പി.എൽ.സി ബഹ്‌റൈൻ ചാപ്റ്റർ ഒന്നാം വാർഷിക ആഘോഷം ഇന്ന് (30.04 .2023) നടക്കും.

  • Home-FINAL
  • Business & Strategy
  • പി.എൽ.സി ബഹ്‌റൈൻ ചാപ്റ്റർ ഒന്നാം വാർഷിക ആഘോഷം ഇന്ന് (30.04 .2023) നടക്കും.

പി.എൽ.സി ബഹ്‌റൈൻ ചാപ്റ്റർ ഒന്നാം വാർഷിക ആഘോഷം ഇന്ന് (30.04 .2023) നടക്കും.


പ്രവാസികൾക്ക് സൗജന്യ നിയമോപദേശങ്ങളും നിയമ സഹായവും നൽകി പ്രവർത്തിച്ചു വരുന്ന പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഒന്നാം വാർഷിക ആഘോഷം ഇന്ന് (ഏപ്രിൽ 30 ഞായറാഴ്ച്ച) വൈകുന്നേരം 7:30 ന് സി.ഐ.ഡി ഓഫീസിന് സമീപമുള്ള ബഹ്‌റൈനിലെ അദിലിയയിലുള്ള കാൾട്ടൺ ഹോട്ടൽ വെച്ച് സംഘടിപ്പിക്കുന്നത്
ഇന്ന് വൈകുന്നേരം നടക്കുന്ന പരിപാടിയിൽ അഭിഭാഷകരെ ആദരിക്കൽ, നിയമ ബോധവൽക്കരണ ചർച്ച എന്നിവയും നടക്കും. ചടങ്ങിന്റെ ഉത്ഘാടനം ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി പീയുഷ് ശ്രീവാസ്‌തവ നിർവഹിക്കു൦.ഒപ്പം വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും സന്നിഹിതരാകും.പരിപാടിൽ പങ്കെടുക്കാനായി ബഹ്‌റൈനിൽ എത്തിച്ചേർന്ന അഡ്വ. ജോസ് എബ്രഹാമിനെ പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഗവേർണിംഗ് കൗൺസിൽ അംഗങ്ങൾ എയർപോർട്ടിൽ ഹാർദ്ദമായി സ്വീകരിച്ചു. വൈകുന്നേരം നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായും പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ അറിയിച്ചു.

Leave A Comment