ബഹ്‌റൈൻ പ്രതിഭ സൽമാബാദ് മേഖല ; ജൂനിയർ ചെസ്സ് ടൂർണമെന്റ് സീസൺ 1 ഒക്ടോബർ 9ന്

  • Home page
  • Business & Strategy
  • ബഹ്‌റൈൻ പ്രതിഭ സൽമാബാദ് മേഖല ; ജൂനിയർ ചെസ്സ് ടൂർണമെന്റ് സീസൺ 1 ഒക്ടോബർ 9ന്

ബഹ്‌റൈൻ പ്രതിഭ സൽമാബാദ് മേഖല ; ജൂനിയർ ചെസ്സ് ടൂർണമെന്റ് സീസൺ 1 ഒക്ടോബർ 9ന്


ബഹ്‌റൈനിലെ കുട്ടികളിലും കൗമാരക്കാരിലും ചെസ്സ് കളിയോടുള്ള താൽപര്യം വളർത്തുന്നതിനും അവരുടെ ബൗദ്ധികവും തന്ത്രപരവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബഹ്‌റൈൻ പ്രതിഭ സൽമാബാദ് മേഖല സംഘടിപ്പിക്കുന്ന “ജൂനിയർ ചെസ്സ് ടൂർണമെന്റ് – സീസൺ 1” ഒക്ടോബർ 9ന് നടക്കും.

ഒക്ടോബർ 9, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സൽമാനിയയിലെ ബഹ്‌റൈൻ പ്രതിഭ സെന്ററിൽ ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.ചെസ്സ് എന്ന ബൗദ്ധിക കായികവിനോദത്തിലൂടെ കുട്ടികളിൽ ഏകാഗ്രത, യുക്തിചിന്ത, തീരുമാനമെടുക്കാനുള്ള കഴിവ്, ക്ഷമ, മത്സരബോധം എന്നിവ വളർത്തുന്നതിനൊപ്പം യുവ ചെസ്സ് പ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച വേദിയൊരുക്കുകയാണ് ടൂർണമെന്റിന്റെ ലക്ഷ്യം.ബഹ്‌റൈനിലെ ജൂനിയർ ചെസ്സ് താരങ്ങൾക്കും ചെസ്സിൽ താൽപര്യമുള്ള കുട്ടികൾക്കും ടൂർണമെന്റിൽ പങ്കെടുക്കാം. വിവിധ എതിരാളികളുമായി മത്സരിച്ച് സ്വന്തം തന്ത്രങ്ങളും കഴിവുകളും പരീക്ഷിക്കാനും മത്സര ചെസ്സിന്റെ ആവേശം അനുഭവിക്കാനും ഈ ടൂർണമെന്റ് അവസരമൊരുക്കും.

പങ്കെടുക്കാൻ താൽപര്യമുള്ളവർ സംഘാടകർ നൽകിയിട്ടുള്ള Google Form വഴിയോ പരിപാടിയുടെ പോസ്റ്ററിലുള്ള QR Code സ്കാൻ ചെയ്തോ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ എത്രയും വേഗം പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: +973 34057067
ബഹ്‌റൈനിലെ എല്ലാ ജൂനിയർ ചെസ്സ് പ്രേമികളെയും ടൂർണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി ബഹ്‌റൈൻ പ്രതിഭ സൽമാബാദ് മേഖല ചെസ്സ് ടൂർണമെന്റ് ചെയർമാൻ സതീഷ്, കൺവീനർ ജയരാജ്‌, മേഖല പ്രസിഡന്റ്‌ രഞ്ജിത് പൊൻകുന്നം,മേഖല സെക്രട്ടറി ജോഷി ഗുരുവായൂർ എന്നിവർ അറിയിച്ചു.

Leave A Comment