Imac Kochi

കരൂർ ദുരന്തം; 20 ലക്ഷം രൂപ വീതം ധനസഹായം നൽകി ടിവികെ, ദീപാവലി ആഘോഷിക്കില്ലെന്ന് തീരുമാനം

ചെന്നൈ: കരൂർ അപകടത്തിൽ പ്രഖ്യാപിച്ച ധനസഹായം കൈമാറിയതായി തമിഴക വെട്രി കഴകം (ടിവികെ) അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ അക്കൗണ്ടിൽ നൽകി. 39 പേരുടെ കുടുംബത്തിന് ഇതുവരെ പണം നൽകിയെന്ന് ടിവികെ അറിയിച്ചു. കരൂരിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഓർമയ്ക്കായി ഇത്തവണ ദീപാവലി ആഘോഷം ടിവികെയുടെ പേരിൽ പാടില്ലെന്നും അനുസ്മരണ പരിപാടികൾ മതിയെന്ന നിർദേശം വിജയ് അണികൾക്ക് നൽകിയെന്നാണ് സൂചന. വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്. വിജയ്യെ […]
Read More

വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ ഇടിമിന്നലേറ്റ് യുവതി മരിച്ചു

കോഴിക്കോട്: വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ യുവതി മരിച്ചു. പുല്ലാളൂരിൽ പരപ്പാറ ചെരചോറ സ്വദേശിനി സുനീറയാണ് (43) മരിച്ചത്. ഭർത്താവ്: റിയാസ്, പിതാവ്: പരേതനായ കുഞ്ഞഹമ്മദ്, മാതാവ് : നസീമ, മക്കൾ: നസ്മിയ, ജാസ്മിയ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 22വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഇടിമിന്നലിന്റെ ആദ്യ […]
Read More

”സംതൃപ്തനാണ്, ഇത്രയും തൃപ്തി മുമ്പൊന്നും ഉണ്ടായിട്ടില്ല”; പുനഃസംഘടനയെ പരിഹസിച്ച് കെ സുധാകരൻ

കണ്ണൂർ: കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി പരിഹാസവുമായി മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുനഃസംഘടനയിൽ തൃപ്തനാണെന്നും ഇത്രയും തൃപ്തി മുൻ ഉണ്ടായിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിൽ അതൃപ്തി പുകയുന്നതിനിടെയാണ് കെ സുധാകരന്റെ പരസ്യപ്രതികരണം. നിർദ്ദേശിച്ചവരെ പരിഗണിക്കാത്തതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും അതൃപ്തിയുണ്ട്. യുവാക്കളെ പരിഗണിക്കാത്തത് ശരിയല്ലെന്നാണ് വി ഡി സതീശന്റെ നിലപാട്. എത്രയും പെട്ടെന്ന് കെപിസിസി സെക്രട്ടറിമാരെ നിയമിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. […]
Read More

അവധിക്കു ശേഷം തിരിച്ചുപോയത് തിങ്കളാഴ്ച; മൊസാംബിക് ബോട്ട് അപകടത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിയും

കൊല്ലം: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിയും. തേവലക്കര നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണനെയാണു (35) കാണാതായത്. സീ ക്വസ്റ്റ് എന്ന കപ്പലിലാണ് ശ്രീരാഗ് ജോലി ചെയ്യുന്നത്. ഇതേ അപകടത്തിൽ പിറവം വെളിയനാട് പോത്തംകുടിലിൽ സന്തോഷിന്റെയും ഷീനയുടെയും മകൻ ഇന്ദ്രജിത്തിനെയും (22) കാണാതായിട്ടുണ്ട്. സുഹൃത്ത് കോന്നി സ്വദേശി ആകാശിനെ രക്ഷപ്പെടുത്തി. മൂന്ന് ഇന്ത്യക്കാർ മരിച്ചു എന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചിട്ടുള്ളത്. കപ്പലിൽ ജോലിക്ക് കയറേണ്ടവരും ബോട്ടിലെ ജീവനക്കാരുമടക്കം […]
Read More

പൊലീസുകാരനായ ഭർത്താവ് അറിയാതെ ഓൺലൈൻ വായ്പകൾ, 50 ലക്ഷം കടം, വഴിയായി കണ്ടത് കൊലപാതകം

പത്തനംതിട്ട: കീഴ്വായ്പൂരിൽ വീട്ടമ്മയായ ലതാകുമാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സുമയ്യയ്ക്കുണ്ടായിരുന്നത് വൻസാമ്പത്തിക പ്രതിസന്ധി. ഓൺലൈൻ വായ്പാ ആപ് ഇടപാടുകളിലും ഓൺലൈൻ ഓഹരി വ്യാപാരത്തിലും ഇവർ സജീവമായിരുന്നു. ഭർത്താവും കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിപിഒയുമായ ഇർഷാദ് എന്നാൽ ഭാര്യയുടെ ഈ സാമ്പത്തിക അച്ചടക്കമില്ലായ്മ അറിഞ്ഞില്ല. ഈ കടം വീട്ടുന്നതിനാണ് ക്രൂരമായ കൊലപാതകം നടത്തിയത്. സുഹൃത്തു കൂടിയായ ലതാകുമാരിയോട് ഒരു ലക്ഷം രൂപ വായ്പ ചോദിച്ചിരുന്നെങ്കിലും അവർ കൊടുത്തില്ല. പിന്നീട് സ്വർണാഭരണങ്ങൾ ചോദിച്ചെങ്കിലും അതും കിട്ടിയില്ല. തുടർന്നാണ് കവർച്ചയ്ക്ക് പദ്ധതിയിട്ടത്. മല്ലപ്പള്ളി […]
Read More

കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഐഎം കൗൺസിലർ, സാമ്പത്തിക പ്രതിസന്ധിയെന്ന് പ്രതി

കണ്ണൂർ: കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ സി.പി.ഐ.എം കൗൺസിലർ അറസ്റ്റിൽ. നഗരസഭയിലെ നാലാം വാർഡിലെ സിപിഐഎം കൗൺസിലർ പി പി രാജേഷാണ് കൂത്തുപറമ്പ് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ചയാണ് കണിയാർകുന്നിലെ ജാനകിയെന്ന വയോധികയുടെ ഒന്നരപവൻ വരുന്ന സ്വർണമാല പ്രതി പൊട്ടിച്ചത്. വയോധിക വീടിന്റെ മുറ്റത്തിരുന്ന് മീൻ വൃത്തിയാക്കുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ രാജേഷ് മാല പൊട്ടിച്ചോടുകയായിരുന്നു. ഹെൽമെറ്റും റെയിൻകോട്ടുമുള്ളതിനാൽ പ്രതിയെ ആദ്യം തിരിച്ചറിഞ്ഞില്ല. പരാതിക്ക് പിന്നാലെ കൂത്തുപറമ്പ് പൊലീസ് സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. സംഭവ സമയം […]
Read More

പാക്ക് വ്യോമാക്രമണത്തിൽ 3 അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട പരമ്പരയിൽനിന്ന് അഫ്ഗാൻ പിന്മാറി

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവരാണ് മരിച്ചത്. പാക്കിസ്ഥാൻ അതിർത്തിയിലെ കിഴക്കൻ പക്തിക പ്രവിശ്യയിൽ ഷരണയിൽ സൗഹൃദ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. ഇവരെക്കൂടാതെ മറ്റ് അഞ്ചു പേരും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ഒരു കൂട്ടായ്മയ്ക്കിടെയായിരുന്നു ആക്രമണം. ആക്രമണത്തെത്തുടർന്ന് ശ്രീലങ്കയിൽവച്ച് അടുത്ത മാസം നടക്കുന്ന പാക്കിസ്ഥാൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിൽനിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറി. ക്രിക്കറ്റ് താരങ്ങളുടെ മരണത്തിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് […]
Read More

ഡിജിറ്റൽ അറസ്‌റ്റെന്ന് ഭീഷണി, അമ്പതുലക്ഷം പിൻവലിക്കാൻ രണ്ടുതവണ ബാങ്കിലെത്തി വൃദ്ധദമ്പതികൾ; രക്ഷപ്പെടുത്തിയത് ബാങ്ക് മാനേജരുടെ ഇടപെടൽ

കോട്ടയം: ഡിജിറ്റൽ അറസ്റ്റിലെന്ന് ഭീഷണിപ്പെടുത്തി ചങ്ങനാശ്ശേരി സ്വദേശികളായ വൃദ്ധദമ്പതികളിൽ നിന്നും അരക്കോടി രൂപ തട്ടിയെടുക്കാനുള്ള ശ്രമം തടഞ്ഞത് ബാങ്ക് ഉദ്യോഗസ്ഥരുടെ ജാഗത്ര. പൊലീസ് ഓഫീസറുടെ വേഷത്തിൽ വാട്ട്‌സ് ആപ്പിൽ വീഡിയോ കോളിൽ വന്നായിരുന്നു തട്ടിപ്പ് നടത്താനുള്ള ശ്രമം. ദമ്പതികളുടെ അക്കൗണ്ടിലൂടെ പരിധി കടന്ന് സാമ്പത്തിക ഇടപാടുകൾ നടത്തി എന്ന് വിശ്വസിപ്പിക്കുകയും ഇത് രാജ്യവിരുദ്ധ ഇടപാടുകൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. 50 ലക്ഷം രൂപ നൽകിയാൽ അറസ്റ്റിൽനിന്ന് ഒഴിവാക്കാമെന്നും വാഗ്ദാനം ചെയ്തു. ഇതു വിശ്വസിച്ച ദമ്പതികൾ ഇന്നലെ ചങ്ങനാശ്ശേരി […]
Read More

കോട്ടയത്ത് കിടപ്പുരോഗിയെ ഭർത്താവ് കൊലപ്പെടുത്തി; ഭിന്നശേഷിക്കാരനായ മകനെയും കൊല്ലാൻ ശ്രമം, മൂത്തമകൻ തടഞ്ഞു

കോട്ടയം: കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. കോട്ടയം കിടങ്ങൂരിന് സമീപം മാന്താടിക്കവലയിലാണ് സംഭവം. എലക്കോടത്ത് രമണി (70 ) ആണ് മരിച്ചത്. ഭർത്താവ് സോമനെ (74) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു കൊലപാതകം. രമണിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. രമണിയും ഭർത്താവും രണ്ട് ആൺമക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. അതിൽ ഒരാൾ ഭിന്നശേഷിക്കാരനാണ്. ശബ്ദം കേട്ട് മൂത്ത മകൻ എത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. രമണിയെയും ഭിന്നശേഷിക്കാരനായ മകനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നാണ് […]
Read More

ശബരിമലയിലെ പുതിയ മേൽശാന്തി പ്രസാദ് ഇ.ഡി; മാളികപ്പുറം മേൽശാന്തിയായി മനു നമ്പൂതിരി

പത്തനംതിട്ട: ശബരിമലയിൽ പുതിയ മേൽശാന്തിയായി തൃശൂർ ചാലക്കുടി മഠത്തൂർക്കുന്നിൽ ഏറന്നൂർ മനയിൽ പ്രസാദ് ഇ.ഡി യെ തിരഞ്ഞെടുത്തു. അടുത്തഒരു വർഷം ശബരിമലയിലെ മേൽശാന്തിയായി പ്രവർത്തിക്കും. പന്തളം കൊട്ടാരത്തിലെ കുട്ടിയായ കശ്യപ് വർമയാണ് പുതിയ ശബരിമല മേൽശാന്തിയെ തിരഞ്ഞെടുത്തത്. ഹൈക്കോടതി നിരീക്ഷകൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്. 14പേരാണ് മേൽശാന്തിക്കുള്ള അന്തിമപ്പട്ടികയിൽ ഉണ്ടായിരുന്നത്. മുട്ടത്തൂർ മഠം എം. ജി മനു നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുത്തത്. കൊല്ലം മയ്യനാട് ആയിരംതെങ്ങ് സ്വദേശിയാണ് ഇദ്ദേഹം. പന്തളം കൊട്ടാരത്തിലെ […]
Read More