Imac Kochi

ലുങ്കി ഉടുത്തതിന് മലയാളിക്ക് ഡൽഹിയിൽ അധിക്ഷേപം; വംശീയ അധിക്ഷേപം രാജ്യത്തിന് അപമാനമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംസ്‌കാരത്തിന്റെയും വംശീയതയുടെയും പേരിൽ ആളുകളെ അപമാനിക്കുന്നതിലാണ് സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചത്. ലുങ്കി ഉടുത്തതിന് ഡൽഹിയിൽ ഒരു മലയാളി അധിക്ഷേപിക്കപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ചാണ് രാജ്യത്തെ പരമോന്നത കോടതി ആശങ്കപ്പെട്ടത്. നാനാത്വത്തിലെ ഏകത്വം എന്നതിൽ അഭിമാനിക്കുന്ന ഒരു രാജ്യത്ത് ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. മതത്തിന്റെ പേരിലും വർഗത്തിന്റെ പേരിലും സംസ്‌കാരത്തിന്റെ പേരിലും വംശീയതയുടെ പേരിലും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സംസ്ഥാന ഗവൺമെന്റുകൾ പ്രധാന്യത്തോടെ പരിഗണിക്കണമെന്നും […]
Read More

നടന്‍ ധര്‍മേന്ദ്ര ആശുപത്രി വിട്ടു; ആരോഗ്യം മെച്ചപ്പെട്ടതായി കുടുംബം

മുംബൈ: ദിവസങ്ങളായി ചികിത്സയില്‍ തുടരുകയായിരുന്ന മുതിര്‍ന്ന ബോളിവുഡ് നടന്‍ ധര്‍മേന്ദ്ര ആശുപത്രി വിട്ടു. വീട്ടില്‍ ചികിത്സ തുടര്‍ന്നാല്‍ മതിയെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മകള്‍ ഇഷ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഭാര്യയും നടിയുമായ ഹേമമാലിനിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ധര്‍മേന്ദ്ര അന്തരിച്ചതായി വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെയായിരുന്നു ഇത്. 89കാരനായ താരത്തെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ […]
Read More

വിദേശ വിദ്യാര്‍ത്ഥികള്‍ യുഎസിന് നല്ലത് കുടിയേറ്റ അജണ്ടയില്‍ മലക്കംമറിഞ്ഞ് ട്രംപ്

വാഷിങ്ടണ്‍: കുടിയേറ്റ അജണ്ടയില്‍ വാക്ക് മാറി മലക്കംമറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാഗ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) എന്ന സ്വന്തം അജണ്ടയില്‍നിന്ന് പിന്‍വലിഞ്ഞ ട്രംപ് അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കണം എന്നും വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ സാമ്പത്തികമായി ശക്തമായി നിലനിര്‍ത്തുന്നുവെന്നും യുഎസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഫോക്സ് ന്യൂസിനോട് സംസാരിക്കവെയാണ് ട്രംപ് മാഗ അജണ്ടയെ എതിര്‍ത്തത്. ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ കുറവുണ്ടാകുന്നത് […]
Read More

ഡൽഹി സ്‌ഫോടനം: ദീപാവലി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി പ്രതികൾ

ന്യൂഡൽഹി: ദീപാവലിക്ക് ആക്രമണം നടത്താൻ ലക്ഷ്യമിട്ടതായി വെളിപ്പെടുത്തൽ നടത്തി ഡൽഹി സ്ഫോടനക്കേസിലെ പ്രതികൾ. ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് മുൻപ് താനും ഡോ. ഉമർ നബിയും ചെങ്കോട്ടയിൽ നിരീക്ഷണം നടത്തിയിരുന്നതായി പ്രധാന പ്രതിയായ മുസമ്മിൽ ഷക്കീൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി വിവരം. മുസമ്മിലിന്റെ ഫോണിൽ നിന്ന് വീണ്ടെടുത്ത വിവരങ്ങൾ നിരത്തിയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. അടുത്ത വർഷം ജനുവരി 26-ന് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും ഇതിന്റെ ഭാഗമായാണ് ചെങ്കോട്ടയ്ക്ക് സമീപം നിരീക്ഷണം നടത്തിയതെന്നും ചോദ്യം […]
Read More

കൊച്ചി കോർപറേഷനിൽ കോൺഗ്രസിൻ്റെ ആദ്യ പട്ടിക ; ദീപ്തി മേരി വർഗീസ് സ്റ്റേഡിയം വാർഡിൽ

കൊച്ചി: കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു.പ്രഖ്യാപിച്ച 40 പേരിൽ 22 പേർ വനിതകളാണ്. ജനറൽ വിഭാഗത്തിൽ വരുന്ന സ്റ്റേഡിയം ഡിവിഷനിൽ ദീപ്തി മേരി വർഗീസ്​ മൽസരിക്കും. മേയർ സ്ഥാനാർഥികളിൽ ഒന്നാമതുള്ളത്​ ദീപ്തിയാണ്​. പുതുക്കലവട്ടത്ത് സീനാ ഗോകുലനും മൂലങ്കുഴിയിൽ ഷൈല തദേവൂസും മത്സരിക്കും. ബാക്കിയുള്ള ഡിവിഷനിലെ സ്ഥാനാർഥികളെ കൂടി ഉടൻ പ്രഖ്യാപിക്കും.യു‍ഡിഎഫ് വിജയിച്ചാൽ മേയർ സ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കപ്പെടുന്ന മൂന്നു സ്ഥാനാർഥികൾ ദീപ്തി മേരി വർഗീസും സീനാ ഗോകുലനും ഷൈനി മാത്യുവുമാണ്. മേയർ സ്ഥാനത്തേക്ക് […]
Read More

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി കടത്തുകേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മിഷണറുമായ എന്‍ വാസു അറസ്റ്റില്‍. കട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു. വാസു ദേവസ്വം കമ്മിഷണറായിരുന്ന സമയത്ത് സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ മൊഴിയും വാസുവിന് എതിരായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയായിരുന്നു. രേഖകളില്‍ തിരുത്തല്‍ വരുത്തിയതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ വാസുവിന് മറുപടിയില്ലായിരുന്നു. ഇന്ന് ഇഞ്ചക്കലിലെ […]
Read More

നാളെ മണ്ണാറശാല ആയില്യം; ആലപ്പുഴയിൽ പ്രാദേശിക അവധി

ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ തുലാമാസ ആയില്യ മഹോത്സവം പ്രമാണിച്ച്​ നവംബർ 12 ബുധനാഴ്‌ച ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്‌ടർ ഉത്തരവിറക്കി. പൊതുപരീക്ഷകൾ നേരത്തേ നിശ്ചയിച്ച പ്രകാരം നടക്കും.വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യം നാളിൽ ചാർത്തുന്നത്. ആയില്യ മഹോത്സവത്തിന്റെ ഭാഗമായി രാവിലെ ഒമ്പത് മുതൽ ഇല്ലത്ത് നിലവറയ്‌ക്ക് സമീപം വലിയമ്മ സാവിത്രി അന്തർജനം ഭക്തർക്ക് ദർശനം നൽകും. ഉച്ചപൂജയ്‌ക്ക് ശേഷം കുടുംബ കാരണവരുടെ നേതൃത്വത്തിൽ നിലവറയോട് ചേർന്നുള്ള തളത്തിൽ […]
Read More

ലക്ഷ്യം ചാന്ദ്‌നി ചൗക്ക്? ഡ്രൈവർ ഉമർ മുഹമ്മദ്; എത്തിയത് കൂട്ടക്കുരുതിക്ക്

ന്യൂഡൽഹി: ഡൽഹിയിലെ സ്‌ഫോടനത്തിൽ ബോംബ് വച്ചിരുന്നുവെന്ന് കരുതുന്ന കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എച്ച്ആർ 26CE7674 എന്ന പ്ലേറ്റുള്ള വെളുത്ത ഹ്യുണ്ടായ് ഐ20 നമ്പർ കാർ മൂന്ന് മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് അടുത്തുള്ള പാർക്കിംഗ് സ്ഥലത്ത് ഉണ്ടായിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. വൈകിട്ട് 3.19ന് പാർക്ക് ചെയ്ത വാഹനം 6.30നാണ് പുറപ്പെട്ടത്. നീലയും കറുപ്പും നിറങ്ങളുള്ള ടീഷർട്ട് ധരിച്ച ആളാണ് കാർ ഓടിച്ചിരുന്നത്. ഡോ. ഉമർ മുഹമ്മദ് എന്നയാളാണ് കാർ ഓടിച്ചിരുന്നതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് […]
Read More

ഡല്‍ഹി സ്ഫോടനം; തീവ്രവാദ ബന്ധമെന്ന് സൂചന, യുഎപിഎ ചുമത്തി പൊലീസ്, കേരളത്തിലും ജാഗ്രത

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി കാര്‍ബോംബ് സ്‌ഫോടനത്തില്‍ യുഎപിഎ വകുപ്പുകളും സ്ഫോടക വസ്തു നിരോധന നിയമവും ചുമത്തി കേസെടുത്ത് ഡല്‍ഹി പൊലീസ്. ഫോറന്‍സിക് തെളിവുകളും ഇന്റലിജന്‍സ് വിവരങ്ങളും തീവ്രവാദ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഇന്നലെ വൈകിട്ട് 6.52ന് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിനടുത്ത് വെള്ള നിറത്തിലുള്ള ഐ 20 ഹ്യൂണ്ടായ് കാര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുംബയ്, കൊല്‍ക്കത്ത, ബംഗളൂരു, […]
Read More

‘അവര്‍ക്കെന്നെ ഇഷ്ടമല്ല, പക്ഷേ വീണ്ടും സ്നേഹിക്കും’, ഇന്ത്യയ്ക്കെതിരെ തീരുവ കുറയ്ക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യയുമായി യുക്തിപൂര്‍വമായ ഇടപാടിന് ഒരുങ്ങുകയാണെന്നും തീരുവ കുറയ്ക്കാന്‍ പദ്ധതിയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയുമായുള്ള എണ്ണ വ്യാപാരം മൂലമാണ് ഇന്ത്യ ഇത്രയും ഉയര്‍ന്ന തീരുവകള്‍ നേരിടുന്നതെന്ന് ട്രംപ് പറഞ്ഞു, കൂടാതെ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയതായും ട്രംപ് വീണ്ടും അവകാശപ്പെട്ടു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ‘റഷ്യന്‍ എണ്ണ കാരണമാണ് ഇന്ത്യയുടെ മേല്‍ ഉയര്‍ന്ന തീരുവ ചുമത്തിയത്. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഗണ്യമായി നിര്‍ത്തിയിരിക്കുന്നു,’ ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍ […]
Read More