സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എത്തിച്ച് അ​നാ​ശാ​സ്യ​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു; ബഹ്റെെനിൽ മലയാളി യുവതിക്ക് മോചനം

  • Home-FINAL
  • Business & Strategy
  • സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എത്തിച്ച് അ​നാ​ശാ​സ്യ​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു; ബഹ്റെെനിൽ മലയാളി യുവതിക്ക് മോചനം

സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എത്തിച്ച് അ​നാ​ശാ​സ്യ​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു; ബഹ്റെെനിൽ മലയാളി യുവതിക്ക് മോചനം


ബഹ്റെെൻ: സ​ന്ദ​ർ​ശ​ക വിസയിൽ ബഹ്റെെനിലേക്ക് യുവതിയെ കൊണ്ട് വന്നു അനാശാസ്യ പ്രവർത്തനങ്ങൾക്ക് നിർബന്ധിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശിയായ യുവതിക്കാണ് ബഹ്റെെനിൽ എത്തി ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്. യുവതി രക്ഷപ്പെട്ടത് പോലീസിന്റെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെ ആണ്. ഡിസംബർ 16നാണ് യുവതി ബഹ്റെെനിൽ എത്തുന്നത്. 38 വയസാണ് യുവതിക്കുള്ളത്. യുവതിയുടെ കൂട്ടുക്കാരിയുടെ ബഹ്റെെനിലുള്ള ബന്ധുവാണ് സന്ദർശക വിസ ഏർപ്പെടുത്തിയത്. ബാബുൽ ബഹ്റൈനിലുള്ള കോഫി ഷോപ്പിൽ ജോലി ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നു വിസ നൽകിയത്.

ബഹ്റെെനിൽ എത്തിയ അന്ന് തന്നെ ജോലിക്ക് കയറാൻ ആവശ്യപ്പെട്ടു. വെെകുന്നേരം മൂന്ന് മണിക്ക് തുടങ്ങി പുലർച്ച നാലു മണി വരെ ആയിക്കും ഡ്യൂട്ടി സമയം എന്നാണ് പറഞ്ഞത്. ശമ്പളമായി 30,000 രൂപ നൽകും എന്നും പറഞ്ഞു. ജോലിക്ക് കയറി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ നടക്കുന്ന കാര്യങ്ങൾ ശരിയായ രീതിയിൽ അല്ലെന്ന് യുവതിക്ക് തോന്നി. ഒരു ദിവസം കസ്റ്റമറെ ‘പ്രീതിപ്പെടുത്തുക’ എന്ന ജോലികൂടി ചെയ്യണം എന്ന നിർദേശം യുവതിക്ക് കിട്ടി. പറ്റില്ലെന്ന് പറഞ്ഞതോടെ ഭീഷണിയായി പിന്നീട് മർദിക്കാൻ തുടങ്ങി.

തനിക്ക് ഇവിടെ പറ്റില്ലെന്നും നാട്ടിലേക്ക് പോകണം എന്ന് അവരോട് യുവതി പറഞ്ഞു. എന്നാൽ 1.05 ലക്ഷം രൂപ നൽകിയാൽ മാത്രമേ പാസ്പോർട്ട് തിരിച്ചു നൽകുകയുള്ളു എന്ന് അവർ പറഞ്ഞു. ഷോപ്പിന്റെ നടത്തിപ്പുക്കാരുമായാണ് സ്ത്രീ സംസാരിച്ചത്. ബാബുൽ ബഹ്റൈൻ പൊലീസ് സ്റ്റേഷനിലും ഇന്ത്യൻ എംബസിയിലും യുവതി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി ഉണ്ടായത്.

എംബസി ഉദ്യോഗസ്ഥരും പൊലീസും കോഫിഷോപ്പിൽ എത്തി യുവതിയുടെ പാസ്പോർട്ട് വാങ്ങിച്ചു. പിന്നീട് യുവതിയെ അവിടെ നിന്നും മാറ്റി. എംബസി തന്നെ താമസ സൗകര്യം ഒരുക്കി. വീട്ടിക്കാരുമായി ബന്ധപ്പെട്ടു. യുവതിക്ക് നാട്ടിലേക്ക് പോകാനുള്ള പണം ഏർപ്പാടാക്കി. തുടർന്ന് ഇന്നലെ യുവതി നാട്ടിലേക്ക് പോയി. യുവതിക്ക് രണ്ട് മക്കളാണ് ഉള്ളത്. വീട്ടിലെ ബുദ്ധിമുട്ട് കാരണം ആണ് ഇവർ തൊഴിൽ തേടി ബഹ്റെെനിലേക്ക് പോയത്. തനിക്ക് നേരിട്ട ദുരനുഭം ഇനി ആർക്കും ഉണ്ടാകരുത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ അംബാസഡർക്കും കേരള മുഖ്യമന്ത്രി യുവതി പരാതി നൽകിയിട്ടുണ്ട്.

സന്ദർശക വിസയിൽ ബഹ്റൈനിൽ എത്തി ചതിക്കപ്പെടുന്നവരുടെ നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. പലരും ഒന്നും അറിയാതെയാണ് ഇവിടെ എത്തുന്നത്. ഏജന്റുമാരുടെ വാക്ക് വിശ്വസിച്ച് ഒന്നും നോക്കാതെ ജോലിതക്കായി കയറി വരും. നിരവധി പേർ ഇത്തരത്തിൽ ചതിയിൽപ്പെട്ട് വരുന്ന വാർത്ത മുമ്പും പുറത്തു വന്നിട്ടുണ്ട്. ഹോട്ടൽ ജോലിക്കെന്ന് പറഞ്ഞാണ് നിരവധി പെൺകുട്ടികളെ ഇവിടേക്ക് കൊണ്ടുവരുന്നത്. പിന്നീട് ഇവർ ചതിയിൽപ്പെടുകയാണ്. ജോലിക്കായി വരുന്നവർ എല്ലാവിധത്തിലുള്ള കാര്യങ്ങളും അന്വേഷിച്ച് മാത്രം വരുക. വരുമ്പോൾ എല്ലാ കാര്യങ്ങളും അന്വേഷിച്ച് ഉറപ്പുവരുത്തണം എന്ന് സാമൂഹിക പ്രവർത്തകനും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡുമായ സുധീർതിരുനിലത്തും പറഞ്ഞു.

 

Leave A Comment