ബഹ്‌റൈനിൽ പരിഷ്കരിച്ച ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു. ‘ഫ്യുവൽ പ്രൈസ് കമ്മിറ്റി’ ആണ് പുതുക്കിയ നിരക്കുകൾ പുറത്തുവിട്ടത്. പരിഷ്കരിച്ച നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു . വിവിധ ഇന്ധനങ്ങളുടെപുതുക്കിയ നിരക്കുകൾ പ്രകാരം ലിറ്റർ വില ജയ്യിദ് (91): 0.223 ബി.ഡി, മുംതാസ് (95): 0.253 ബി.ഡി, സൂപ്പർ (98): 0.314 ബി.ഡി, ഡീസൽ: 0.220 ബി.ഡി എന്നിങ്ങനെയാണ്. ബഹ്റൈനിലെ മത്സ്യത്തൊഴിലാളികൾക്ക് നൽകിവരുന്ന ഡീസൽ സബ്‌സിഡി മാറ്റമില്ലാതെ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
- April 2, 2026
- BMC News Desk

