Imac Kochi

ജമ്മു കാശ്മീര്‍ പൊലീസ് സ്റ്റേഷന്‍ സ്ഫോടനം: മരണസംഖ്യ 10 ആയി, അട്ടിമറിയെന്ന് സംശയം

ജമ്മു കാശ്മീര്‍ പൊലീസ് സ്റ്റേഷന്‍ സ്ഫോടനം: മരണസംഖ്യ 10 ആയി, അട്ടിമറിയെന്ന് സംശയം ശ്രീനഗര്‍: ചെങ്കോട്ട ആക്രമണത്തിന്റെ സൂത്രധാരില്‍ നിന്നും പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിടെപൊട്ടിത്തെറിച്ച് ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ മരിച്ചവരുടെ എണ്ണം പത്തായി ഉയര്‍ന്നു. മുപ്പതോളം പേര്‍ക്ക് പരിക്കുണ്ട്. പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി (എസ്ഐഎ) ഉദ്യോഗസ്ഥരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും മറ്റു പൊലീസുകാരും സ്‌റ്റേഷനിലുള്ളപ്പോഴായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ അട്ടിമറി സാധ്യതയും അന്വേഷിക്കുന്നുണ്ട്. 13 […]
Read More

വോട്ടുചോരിയിൽ രാജ്യത്തെ ആദ്യ അറസ്റ്റ്: മൊബൈൽ കടയുടമ പിടിയിൽ; കരാർ നൽകിയത് ബി.ജെ.പി നേതാവ്

വോട്ടുചോരിയിൽ രാജ്യത്തെ ആദ്യ അറസ്റ്റ്: മൊബൈൽ കടയുടമ പിടിയിൽ; കരാർ നൽകിയത് ബി.ജെ.പി നേതാവ് ബെംഗളൂരു: കലബുറഗി അലന്ദ് നിയമസഭാ സീറ്റിലെ വോട്ടർപട്ടികയിൽ വ്യാപക തിരിമറിക്കു ശ്രമിച്ചെന്ന കേസിൽ ബംഗാളിലെ നാദിയയിൽനിന്നുള്ള മൊബൈൽ റിപ്പയർ കടയുടമ ബാപ്പി ആദ്യയെ (27) പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. ഇയാൾ ഡേറ്റ സെന്ററുകൾ ഉപയോഗിച്ച് വോട്ടർമാരെ നീക്കാൻ ശ്രമിക്കുകയായിരുന്നു. നാദിയയിൽ നിന്ന് അറസ്റ്റ് ചെയ്ത് ബെംഗളൂരുവിലെത്തിച്ചതിനെ തുടർന്ന് 12 ദിവസത്തെ പൊലീസ് കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു. ഒ.ടി.പി […]
Read More

തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്; ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമം ശക്തമാക്കും

ന്യൂഡൽഹി ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തുടക്കം മുതൽ നീതിപൂർവമല്ലാത്ത തിരഞ്ഞെടുപ്പായിരുന്നുവെന്നും വിജയിക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടുവെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണമാണിത്. മഹാസഖ്യത്തിൽ വിശ്വാസം പ്രകടിപ്പിച്ച ബിഹാറിലെ ദശലക്ഷക്കണക്കിന് വോട്ടർമാർക്ക് രാഹുൽ ഗാന്ധി നന്ദി അറിയിച്ചു. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. കോൺഗ്രസ് പാർട്ടിയും ഇന്ത്യാ സഖ്യവും ഈ ഫലത്തെ ആഴത്തിൽ അവലോകനം ചെയ്യും. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ […]
Read More

വായുമലിനീകരണം, ശ്വാസം മുട്ടി ഡൽഹി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയർന്നതിന് പിന്നാലെ ചില വാഹനങ്ങളുടെ ഉപയോഗം നിരോധിച്ച് അധികൃതർ. വായുഗുണനിലവാര സൂചിക (AQI) 400 എന്ന നില കടന്നതോടെയാണ് വാഹനങ്ങൾക്ക് ഡൽഹിയിലും സമീപപ്രദേശങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയത്. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബിഎസ് 3 എൻജിനുകൾ ഉപയോഗിക്കുന്ന പെട്രോൾ വാഹനങ്ങളുടെയും ബിഎസ്4 ഡീസൽ എൻജിൻ വാഹനങ്ങളുടെയും ഉപയോഗമാണ് നിരോധിച്ചിരിക്കുന്നത്. ഡൽഹി, നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അടിയന്തര സ്വഭാവമില്ലാത്ത […]
Read More

ശബരിമല നട 16ന് തുറക്കും; ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ ആരംഭിച്ചു ; ദിവസം 90000 പേര്‍ക്ക് ദര്‍ശനം

ശബരിമല: മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് 16ന് വൈകിട്ട് 5ന് നട തുറക്കും. നവംബര്‍ 17 മുതല്‍ പുലര്‍ച്ചെ 3 മുതല്‍ ഉച്ചക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11നുള്ള ഹരിവരാസനം വരെയും നട തുറന്നിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഗണപതിഹോമം, അഷ്ടാഭിഷേകം, നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ, നിത്യപൂജ, പുഷ്പാഭിഷേകം എന്നീ വഴിപാടുകള്‍ക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ ആരംഭിച്ചു. നേരിട്ട് ടിക്കറ്റെടുത്ത് വഴിപാടുകള്‍ നടത്തുന്നതിനും സൗകര്യമുണ്ടാകും. ഓണ്‍ലൈന്‍ വിര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു. പമ്പ, […]
Read More

‘വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയം’;ബിഹാറിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം നേടിയ മഹാവിജയത്തില്‍ ബിഹാറിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ വിധി ബിഹാറിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്ന് മോദി എക്‌സില്‍ കുറിച്ചു. വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയമാണിതെന്നും മോദി കുറിച്ചു. സദ്ഭരണത്തിനും നല്ല ഭാവിക്കും വേണ്ടിയാണ് ജനം എന്‍ഡിഎക്ക് വോട്ട് ചെയ്തത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ചിരാഗ് പസ്വാനും എന്‍ ഡി എ സഖ്യകക്ഷികള്‍ക്കും അഭിനന്ദനങ്ങളെന്നും മോദി കുറിച്ചു. […]
Read More

ലീഡിൽ ഡബിൾ സെഞ്ചുറി തികച്ച് എൻഡിഎ; മഹാസഖ്യം പിന്നിൽ

പട്‌ന: ബിഹാറിലെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കെ സംസ്ഥാനത്തെങ്ങും എൻഡിഎ മുന്നേറ്റം. പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കുന്ന തരംഗമാണ് ബിഹാറിൽ എൻഡിഎയ്‌ക്കെന്ന് വ്യക്തമാക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഒടുവിൽ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ പ്രകാരം ലീഡ് നിലയിൽ എൻഡിഎ സഖ്യം 200 സീറ്റുകൾ കടന്നു. ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ സ്ഥാനം തന്നെ ചോദ്യചിഹ്നമാകുന്ന തലത്തിലുള്ള വിജയമാണ് എൻഡിഎയ്ക്ക് ജനം സമ്മാനിച്ചിരിക്കുന്നത്. മഹാസഖ്യത്തിന് 36 സീറ്റുകളിൽ മാത്രമാണ് നിലവിൽ ലീഡുള്ളത്. ഇതിൽ കോൺഗ്രസിന്റെ സ്ഥാനം […]
Read More

ആര്യാ രാജേന്ദ്രന്‍ തലസ്ഥാനം വിട്ട് കോഴിക്കോട്ടേക്ക്, പാര്‍ട്ടിയുടെ അനുമതി തേടി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ തലസ്ഥാനത്ത് നിന്നും തന്റെ പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റാനൊരുങ്ങുന്നു. ഇതിന് അനുമതി തേടി ആര്യ സിപിഎം നേതൃത്വത്തെ സമീപിച്ചതായാണ് വിവരം. പാര്‍ട്ടി അനുമതി നല്‍കിയാല്‍ ഭാവി രാഷ്ട്രീയ പ്രവര്‍ത്തനം കോഴിക്കോട് ജില്ലയിലായിരിക്കും. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ. ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് എന്ന നിലയില്‍ കോഴിക്കോട് ഉള്‍പ്പെടെ മറ്റ് ജില്ലകളിലും സംഘടനാ പരിപാടികളില്‍ ആര്യ നേരത്തേ തന്നെ സജീവമാണ്. മേയര്‍ ആയിരിക്കെ 2022 […]
Read More

തുടരാൻ നിതീഷ്, ബീഹാറിൽ എൻ.ഡി.എ തരംഗം, ഇന്ത്യാ സഖ്യം പതറി

പാട്ന: ബീഹാറിൽ എൻഡിഎ തരംഗം. പ്രതീക്ഷിച്ച സീറ്റുകളിൽപോലും ഇന്ത്യാ സഖ്യത്തിന് ലീഡ് തുടരാൻ കഴിഞ്ഞിട്ടില്ല. 60 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വെറും ഏഴ് സീറ്റുകളിൽ മാത്രമാണ് മുന്നേറാനായത്. രാഘോപുരിൽ തേജസ്വി യാദവ് ലീഡ് കുറഞ്ഞു. ആർജെഡിയുടെ ബലത്തിലാണ് ഇന്ത്യാ സഖ്യം പിടിച്ചുനിൽക്കുന്നത്. കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ ഉണ്ടായിരിക്കുന്നത്. ഇന്ത്യാ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥി മുകേഷ് സാഹ്നിക്കും ലീഡ് ചെയ്യാനായിട്ടില്ല. രണ്ട് ഘട്ടങ്ങളിലായാണ് ബീഹാറിലെ തിരഞ്ഞെടുപ്പ് പൂർത്തിയായത്. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു. അതിനുതൊട്ടുപിന്നാലെ തന്നെ […]
Read More

ബിഹാറിൽ എൻ ഡി എക്ക് വൻ കുതിപ്പ്; മഹാസഖ്യത്തിന് തിരിച്ചടി

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എക്ക് തകർപ്പൻ മുന്നേറ്റം. കഴിഞ്ഞ തവണത്തേക്കാൾ 50 ലധികം സീറ്റുകൾ എൻ ഡി.എ നേടുമെന്ന് ഉറപ്പായി. 190 സീറ്റുകളിൽ എൻ ഡി എ ലീഡ് ചെയ്യുന്നു. പ്രതിപക്ഷ മഹാസഖ്യത്തിൻ്റെ ലീഡ് 50 സീറ്റുകളിൽ മാത്രമാണ്. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനെക്കാൾ വലിയ കുതിപ്പാണ് എന്‍ഡിഎയ്ക്ക് ‘ 243 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തില്‍ കേവലഭൂരിപക്ഷവും കടന്നാണ് ഭരണകക്ഷി മുന്നേറുന്നത്. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം വലിയ തകർച്ചയിലേക്ക് പോകുന്ന സൂചനകളാണ് ആദ്യ […]
Read More