“ദേവ്ജി – ബി.കെ.എസ് ” ജി.സി .സി കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

  • Home-FINAL
  • Business & Strategy
  • “ദേവ്ജി – ബി.കെ.എസ് ” ജി.സി .സി കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

“ദേവ്ജി – ബി.കെ.എസ് ” ജി.സി .സി കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.


ഈ വർഷം ബാലകലോത്സവം ബഹ്‌റൈന്റെ പതിവ് അതിരുകൾക്കപ്പുറത്തേക്ക് വളരു൦ വിധം മറ്റു ഗൾഫ് രാജ്യങ്ങളിലുള്ള സ്കൂൾ കുട്ടികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് “ദേവ്ജി – ബി.കെ.എസ് ” ജി.സി .സി കലോത്സവ൦ 2023 എന്ന പേരിൽ നടത്തപ്പെടുന്നത് എന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ബിനു വേലിയിൽ ജനറൽ കൺവീനർ ആയുള്ള വിപുലമായ 100 അംഗ കമ്മിറ്റിയായാണ് ഈ പ്രാവശ്യത്തെ “ദേവ്ജി – ബി.കെ.എസ് ” ജി.സി .സി കലോത്സവ൦ 2023 ന് നേതൃത്വം നൽകുന്നത് . ഇതിനോടകം തന്നെ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞതായി സമാജം ഭരണസമിതി അറിയിച്ചു . സൂര്യ സ്റ്റേജ് & ഫിലിം സൊസൈറ്റി ഡയറക്ടർ സൂര്യ കൃഷ്ണമൂർത്തി ക്യാമ്പ് ഡയറക്ടർ ആകാനും സമ്മതിച്ചിട്ടുള്ളതായി സമാജം അറിയിച്ചു.

“ദേവ്ജി – ബി.കെ.എസ് ” ജി.സി .സി കലോത്സവ൦ 2023 – ൻ്റെ ഔപചാരിക ലോഗോ പ്രകാശനം സമാജ൦ പ്രസിഡൻറ് പി വി രാധാകൃഷ്ണപിള്ള നിർവ്വഹിച്ചു . സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ , സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, “ദേവ്ജി – ബി.കെ.എസ് ” ജി.സി .സി കലോത്സവ൦ 2023  – ജനറൽ കൺവീനർ ശ്രീ ബിനു വേലിയിൽ , ജോയിൻ ജനറൽ കൺവീനർ  നൗഷാദ്, ബി കെ എസ് ലേഡീസ് വിംഗ് പ്രസിഡൻറ്  മോഹിനി തോമസ് , പ്രശസ്ത ടി വി അവതാരിക രഞ്ജിനി മേനോൻ എന്നിവർ സന്നിഹിതരായിരുന്നു .ബഹ്‌റൈനിലെ പ്രശസ്ത കലാകാരൻ ഹരീഷ് മേനോൻ ആണ് ലോഗോ ഡിസൈൻ ചെയ്തത്.

ഏപ്രിൽ മാസം 1 ആം തീയതി മുതൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്നതാണ് മത്സരങ്ങൾ . നൃത്ത സംഗീത മത്സരങ്ങൾ ഈദ് അവധി ദിവസങ്ങളിൽ നടത്തപ്പെടും. വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നായി ഏകദേശം 3000 കുട്ടികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഈ മാസം 17 ന് ആരംഭിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനർ ബിനു വേലിയിലുമായി 0097339440530 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

Leave A Comment