ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് സംഗമവും ,അംഗങ്ങളുടെ മക്കളിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ നിന്ന് വിജയിച്ചവർക്കുള്ള അനുമോദന ചടങ്ങും നടന്നു.

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണപുതുക്കുന്ന ബലി പെരുന്നാളിന്റെ സന്ദേശം കൈമാറിക്കൊണ്ട് നടന്ന പരിപാടിയിൽ സാമൂഹ്യ പ്രവർത്തകരായ ഫസൽ ബഹ്‌റൈൻ,അഷ്‌റഫ് കാക്കണ്ടി, ഫൈസൽ ഇസ്മായിൽ ,മാധ്യമ പ്രവർത്തകനായ നൂർ മുഹമ്മദ് എന്നിവർ സംസാരിച്ചു.

ഭാവിയുടെ കവാടം തുറക്കുന്നവർ എങ്ങനെയായിരിക്കണം തങ്ങളുടെ മുന്നോട്ടുള്ള വഴിയും ഏതൊക്കെ കോഴ്സായിരിക്കണം തിരഞ്ഞെടുക്കേണ്ടതെന്നതിന്റെയൊക്കെ മാർഗ്ഗനിർദേശങ്ങൾ കുട്ടികൾക്ക് ആശംസാ പ്രാസംഗികർ നൽകി.വിജയികൾക്കുള്ള മൊമെന്റോ എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് കണ്ടിക്കൽ,മഷൂദ് മെച്ചറ,ഫുആദ് ടി എം,റംഷി,നസീർ പി കെ എന്നിവർ നൽകി.ഫൈസൂഖ് ചാക്കാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റയീസ് എം ഇ സ്വാഗതവും റഫ്‌സി നന്ദിയും പറഞ്ഞു.കുട്ടികളുടെ കലാപരിപാടികൾ വനിത വിംഗ് അഡ്മിൻമാരായ ഷാഹിനയും ഫർസാനയും നിയന്ത്രിച്ചു.
