നിയമലംഘനം; 218 പേരെ നാടുകടത്തി എൽ എം ആർ എ

നിയമലംഘനം; 218 പേരെ നാടുകടത്തി എൽ എം ആർ എ


ബഹ്‌റൈനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ നടത്തിയ 218 പേരെ നാടുകടത്തിയതായി അധികൃതർ അറിയിച്ചു.ജൂണ്‍ ഒന്നു മുതല്‍ 14 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1189 പരിശോധനകളാണ് എല്‍.എം.ആർ.എ നടത്തിയത്. വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 17 സംയുക്ത കാമ്ബയിനുകളും സംഘടിപ്പിച്ചിരുന്നു. 18 പേരെ നിയമനടപടികള്‍ക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.നിയമലംഘനങ്ങള്‍ തടയുന്നതിനായി പരിശോധനകള്‍ കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ www.Imra.gov.bh വെബ്സൈറ്റ് വഴിയോ, 17506055 എന്ന നമ്ബറില്‍ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്നും എല്‍.എം.ആർ.എ അറിയിച്ചു.

Leave A Comment