കടലിലും,ജലാശയങ്ങളിലും ചെറിയ കുട്ടികളുമായെത്തുമ്പോൾ മാതാപിതാക്കള്‍ അതീവ ശ്രദ്ധ പുലർത്തണമെന്ന് ബഹ്‌റൈൻ അധികൃതർ

  • Home-FINAL
  • Business & Strategy
  • കടലിലും,ജലാശയങ്ങളിലും ചെറിയ കുട്ടികളുമായെത്തുമ്പോൾ മാതാപിതാക്കള്‍ അതീവ ശ്രദ്ധ പുലർത്തണമെന്ന് ബഹ്‌റൈൻ അധികൃതർ

കടലിലും,ജലാശയങ്ങളിലും ചെറിയ കുട്ടികളുമായെത്തുമ്പോൾ മാതാപിതാക്കള്‍ അതീവ ശ്രദ്ധ പുലർത്തണമെന്ന് ബഹ്‌റൈൻ അധികൃതർ


കടലിലും മറ്റ് ജലാശയങ്ങളിലും ചെറിയ കുട്ടികളുമായെത്തുമ്ബോള്‍ മാതാപിതാക്കള്‍ അതീവ ശ്രദ്ധ പുലർത്തണമെന്ന് ബഹ്റൈൻ അധികൃതർ .കഴിഞ്ഞ ദിവസം ബഹ്റൈനില്‍ രണ്ട് വയസ്സുകാരൻ അബ്ദുല്‍ റഹ്മാൻ കടലില്‍ മുങ്ങിമരിച്ചിരുന്നു .അല്‍ ബുദൈയ തീരത്താണ് സംഭവം നടന്നത്. കുടുംബം വിനോദ യാത്രയുടെ ഭാഗമായി അല്‍ ബുദൈയ തീരത്ത് എത്തിയതാണ്. പ്രാഥമിക വിവരങ്ങള്‍ പ്രകാരം, കടലിന് സമീപത്തായി കുടുംബത്തോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.കുട്ടി കടലിന് സമീപത്തേക്ക് പോയത് മറ്റുള്ളവർ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Leave A Comment