ബഹ്‌റൈൻ ബാലഭാരതി സാംസ്കാരിക ഉത്സവം 2023 സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ബാലഭാരതി സാംസ്കാരിക ഉത്സവം 2023 സംഘടിപ്പിച്ചു.

ബഹ്‌റൈൻ ബാലഭാരതി സാംസ്കാരിക ഉത്സവം 2023 സംഘടിപ്പിച്ചു.


മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏപ്രിൽ 21 ന് ആധ്യാത്മിക പരിപാടികളോടെയാണ് സാംസ്കാരിക ഉത്സവത്തിന് തുടക്കം കുറിച്ചത്. പ്രത്യേക പൂജകളും വിഷുക്കണിയും സംസ്കൃത ശ്ലോക പാരായണവും മനാമ ക്ഷേത്രത്തിൽ നടന്നു.തുടർന്ന് ഏപ്രിൽ 28ന് ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കുട്ടികളുടെ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറി. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ പ്രതിനിധികളും ബാലഭാരതി ആധികൃതരും പങ്കെടുത്തു.

അൽ മോയിദ് കമ്പനിചീഫ് ഓപ്പറേറ്റിങ് ഓഫീസർ ലോഹിതദാസ് മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിനു ശേഷം 60ലധികം സ്ത്രീകൾ പങ്കെടുത്ത മെഗാ തിരുവാതിരയും അരങ്ങേറി.തുടർന്ന് നടന്ന അന്ന ദാനത്തിന് ശേഷം കലാപരിപാടികൾ ആരംഭിച്ചു. ബാലഭാരതിയിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ കാണാൻ നിരവധി പ്രവാസികളാണ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നത്.

Leave A Comment