കനോലി നിലമ്പൂർ കൂട്ടായ്മ വിഷു ഈസ്റ്റർ ഈദ് ആഘോഷം സംഘടിപ്പിക്കുന്നു.

  • Home-FINAL
  • Business & Strategy
  • കനോലി നിലമ്പൂർ കൂട്ടായ്മ വിഷു ഈസ്റ്റർ ഈദ് ആഘോഷം സംഘടിപ്പിക്കുന്നു.

കനോലി നിലമ്പൂർ കൂട്ടായ്മ വിഷു ഈസ്റ്റർ ഈദ് ആഘോഷം സംഘടിപ്പിക്കുന്നു.


കനോലി നിലമ്പൂർ കൂട്ടായ്മ അൽഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ബ്രാഞ്ചുമായി സഹകരിച്ച് വിഷു ഈസ്റ്റർ ഈദ് പ്രോഗ്രാമും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു. മെയ് ഒന്നാം തീയതി വൈകീട്ട് ആറുമണിക്ക് സൽമാബാദ് ഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന പ്രോഗ്രാമിൽ ബഹറിനിലെ പ്രശസ്ത കലാകാരന്മാരും കൂട്ടായ്മയിലെ കലാകാരന്മാരും അണിയിച്ചൊരുക്കുന്ന നൃത്ത കലാ സംഗീത വിരുന്നൊരുക്കുന്നു.ഒപ്പം സൗജന്യ മെഡിക്കൽ ക്യാമ്പിൽ ബ്ലഡ് പ്രഷർ ബ്ലഡ് ഷുഗർ ക്രിയാറ്റിൻ ടോട്ടൽ കൊളസ്ട്രോൾ എസ് ജി പി ടി തുടങ്ങിയ ടെസ്റ്റുകളും ഡോക്ടറുടെ കൺസൾട്ടേഷനും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഭാരവാഹികൾ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 3629 6042, 3661 2810

Leave A Comment