കടം തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെയുള്ള നിയമനടപടികൾ കർശനമാക്കി ബഹ്‌റൈൻ

  • Home-FINAL
  • Business & Strategy
  • കടം തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെയുള്ള നിയമനടപടികൾ കർശനമാക്കി ബഹ്‌റൈൻ

കടം തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെയുള്ള നിയമനടപടികൾ കർശനമാക്കി ബഹ്‌റൈൻ


ബഹ്‌റൈനിൽ കടബാധ്യതകൾ തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നത് തടയാൻ, യാത്രാവിലക്ക് ഒൻപത് മാസത്തിൽ നിന്ന് മൂന്ന് വർഷം വരെയായി വർദ്ധിപ്പിക്കുന്നതിനുള്ള നിയമഭേദഗതിക്ക് ശൂറ കൗൺസിൽ ഐകകണ്ഠമായി അംഗീകാരം നൽകി.സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഈ നിയമം ബാധകമായിരിക്കും. നിയമം ഇപ്പോൾ അന്തിമ അംഗീകാരത്തി നായി ഹമദ് രാജാവിന് സമർപ്പിച്ചിരിക്കുകയാണ് . സിവിൽ, കൊമേഴ്‌സ്യൽ കേസുകളിൽ കോടതി ഉത്തരവിട്ട പണം നൽകാത്തവർക്കാണ് ഈ വിലക്ക് ബാധകമാകുക. പുതിയ നിയമപ്രകാരം തുടക്കത്തിൽ മൂന്ന് മാസത്തേക്കായിരിക്കും യാത്രാവിലക്ക് ഏർപ്പെടുത്തുക. യാത്രാവിലക്ക് നിലവിലുണ്ടെങ്കിലും അന്തിമ നാടുകടത്തൽ ഉത്തരവ് നടപ്പിലാക്കുന്നതിനോ റെസിഡൻസി പെർമിറ്റ് റദ്ദാക്കുന്നതിനോ ഇത് തടസ്സമാകില്ല.
.യാത്രാവിലക്ക് മൂന്ന് വർഷം എന്നത് ഒരു സ്വാഭാവിക നടപടിയല്ലെന്നും, കടം തിരിച്ചടക്കാൻ ആസ്തിയുണ്ടോ എന്ന് പരിശോധിക്കാൻ ജഡ്ജിമാർക്കും എക്സിക്യൂട്ടീവ് മാർക്കും കൂടുതൽ സമയം നൽകാനാണ് ഇതെന്നും നിയമമന്ത്രി നവാഫ് അൽ മഅവ്ദ വിശദീകരിച്ചു.

Leave A Comment