വോയ്‌സ് ഓഫ് ആലപ്പി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

  • Home-FINAL
  • Business & Strategy
  • വോയ്‌സ് ഓഫ് ആലപ്പി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വോയ്‌സ് ഓഫ് ആലപ്പി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.


ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി രക്ഷാദാനക്യാമ്പ് സംഘടിപ്പിക്കുന്നു. സൽമാനിയയിലെ ബ്ലഡ് ബാങ്കിൽവച്ച് മെയ് 12 ന് വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 മണിവരെയാണ് ക്യാമ്പ് നടക്കുക. വോയ്‌സ് ഓഫ് ആലപ്പിയുടെ ചാരിറ്റി വിങ്ങിന്റെ കീഴിലെ ആദ്യ ബ്ലഡ് ഡൊണേഷൻ ക്യാമ്പാണ് നടക്കുക. ഇതിനോടകം തന്നെ മെഡിക്കൽ ക്യാമ്പുകൾ, മരണപ്പെട്ട അംഗത്തിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം, എയർ ടിക്കറ്റ്, ദുരിതബാധിതർക്ക് ഫുഡ് കിറ്റ് തുടങ്ങിയ സഹായങ്ങൾ അംഗങ്ങൾക്ക് നൽകാൻ സാധിച്ചിട്ടുണ്ട്. കൂടാതെ അംഗങ്ങളുടെ അടിയന്തിരവും താൽക്കാലികവുമായ ആവശ്യങ്ങൾക്കായി വീൽ ചെയറുകൾ, വോക്കിങ് സ്റ്റിക്, വോക്കിങ് ഫ്രെയിം തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ചാരിറ്റി വിങ്ങിന്റെ കീഴിൽ സജ്ജമായിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ 3535 6757 (ജോഷി നെടുവേലിൽ), 3637 7837 (സുരേഷ് പുത്തെൻവിളയിൽ), 3436 6273 (അജു കോശി) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Comment