കരിപ്പൂർ റൺവേ റീ കാർപറ്റിങ് പുനരാരംഭിച്ചു.

  • Home-FINAL
  • Business & Strategy
  • കരിപ്പൂർ റൺവേ റീ കാർപറ്റിങ് പുനരാരംഭിച്ചു.

കരിപ്പൂർ റൺവേ റീ കാർപറ്റിങ് പുനരാരംഭിച്ചു.


കരിപ്പൂർ: കോഴിക്കോട് വിമാന താവളത്തിലെ റൺവേ റീ കാർപറ്റിങ് പ്രവൃത്തി പുനരാരംഭിച്ചു. ക്വാറി, ക്രഷർ സമരത്തെ തുടർന്ന് ഒരാഴ്ചയോളമായി പ്രവൃത്തി നിലച്ചിരിക്കുക ആയിരുന്നു. സമരം പിൻവലിച്ചതോടെയാണ് വ്യാഴാഴ്ച മുതൽ പുനരാരംഭിച്ചത്. സമരം അവസാനിച്ചെങ്കിലും അടുത്ത ദിവസം മാത്രമേ ടാറിങ് പ്രവൃത്തിക്ക് ആവശ്യമായ ഉൽപന്നങ്ങൾ ലഭിക്കൂ. വെള്ളി, ശനി ദിവസങ്ങളായി ടാറിങ് പ്രവൃത്തിയും ആരംഭിക്കും. രണ്ടാം ഘട്ട ടാറിങ് പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. അതേ സമയം, ഗ്രേഡിങ് പ്രവൃത്തിക്ക് മണ്ണ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിച്ചിട്ടില്ല.

കോഴിക്കോട് വിമാന താവളത്തിൽ നടക്കുന്ന റീ കാർപറ്റിങ് പ്രവൃത്തിയുമായി ബന്ധപ്പെട്ട സാങ്കേതികത്വങ്ങൾ വിമാന സർവിസുകളെയോ ഹജ്ജ് സർവിസിനെയോ ബാധിക്കില്ലെന്ന് വിമാന താവള ഡയറക്ടർ എസ്. സുരേഷ് ഉറപ്പ് നൽകിയതായി ഉപദേശക സമിതി ചെയർമാൻ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി അറിയിച്ചു. പ്രവൃത്തിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതികാഘാതം സംബന്ധിച്ച അനുമതി ലഭിക്കാനുള്ള സാങ്കേതിക തടസ്സങ്ങൾ ഡയറക്ടറുമായി ചർച്ച ചെയ്തതായും സമദാനി അറിയിച്ചു. സമരം ഒത്തു തീർന്നതിന് പിന്നാലെ പ്രവൃത്തി പുനരാരംഭിച്ചതായി ഡയറക്ടർ പറഞ്ഞു. പാരിസ്ഥിതികാഘാത അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഔദ്യോഗിക തലത്തിൽ ഊർജിതമായി നടക്കുന്നുണ്ട്.

Leave A Comment