ബഹ്റൈൻ തങ്ങളുടെ ഊർജ്ജ മേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി.സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനായി നൂതനമായ പരിഹാരങ്ങൾ സ്വീകരിച്ചും പുനരുപയോഗ ഊർജ്ജ പദ്ധതികൾ വികസിപ്പിച്ചും ഊർജ്ജ സ്രോതസ്സുകളെ വൈവിധ്യ വൽക്കരിക്കുകയാണെന്ന് റിഫ പാലസിൽ അക്വാ ചെയർമാൻ മുഹമ്മദ് അബ്ദുല്ല അബുനയ്യനുമായി നടന്ന കൂടിക്കാഴ്ചയിൽ അദ്ദേഹം അറിയിച്ചു. ഊർജ്ജ മേഖലയിലുള്ള ബഹ്റൈൻ-സൗദി സഹകരണം കൂടുതൽ ദൃഢമാക്കുന്നതിൽ പ്രതിജ്ഞാബന്ധമെന്ന് കിരീടാവകാശി വ്യക്തമാക്കി
