ദാറുൽ ഈമാൻ കേരള മദ്രസയിൽ പുതിയ അക്കാദമിക വർഷം നാളെ (വെള്ളിയാഴ്ച, 5/5/2023) ആരംഭിക്കും

  • Home-FINAL
  • Business & Strategy
  • ദാറുൽ ഈമാൻ കേരള മദ്രസയിൽ പുതിയ അക്കാദമിക വർഷം നാളെ (വെള്ളിയാഴ്ച, 5/5/2023) ആരംഭിക്കും

ദാറുൽ ഈമാൻ കേരള മദ്രസയിൽ പുതിയ അക്കാദമിക വർഷം നാളെ (വെള്ളിയാഴ്ച, 5/5/2023) ആരംഭിക്കും


മദ്രസ എഡ്യുക്കേഷൻ ബോർഡിന്​ കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ദാറുൽ ഈമാൻ കേരള മദ്രസകൾ നാളെ (വെള്ളിയാഴ്ച, 5/5/2023) തുറക്കും. മദ്രസകളിലേക്ക് അഡ്മിഷൻ തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. നാല്​ വയസ്സ്​ മുതലുള്ള കുട്ടികൾക്കാണ്​ അഡ്​മിഷൻ നൽകുക. ലോവർ മുതൽ ഒമ്പതാം ക്ലാസ്​ വരെയുള്ള മദ്രസയിൽ മികവുറ്റ പഠനാന്തരീക്ഷമാണ്​ ഒരുക്കിയിട്ടുള്ളത്​. കഴിവുറ്റ അധ്യാപകർ, സ്​കൂൾ പഠനത്തെ ബാധിക്കാത്ത സമയ ക്രമം, ബഹ്​റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം, ഖുർആൻ പഠനത്തിന്​ ​പ്രത്യേക ശ്രദ്ധ, പാഠ്യേതര പ്രവർത്തനങ്ങൾക്ക്​ പ്രോൽസാഹനം, കുട്ടികളുടെ പ്രായത്തിനനസുരിച്ച ശാസ്​ത്രീയ സിലബസ്​, മാതൃഭാഷയിൽ മികച്ച പഠനം, തൃപ്​തികരമായ അടിസ്​ഥാന സൗകര്യം എന്നിവ ദാറുൽ ഈമാൻ മദ്രസകളുടെ പ്രത്യേകതകളാണ്​. മനാമ, റിഫ കാമ്പസുകളിലേക്കുള്ള അഡ്​മിഷനും മറ്റ്​ അന്വേഷണങ്ങൾക്കും 36513453 (മനാമ), 34026136 (റിഫ)  എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്​.

Leave A Comment