പ്രമേഹ രോഗികൾ വേനൽക്കാല മുൻകരുതലുകൾ എടുക്കണമെന്ന് മുന്നറിയിപ്പുമായി ബഹ്‌റൈനിലെ ഡോക്ടർമാർ

  • Home page
  • Business & Strategy
  • പ്രമേഹ രോഗികൾ വേനൽക്കാല മുൻകരുതലുകൾ എടുക്കണമെന്ന് മുന്നറിയിപ്പുമായി ബഹ്‌റൈനിലെ ഡോക്ടർമാർ

പ്രമേഹ രോഗികൾ വേനൽക്കാല മുൻകരുതലുകൾ എടുക്കണമെന്ന് മുന്നറിയിപ്പുമായി ബഹ്‌റൈനിലെ ഡോക്ടർമാർ


പ്രമേഹ രോഗികൾ വേനൽക്കാല മുൻകരുതലുകൾ എടുക്കണമെന്ന് മുന്നറിയിപ്പുമായി ബഹ്‌റൈനിലെ ഡോക്ടർമാർ .ബഹ്‌റൈനിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ ഇപ്പോഴത്തെ കാലാവസ്ഥയിൽ പ്രമേഹമുള്ളവർ ചർമ്മത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ഈ കാലാവസ്ഥ മുറിവുകൾ ഉള്ള പ്രമേഹ രോഗികളിൽ ഉണങ്ങുന്നത് മന്ദഗതിയിലാക്കുകയും ചെറിയ പരിക്കുകൾ പോലും ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകുകയും ചെയ്യുമെന്നും ഡോക്ടർമാർ പറയുന്നു.മുറിവുകൾ, പോറലുകൾ, കുമിളകൾ എന്നിവ ഒരിക്കലും അവഗണിക്കരുതെന്ന് എന്നും അവ ഗുരുതരമായ അണുബാധകളായി വികസിക്കുകയും, ചികിത്സിച്ചില്ലെങ്കിൽ ചില സന്ദർഭങ്ങളിൽ അംഗഛേദം വരെ സംഭവിക്കാൻ സാധ്യത ഏയൈന്നും ബഹ്‌റൈൻ ഡയബറ്റിസ് സൊസൈറ്റി അംഗവും ഫാർമസിസ്റ്റുമായ അമൽ ജാസിം പറഞ്ഞു.പ്രമേഹമുള്ളവർ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് കുറയ്ക്കണമെന്നും പുറത്തുപോകുമ്പോൾ സംരക്ഷണ വസ്ത്രങ്ങൾ, വീതിയേറിയ തൊപ്പി, ഉയർന്ന SPF ഉള്ള സൺസ്ക്രീൻ എന്നിവ ധരിക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.

Leave A Comment