Imac Kochi

തൃശൂർ വെടിക്കെട്ട് അപകടം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

തൃശൂർ: മുണ്ടത്തിക്കോട് 17പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് പുര ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കൊച്ചിൻ, തിരുവമ്പാടി എന്നീ ദേവസ്വം ബോർഡുകൾക്കും സർക്കാരിനും ഹൈക്കോടതി നോട്ടീസയച്ചു. ജൂൺ 16നകം വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ടിനുള്ള സാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ ഏപ്രിൽ 21 നാണ് വെടിക്കെട്ടപകടമുണ്ടായത്.
Read More

മോഡലിംഗിൻ്റെ മറവിൽ വിദേശത്തേക്ക് മനുഷ്യക്കടത്ത്: മൂന്നു പേർ പിടിയിൽ

കൊച്ചി: മോഡലിംഗിന്റെ മറവിൽ സ്‌ത്രീകളെ വിദേശത്തേക്ക് കടത്തി പെൺവാണിഭം നടത്തിയ കേസിൽ മൂന്നു പേർ പിടിയിലായി. നിലവിൽ മൂന്ന് സ്‌ത്രീകളാണ് പരാതി നൽകിയിരിക്കുന്നത്. കേസിൽ അഞ്ചുപേരെ പ്രതിചേർത്തിട്ടുണ്ടെന്നാണ് വിവരം. ഇതിൽ മൂന്ന് പ്രതികളെ പിടികൂടി. ഒന്നാം പ്രതിയായ സിന്ധു വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മുംബയ് വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. രണ്ടാം പ്രതി അലീനയ്‌ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം അന്വേഷിച്ച് വരികയാണ്. കേസിൽ ഇനിയും പരാതികൾ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണത്തിനായി ഡിസിപി അശ്വതിയുടെ നേതൃത്വത്തിൽ പ്രത്യക […]
Read More

നാല് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധന വില കൂട്ടി

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധമുണ്ടാക്കിയ ഇന്ധന പ്രതിസന്ധിക്കിടെ രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 86 പൈസയും ഡീസലിന് ലിറ്ററിന് 83 പൈസയുമാണ് കൂട്ടിയത്. നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നത്. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 111.71 പൈസയായി ഉയർന്നു. ഡീസൽ വില 100 കടന്നു. കൊച്ചിയിൽ പെട്രോളിന് വില 109.60 രൂപയായി. 98.45 രൂപയാണ് ഡീസൽ വില. ഡൽഹിയിൽ പെട്രോളിന് വില 98.64 രൂപയായും ഡീസലിന് […]
Read More

‘വി​ജ​യ് കേ​ര​ള​ത്തി​ലെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്താ​തി​രു​ന്ന​ത് മോ​ദി​യെ ഭ​യ​ന്ന്’, ക​ടു​ത്ത ആ​രോ​പ​ണ​വു​മാ​യി ഡി​എം​കെ

ചെ​ന്നൈ: കേ​ര​ള​ത്തി​ലെ സ​ത്യ​പ്ര​തി​ജ്ഞ​യി​ൽ നി​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് വി​ട്ടു​നി​ന്ന​തി​ൽ ആ​രോ​പ​ണ​വു​മാ​യി ഡി​എം​കെ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഭ​യ​ന്നാ​ണ് വി​ജ​യ് പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തെ​ന്ന് ഡി​എം​കെ നേ​താ​വ് ടി.​കെ.​എ​സ്. ഇ​ള​ങ്കോ​വ​ൻ ആ​രോ​പി​ച്ചു. വി​ജ​യ് അ​വ​സാ​ന​നി​മി​ഷം യാ​ത്ര റ​ദ്ദാ​ക്കി​യെ​ന്നും മോ​ദി​യെ ഈ ​മാ​സം 22ന് ​വി​ജ​യ് കാ​ണു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തി​നു​മു​ൻ​പ് രാ​ഹു​ൽ ഗാ​ന്ധി​ക്കോ​പ്പം വേ​ദി പ​ങ്കി​ടു​ന്ന​ത് അ​പ​ക​ടം ആ​കു​മെ​ന്ന് വി​ജ​യ്ക്ക് തോ​ന്നി, അ​തു​കൊ​ണ്ടാ​ണ് വി​ട്ടു​നി​ന്ന​തെ​ന്നും ഇ​ള​ങ്കോ​വ​ൻ പ്ര​തി​ക​രി​ച്ചു. ച​ട​ങ്ങി​ലേ​ക്ക് വി​ജ​യ്‌ എ​ത്തു​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വി​ജ​യ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​ല്ല. കോ​ൺ​ഗ്ര​സ് […]
Read More

ചാണ്ടി ഉമ്മൻ മന്ത്രിയാകണമായിരുന്നു; നിലപാട്‌ വ്യക്തമാക്കി ഓർത്തഡോക്സ് സഭ

കോട്ടയം: വി.ഡി. സതീശന്റെ മന്ത്രിസഭയിൽ ചാണ്ടി ഉമ്മനെ ഉൾപ്പെടുത്തേണ്ടതായിരുന്നു എന്ന് ഓർത്തഡോക്‌സ് സഭ വ്യക്തമാക്കി. ചാണ്ടി മന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം എങ്ങനെയാണ് പുറത്തായത് എന്ന് അറിയില്ലെന്നും മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ മാധ്യമവിഭാഗം തലവൻ ഡോ. യുഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപൊലീത്ത. ‘ഓർത്തഡോക്‌സ് സഭയിലെ അംഗമാണ് ചാണ്ടി ഉമ്മൻ. മന്ത്രിസഭാ അംഗങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ അദ്ദേഹത്തിന്റെ പേരും കേട്ടിരുന്നു. പക്ഷേ അവസാന സമയം ആയപ്പോഴേക്കും അദ്ദേഹം പുറത്തായി. അതിന്റെ കാരണം അറിയില്ല. പൊതുജനങ്ങൾക്ക് പോലും അതിൽ […]
Read More

ആശമാർക്ക് വേതനം 3000 കൂട്ടിയത് ആദ്യഘട്ടം മാത്രം; റിട്ടയർമെൻ്റ് ആനുകൂല്യം ഒരു മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആശമാരോടുള്ള വാക്ക് പൂർണമായും പാലിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 3000 രൂപ കൂട്ടിയത് ആദ്യഘട്ടമായാണ്. സാമ്പത്തികാവസ്ഥ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുകയാണ്. ധവളപത്രം ഉടൻ പുറപ്പെടുവിക്കും. ആശമാരുടെ റിട്ടയർമെൻ്റ് ആനുകൂല്യം ഒരു മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര

തിരുവനന്തപുരം: വാക്കു പാലിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ തുടക്കം. കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്ര ജൂൺ 15 മുതലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിലും തീരുമാനമായി. രാജ്യത്ത് ആദ്യമായാണ് പ്രത്യേക വകുപ്പ് വയോജനങ്ങൾക്കായി നടപ്പിലാക്കുന്നതെന്നും സതീശൻ പറഞ്ഞു. ആശമാരുടെ ഓണറേറിയം ആദ്യഘട്ടമായി 3,000 രൂപ വർധിപ്പിച്ചു. അങ്കണവാടി ജീവനക്കാരുടെ വേതനം ആയിരം രൂപ വർധിപ്പിച്ചു. ആദ്യഘട്ടമായാണ് ആയിരം രൂപ കൂട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാചകത്തൊഴിലാളികളുടെ വേതനവും ആയിരം […]
Read More

പ്രതിപക്ഷ നേതൃപദം: പിണറായി മാറണമെന്ന് അവെയ്‌ലബിൾ പിബി; ആ വോട്ടിൽ തീരുമാനം മാറി

ന്യൂഡൽഹി: പിണറായി വിജയൻ പ്രതിപക്ഷനേതാവാകട്ടെ എന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശുപാർശ സിപിഎമ്മിന്റെ അവെയ്‌ലബിൾ പൊളിറ്റ്ബ്യുറോ (പിബി) തള്ളിയിരുന്നെന്ന്‌ റിപ്പോർട്ട്‌. തുടർന്ന് ഓൺലൈനായി പൂർണ പിബി വിളിച്ചാണ് ശുപാർശ പാസാക്കിയെടുത്തത്; അതും 3 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിന്. മലയാളികളായ എം.എ.ബേബി, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവരുടെയും തന്റെ തന്നെയും വോട്ടില്ലായിരുന്നുവെങ്കിൽ പിണറായിക്കു പ്രതിപക്ഷനേതാവാകാൻ സാധിക്കില്ലായിരുന്നു. പിബിയിലെ 18 അംഗങ്ങളിൽ യു.വാസുകി ഓൺലൈൻ യോഗത്തിൽ പങ്കെടുത്തില്ല. 10 പേർ പിണറായി തുടരട്ടെയെന്ന് അഭിപ്രായപ്പെട്ടു. ഇപ്പോൾ 7 പേർ എതിർത്തു. തിരഞ്ഞെടുപ്പു […]
Read More

ആർപ്പുവിളിച്ച് ജനക്കൂട്ടം, വി.ഡി. സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌തു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പതിമൂന്നാമതു മുഖ്യമന്ത്രിയായി വി.ഡി.സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് സതീശൻ സത്യപ്രതിജ്ഞ ചെയ്തത്. പി.കെ.കുഞ്ഞാലിക്കുട്ടി രണ്ടാമതും രമേശ് ചെന്നിത്തല മൂന്നാമതും സത്യപ്രതിജ്ഞ ചെയ്തു. സണ്ണി ജോസഫ്, കെ.മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. കെ.മുരളീധരൻ ഇംഗ്ലിഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിനെത്തി. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ […]
Read More

പുതുയുഗ കേരളത്തിൻ്റെ പുതുമുഖ നായകൻ വി.ഡി സതീശന് അഭിവാദ്യം അർപ്പിച്ച് ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി

മനാമ :ഒ ഐ സി സി ബഹ്റൈൻ പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയുക്ത കേരളമുഖ്യ മന്ത്രി വി.ഡി സതീഷന് അഭിവാദ്യം അർപ്പിച്ചുകൊണ്ടും,ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം മധുരം വിതരണം ചെയ്തും ആഘോഷിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം സമ്മാനിച്ച കേരള ജനതയ്ക്ക് നന്ദിയർപ്പിച്ച് ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി. പത്തനംതിട്ടയിലെ അഞ്ച് അസംബ്ലി മണ്ഡലങ്ങളിൽ നാലിലും യു.ഡി. എഫ് സ്ഥാനർത്ഥികൾ മിന്നും വിജയം നേടിയത് ടീം […]
Read More