ദമ്മാമിൽ നിന്ന് ഇസ്താംബുൾ, ഏഥൻസ്, തിരുവനന്തപുരം എന്നിവിടങ്ങളെ താൽക്കാലിക ശൃംഖലയിൽ ഉൾപ്പെടുത്തി സർവീസുകൾ വിപുലീകരിക്കുന്നതായി ഗൾഫ് എയർ

  • Home-FINAL
  • Business & Strategy
  • ദമ്മാമിൽ നിന്ന് ഇസ്താംബുൾ, ഏഥൻസ്, തിരുവനന്തപുരം എന്നിവിടങ്ങളെ താൽക്കാലിക ശൃംഖലയിൽ ഉൾപ്പെടുത്തി സർവീസുകൾ വിപുലീകരിക്കുന്നതായി ഗൾഫ് എയർ

ദമ്മാമിൽ നിന്ന് ഇസ്താംബുൾ, ഏഥൻസ്, തിരുവനന്തപുരം എന്നിവിടങ്ങളെ താൽക്കാലിക ശൃംഖലയിൽ ഉൾപ്പെടുത്തി സർവീസുകൾ വിപുലീകരിക്കുന്നതായി ഗൾഫ് എയർ


ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇസ്താംബുൾ, ഏഥൻസ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള താൽക്കാലിക സർവീസുകൾ വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു.ബഹ്‌റൈന്റെയും മേഖലയിലെ നിരവധി രാജ്യങ്ങളുടെയും വ്യോമാതിർത്തി താൽക്കാലികമായി അടച്ചിരിക്കുന്ന സാഹചര്യത്തിൽ, ദമ്മാമിൽ നിന്ന് ലണ്ടൻ ഹീത്രോ, മുംബൈ, നെയ്‌റോബി, കെയ്‌റോ, ചെന്നൈ, ബാങ്കോക്ക്, കാസബ്ലാങ്ക, മനില, പാരീസ്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലേക്ക് ഗൾഫ് എയർ നിലവിൽ താൽക്കാലിക സർവീസുകൾ നടത്തുന്നുണ്ട്.ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഈ വിമാനങ്ങളിൽ , യാത്രക്കാർക്ക് കൺഫേംഡ് ബുക്കിംഗുകൾ കൈവശമുണ്ടായിരിക്കണം . ബഹ്‌റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് മാത്രമായി സൗദി അറേബ്യയിലേക്ക് ഗൾഫ് എയർ ട്രാൻസിറ്റ് വിസ സഹായവും നൽകുന്നു. ഗൾഫ് എയറിന്റെ gulfair.com എന്ന വെബ്‌സൈറ്റ് വഴിയോ, മൊബൈൽ ആപ്പ് വഴിയോ, അംഗീകൃത ട്രാവൽ ഏജന്റുമാർ വഴിയോ യാത്രക്കാർക്ക് ഈ വിമാനങ്ങൾ ബുക്ക് ചെയ്യാം എന്നും ഗൾഫ് അറിയിച്ചിട്ടുണ്ട്.

Leave A Comment