”നാളത്തെ നല്ല ലോകം നമ്മുടെ ഉത്തരവാദിത്വം”: ബഹ്റൈൻ എ.കെ.സി.സി

  • Home-FINAL
  • Business & Strategy
  • ”നാളത്തെ നല്ല ലോകം നമ്മുടെ ഉത്തരവാദിത്വം”: ബഹ്റൈൻ എ.കെ.സി.സി

”നാളത്തെ നല്ല ലോകം നമ്മുടെ ഉത്തരവാദിത്വം”: ബഹ്റൈൻ എ.കെ.സി.സി


മനാമ: ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ട ആവശ്യകത ഓർമ്മപ്പെടുത്തി ബഹ്റൈൻ എ.കെ.സി. സി. ഗ്രീൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. എ.കെ.സി.സി. പ്രസിഡൻ്റും ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്ക പരിപാടി ഉദ്ഘാടനം ചെയ്തു. നീ നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ നമ്മളെ പഠിപ്പിച്ച യേശുക്രിസ്തു പറയാതെ പറയുകയായിരുന്നു നിന്റെ യഥാർത്ഥ അയൽക്കാർ “വായുവും, വെള്ളവും, വെളിച്ചവും” ആണെന്ന്. ആ തിരിച്ചറിവിലൂടെ മുന്നോട്ടു പോവുകയാണെങ്കിൽ ഭൂമി മറ്റൊരു സ്വർഗ്ഗം ആയി മാറും” എന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ചാൾസ് ആലുക്ക പറഞ്ഞു. പ്രകൃതിയെ നമ്മൾ സ്നേഹിച്ചാൽ പ്രകൃതി നമ്മളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് ജനറൽ സെക്രട്ടറി ജീവൻ ചാക്കോ അഭിപ്രായപ്പെട്ടു.

ഭൂമിയെ പച്ചപ്പോടെയും, ജീവനോടെയും കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ A.K.C.C.ഗ്രീൻ ക്ലബ് കൺവീനർ റിജു മൂഞ്ഞേലി അംഗങ്ങൾക്ക് ചൊല്ലിക്കൊടുത്തു. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും പ്രകൃതി ദുരന്തങ്ങളുടെ രൂപത്തിൽ നമുക്ക് പ്രകൃതി തന്നെ നൽകുന്ന മുന്നറിയിപ്പുകളാണെന്ന്, തിരിച്ചറിഞ്ഞ്, പ്രവർത്തിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ജോജി കുര്യൻ അഭിപ്രായപ്പെട്ടു. ജിബി അലക്സ്, റോബിൻ.കെ. സെബാസ്റ്റ്യൻ, ബെന്നി ജോസഫ്, എസ്. ബൈജു, പോൾ ഉറുവത്ത്, ബൈജു തോമസ്,അലക്സ് സ്കറിയ, രതീഷ് സെബാസ്റ്റ്യൻ, മോൻസി മാത്യു, ജോൺ ആലപ്പാട്ട്, ജസ്റ്റിൻ ജോർജ് എന്നിവർ സംസാരിച്ചു. എ.കെ.സി.സി ഗ്രീൻ ക്ലബ് കൺവീനർ റിജു മൂഞ്ഞേലി സ്വാഗതവും ഡേവിസ് തൊമ്മാന നന്ദിയും പറഞ്ഞു.

Leave A Comment