ഇറാനിലേക്ക് അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്റൈനിലും ഇന്ന് ആക്രമണം ഉണ്ടായി.ബഹ്റൈനില്‍ അപായ സൈറണ്‍ മുഴങ്ങിയിരുന്നു . അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന് പ്രതികരിച്ച് മണിക്കൂറുകള്‍ക്കകമാണ് ഈ ആക്രമണങ്ങള്‍.രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ഗള്‍ഫ് മേഖലയില്‍ വീണ്ടും ആക്രമണങ്ങളുണ്ടാകുന്നത്. ഹോര്‍മുസില്‍ ഇന്നലെ ഇറാന് മൂന്നു കപ്പലുകള്‍ ആക്രമിച്ചതിനുള്ള മറുപടിയായി തെക്കന്‍ ഇറാനിലുള്‍പ്പെടെ അമേരിക്ക ശക്തമായ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഇറാന് ഗള്‍ഫ് മേഖലകളിലേക്ക് വീണ്ടും ആക്രമണശ്രമങ്ങള്‍ നടത്തുന്നതെന്നാണ് സൂചന.
