പൂരങ്ങളുടെ പൂരം, തൃശ്ശൂര്‍ പൂരം ഞായറാഴ്ച,തിരുവമ്പാടി ക്ഷേത്രത്തിലും പാറമേക്കാവിലും കൊടിയേറി.

  • Home-FINAL
  • Business & Strategy
  • പൂരങ്ങളുടെ പൂരം, തൃശ്ശൂര്‍ പൂരം ഞായറാഴ്ച,തിരുവമ്പാടി ക്ഷേത്രത്തിലും പാറമേക്കാവിലും കൊടിയേറി.

പൂരങ്ങളുടെ പൂരം, തൃശ്ശൂര്‍ പൂരം ഞായറാഴ്ച,തിരുവമ്പാടി ക്ഷേത്രത്തിലും പാറമേക്കാവിലും കൊടിയേറി.


തൃശ്ശൂർ: പൂരം കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30 നും 11.30 നും മദ്ധ്യേയായിരുന്നു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി, ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി കൂറ ഉയർത്തി. രാവിലെ 11.30നും 12നും ഇടയിലായിരുന്നു പാറമേക്കാവിന്റെ കൊടിയേറ്റം. വലിയ പാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാർ കൊടി ഉയർത്തി.പിന്നാലെ ഘടകക്ഷേത്രങ്ങളായ ലാലൂർ, അയ്യന്തോൾ, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നിവിടങ്ങളിലും പൂര പതാക ഉയര്‍ന്നു. ഈ മാസം 30 നാണ്‌ പൂരം.

ഇത്തവണ പൂരം കാണാൻ കഴിഞ്ഞ വർഷത്തെക്കാൾ 25 ശതമാനം ആളുകൾ കൂടുതൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. പൂരത്തിന് കനത്ത സുരക്ഷയൊരുക്കാൻ ജില്ലാ ഭരണകൂടം വിളിച്ചു ചേർത്ത യോ​ഗത്തിൽ തീരുമാനമായി. കൂടുതൽ മുൻകരുതലുകളും സുരക്ഷാ മാനണ്ഡങ്ങളും നടപ്പാക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ കലക്ടർ നിർദേശം നൽകി. ജനക്കൂട്ടത്തെ ഒന്നാകെ പരിഗണിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾക്ക് പകരം കംപാർട്മെന്റുകളാക്കി തിരിച്ചുള്ള രീതിയാണ് ഇത്തവണ കൈക്കൊള്ളുന്നതെന്ന് കളക്ടർ പറഞ്ഞു.

Leave A Comment