ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന്റെ ആഭിമുഖ്യത്തില്‍  ബഹ്റൈനിൽ  ഭൗമദിനം ആചരിക്കുന്നു.

  • Home-FINAL
  • Business & Strategy
  • ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന്റെ ആഭിമുഖ്യത്തില്‍  ബഹ്റൈനിൽ  ഭൗമദിനം ആചരിക്കുന്നു.

ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന്റെ ആഭിമുഖ്യത്തില്‍  ബഹ്റൈനിൽ  ഭൗമദിനം ആചരിക്കുന്നു.


ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ  ബോധവത്കരണവും,പ്രാധാന്യ൦ ലക്ഷ്യമിട്ട്  1970 ഏപ്രില്‍ 22നാണ് അമേരിക്കയിലാണ്  ഭൗമദിനത്തിന് തുടക്കമിട്ടത്,തുടർന്ന്  എല്ലാ വര്‍ഷവും ഏപ്രില്‍ 22ന്  ലോക ഭൗമ ദിനം ആചരിക്കുമുണ്ട്.നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക’ എന്നതാണ് 2023-ലെ ഭൗമദിന പ്രമേയം. ഇതിന്റെ  ഭാഗമായാണ് ബഹ്റൈനിലും ഭൗമദിനത്തിന്റെ പ്രാധാന്യത്തെ ഓർമ്മപ്പിച്ച്  ഏപ്രില്‍ 29 നു വൈകിട്ട് ആറ് മണിക്ക് സീഫിലെ  വാട്ടര്‍ ഗാര്‍ഡന്‍ സിറ്റി തീരത്ത്  ഭൗമദിനത്തോടനുബന്ധിച്ചുള്ള  പരിപാടികൾ ഒരുക്കുന്നതെന്നും,എല്ലാവർക്കും സൗജന്യ പ്രവേശനം അനുവദിക്കുമെന്നും, മുഴുവൻ പ്രവാസികളെയും പരിപായിലേക്ക് സ്വാഗതം ചെയ്യുന്നതായും ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോളോ അപ് ഡയറക്ടര്‍ യൂസഫ് യാക്കൂബ് ലോറി പറഞ്ഞു. ഇന്ത്യ, ഫിലിപ്പീന്‍സ്, തയ്‌ലന്‍ഡ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ ഇടങ്ങളിലെ പ്രവാസികളിൽ  നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ബഹ്റൈന്‍ മാപ്പിന്റെ മാതൃകയില്‍ രണ്ടായിരത്തോളം എല്‍ ഇ ഡി ലൈറ്റുകള്‍ തെളിയിക്കുന്നതാണ്  ഇത്തവണത്തെ പ്രധാന ആകര്‍ഷണം. ആയിരത്തിലേറെപ്പേരെ പ്രതീക്ഷിക്കുന്ന ഈ ചടങ്ങ് ബഹ്റൈനിലെ  അല്‍ മാലികി ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ്  നടത്തുന്നത്.പരിപാടിയില്‍ സൗജന്യമായി മെഡിക്കല്‍ ചെക്ക് അപ്പ്, കൂടാതെ മെഡിറ്റേഷൻ, സംഗീത പരിപാടികൾ തുടങ്ങിയവയും, അല്‍ മാലികി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അവതരിപ്പിക്കുന്ന പൊതുജനാരോഗ്യ സംബന്ധമായ കാര്യങ്ങളുടെ പാനല്‍ ഡിസ്‌കഷനും നടക്കും.

Leave A Comment