വി ഡി സതീശനെതിരെ ഖാർഗെയ്ക്ക് പരാതി നൽകി അടൂർ പ്രകാശ്

  • Home page
  • Kerala
  • വി ഡി സതീശനെതിരെ ഖാർഗെയ്ക്ക് പരാതി നൽകി അടൂർ പ്രകാശ്

വി ഡി സതീശനെതിരെ ഖാർഗെയ്ക്ക് പരാതി നൽകി അടൂർ പ്രകാശ്


ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഡൽഹിയിലെത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രേഖാമൂലം പരാതി നൽകി. വി ഡി സതീശനെതിരെ പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് അടൂർ പ്രകാശ് ഡൽഹിയിലെത്തിയത്. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്ന സണ്ണി ജോസഫും ഖർഗയെ കണ്ട് സാഹചര്യം വ്യക്തമാക്കി.

അടൂർ പ്രകാശിന്റെ പരാതി എഐസിസി നേതൃത്വം പരിശോധിക്കുമെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. ഇതിനിടെ മന്ത്രി അനൂപ് ജേക്കബ് അടൂർ പ്രകാശുമായി കൂടിക്കാഴ്ച നടത്തി. വി ഡി സതീശൻ നേതൃത്വവുമായി കൂടിയാലോചന നടത്തുന്നില്ല, തീരുമാനങ്ങൾ ഏകപക്ഷീയമാകുന്നു, യുഡിഎഫ് കൺവീനർ എന്ന പദവിയെ മാനിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് അടൂർ പ്രകാശ് കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയത്.

ഡൽഹിയിലെത്തി പരാതി നൽകിയെങ്കിലും അടൂർ പ്രകാശ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. ഇതിനിടെ മുഖ്യമന്ത്രി വി ഡി സതീശനും ഇന്ന് രാത്രി ഡൽഹിയിലെത്തും.

Leave A Comment