കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അഞ്ചാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അഞ്ചാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അഞ്ചാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


മനാമ. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ചാരിറ്റി വിങ് ന്റെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ അഞ്ചാമത് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 130 പേര് രക്തം ദാനം ചെയ്തതായി പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ ആക്ടിങ് ജനറൽ സെക്രട്ടറി അഖിൽ താമരശ്ശേരി എന്നിവർ അറിയിച്ചു.

“രക്തം നൽകി ജീവൻ രക്ഷിക്കുക” എന്ന സന്ദേശവുമായി നടത്തിയ രക്തദാന ക്യാമ്പ് ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി രവിശങ്കർ ശുക്ള ഉദ്‌ഘാടനം ചെയ്തു. കെപിഎഫ് രക്ഷാധികാരി കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് അസിസ്റ്റന്റ് സെക്രട്ടറി ഫൈസൽ പാട്ടാണ്ടി സ്വാഗതവും ചാരിറ്റി വിങ് കൺവീനർ സവിനേഷ്‌ നന്ദിയും പറഞ്ഞു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണ പിള്ള, ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡണ്ട് സാനി പോൾ, കെപിഎഫ് രക്ഷാധികാരികളായ സുധീർ തിരുനിലത്ത്, യു. കെ. ബാലൻ, ലേഡീസ് വിങ് കൺവീനർ രമ സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോർഡിനേറ്റർ ജയേഷ് വി. കെ. യോഗ നടപടികൾ നിയന്ത്രിച്ചു.

കെപിഎഫ ട്രെഷറർ ഷാജി പുതുക്കുടി, വൈസ് പ്രസിഡന്റ് ശശി അക്കാരാൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റഫീഖ് നടപുരം, ജിതേഷ് ടിപ്ടോപ്, പ്രജിത്ത് സി., സുധീഷ് ചാത്തോത്ത്,സുജിത്ത്‌ സോമൻ, അനിൽ കുമാർ,എന്നിവരും പങ്കെടുത്തു

എല്ലാ മൂന്ന് മാസം കൂടുമ്പോഴും കെപിഎഫ് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുമെന്നും അതിനിടയിൽ വരുന്ന അടിയന്തിര രക്ത ദാന ആവശ്യങ്ങൾക്ക് 35059926 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.

Leave A Comment