പദ്മിനി തോമസും ആര്‍. ശ്രീലേഖയും വി.വി. രാജേഷും തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർഥികൾ

  • Home-FINAL
  • Kerala
  • പദ്മിനി തോമസും ആര്‍. ശ്രീലേഖയും വി.വി. രാജേഷും തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർഥികൾ

പദ്മിനി തോമസും ആര്‍. ശ്രീലേഖയും വി.വി. രാജേഷും തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർഥികൾ


തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആദ്യഘട്ടസ്ഥാനാര്‍ഥിപ്പട്ടിക ബിജെപി പുറത്തുവിട്ടു. ആദ്യപട്ടികയിലെ 67 സ്ഥാനാര്‍ഥികളെയാന്​ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചത്​. മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും. ഏഷ്യൻ ഗെയിംസിൽ രണ്ട് മെഡലുകൾ നേടിയ സ്പോർട്സ് താരവും മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ പദ്മിനി തോമസ് പാളയത്ത്​ സ്ഥാനാർഥിയാകും. ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് കൊടുങ്ങാനൂരിലും ജനവിധി തേടും. കഴക്കൂട്ടത്ത് അനില്‍ കഴക്കൂട്ടവും പേര്‍ക്കടയില്‍ ടി.എസ്. അനില്‍കുമാറുമാണ് ജനവിധി തേടുന്നത്.
കോണ്‍ഗ്രസ് വിട്ടുവന്ന കെ. മഹേശ്വരന്‍ നായര്‍, തമ്പാനൂര്‍ സതീഷ് എന്നിവരും മത്സരരംഗത്തുണ്ട്. മഹേശ്വരന്‍ നായര്‍ പുന്നയ്ക്കാമുകളില്‍നിന്നാണ് ജനവിധി തേടുന്നത്. തലസ്ഥാനത്ത് കഴിഞ്ഞതവണ 35 സീറ്റിലാണ് ബിജെപിക്ക് വിജയിക്കാനായത്. ഇത്തവണ കോർപറേഷൺ പിടിക്കാനാകുമെന്നാണ്​ ബി.ജെ.പിയുടെ വിലയിരുത്തൽ.

Leave A Comment