വിദ്യാർത്ഥികൾ അപേക്ഷിച്ചിട്ടുണ്ട്. ഗൾഫിലെ മറ്റു രാജ്യങ്ങളിലെ കുട്ടികളും ഇവിടെയാണ് പരീക്ഷ എഴുതുന്നത്. എന്നാൽ യുദ്ധം കാരണം സ്കൂളുകളെല്ലാം അടച്ചു. വിമാനയാത്രയടക്കം പ്രതിസന്ധിയിലാണ്. എൻട്രൻസ് കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥർക്ക് ദുബായിലെ പരീക്ഷാകേന്ദ്രത്തിലേക്ക് പോകാൻ അനുമതി ലഭിച്ചിട്ടില്ല. മറ്റൊരു പരീക്ഷാകേന്ദ്രം കൂടി സജ്ജമാക്കാനുള്ള നീക്കവും പാളി. പരീക്ഷാനടത്തിപ്പ് അവലോകനം […]
Read More

ഗൾഫിലെ സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷ; ഇതുവരെ എഴുതിയ പരീക്ഷയുടെ മാർക്കനുസരിച്ച് മൂല്യനിർണയം

ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിലവിലെ സാഹചര്യം കണക്കിലെടു ത്ത്, 12-ാം ക്ലാസ് വിദ്യാർഥികൾക്കായി സി. ബി.എസ്.ഇ ബദൽ മൂല്യനിർണയ രീതി പ്രഖ്യാപിച്ചു. ബഹ്റൈൻ,യു.എ.ഇ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അ റേബ്യ രാജ്യങ്ങളിലെ വിദ്യാർഥികൾക്കാണ് ബദൽ മൂല്യനിർണയം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനോടകം പരീക്ഷ എ ഴുതിയ വിഷയങ്ങളിൽ അതു തന്നെയാകും മാർക്കിന് ആധാരം. ഒന്നു മുതൽ ആറുവരെ പരീക്ഷ എഴുതാൻ സാധി ക്കാത്തവർക്ക് പ്രാക്ടിക്കൽ പരീക്ഷകൾ, പ്രോജക്ട് വർക്കുകൾ, ഇൻ്റേണൽ അസസ്മെൻ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫലം നിശ്ചയിക്കുക. […]
Read More

പി.​കെ. ശ​ശി വ​ഞ്ചകനെന്ന് മു​ഖ്യ​മ​ന്ത്രി

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ന്ന മു​ൻ സി​പി​എം നേ​താ​വ് പി.​കെ. ശ​ശി​ ചെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശ​ിച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പി.​കെ. ശ​ശി വ​ഞ്ച​ക​നാ​ണെ​ന്നും വ​ഞ്ച​ക​ൻ​മാ​ർ​ക്ക് ച​രി​ത്രം ഒ​രു കാ​ല​ത്തും ജ​യം കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ഒ​റ്റ​പ്പാ​ല​ത്തെ എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ദി​യി​ലാ​യി​രു​ന്നു പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രാ​മ​ര്‍​ശം. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. കേ​ര​ളം ര​ക്ഷ​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്നും കേ​ര​ളം ത​ക​ര​ണം എ​ന്നു​മു​ള്ള സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​ത്തി​നു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു. കേ​ര​ളം മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ വി​ള​നി​ല​മാ​ണ്. കേ​ര​ള​ത്തി​ന് ആ​ര്‍​എ​സ്എ​സി​നെ​യും ബി​ജെ​പി​യെ​യും […]
Read More

സുധാകരൻ വിശ്വസ്തനെന്ന് രാഹുൽ ഗാന്ധി; ഡൽഹിയിൽ കൂടിക്കാഴ്ച

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും സന്ദർശിച്ച് കെ. സുധാകരൻ എംപി. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ഇരുവരെയും കാണാൻ എത്തിയത്‌. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കൂടെയുണ്ടായിരുന്നു. സന്ദർശനത്തിന്റെ ചിത്രങ്ങൾ രാഹുൽ ഗാന്ധി സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. കെ. സുധാകരനെയും കുടുംബത്തെയും സന്ദർശിച്ചുവെന്ന് രാഹുൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. കൊടുങ്കാറ്റിലും വെല്ലുവിളികളിലും പരീക്ഷണങ്ങളിലും കേരള ജനതയ്ക്കുവേണ്ടി പോരാടാൻ കെ. സുധാകരൻ ജീവിതകാലം ചെലവഴിച്ചെന്നും ഒരു യഥാർഥ കോൺഗ്രസ് പോരാളിയുടെ ശക്തിയും […]
Read More

അയ്യപ്പന്റെ വിഗ്രഹം മോഷ്ടിച്ചവർക്കെതിരെ എന്തുകൊണ്ട് നടപടിയില്ല? മുഖ്യമന്ത്രി മറുപടി പറയണമെന്ന് സതീശൻ

പറവൂർ: ക്രിമിനൽ കേസുകളിൽ പ്രതികളായി ജയിലിൽ കഴിയുന്ന സിപിഎം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും (എസ്‌ഐടി) കോടതിയും ഈ നേതാക്കൾക്കെതിരെ അതീവ ഗുരുതര നിരീക്ഷണങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചുവെന്ന ഗുരുതരമായ ആരോപണം ഈ നേതാക്കൾക്കെതിരെയുണ്ട്. അയ്യപ്പന്റെ ദ്വാരപാലക ശില്പം കടത്തി ഒരു കോടീശ്വരന് വിറ്റുവെന്നും, അതിന് പകരമായി വ്യാജമായ ചെമ്പ് […]
Read More

എന്‍ജിൻ തകരാർ; ഡല്‍ഹിയില്‍ ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് ഇൻഡിഗോ വിമാനത്തിന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. വിശാഖപട്ടണത്തുനിന്നുള്ള ഇൻഡിഗോ വിമാനമാണ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെന്നും യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചെന്നും അധികൃതർ അറിയിച്ചു. എൻജിൻ തകരാറിനെത്തുടർന്നാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിവരം. ശനിയാഴ്ച രാവിലെ 10.53-ഓടെയാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തുമെന്ന് അറിയിപ്പ് ലഭിച്ചത്. ഇതോടെ വിമാനത്താവളത്തിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. അഗ്നിരക്ഷാസേനയടക്കം സജ്ജമായി. റൺവേയിൽ എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തി. തുടർന്ന് […]
Read More