ബിഎംസി ആന്തോളജി സിനിമയിലെ ‘ഡയസ് ഡെത്ത്’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

  • Home-FINAL
  • Business & Strategy
  • ബിഎംസി ആന്തോളജി സിനിമയിലെ ‘ഡയസ് ഡെത്ത്’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

ബിഎംസി ആന്തോളജി സിനിമയിലെ ‘ഡയസ് ഡെത്ത്’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.


മനാമ : ബഹ്‌റൈൻ മീഡിയ സിറ്റിക്ക് കീഴിലുള്ള ബിഎംസി ഫിലിം പ്രൊഡക്ഷൻസിന്റെ ആന്തോളജി സിനിമയിലെ ‘ഡയസ് ഡെത്ത്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലെ പ്രശസ്ത ആക്ടിങ് ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടായ ആക്ടിലാബ് സ്ഥാപകനും ആക്ടിങ് ട്രെയിനറുമായ സജീവ് നമ്പ്യാത്ത് ഫസ്റ്റ് ക്ലാപ്പ് ചെയ്തു, ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറും നിർമ്മാതാവുമായ ഫ്രാൻസിസ് കൈതാരത്ത് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.താര ദമ്പതികളായ ജയമേനോനും പ്രകാശ് വടകരയും സിനിമയുടെമറ്റ് അണിയറ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതായിരുന്നു .അനിത കാർത്തിക് രാജാണ്,കാർത്തിക് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന സിനിമയുടെ നിർമ്മാതാവ്,രഞ്ജു റാൻഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ഹാരിസ് ഇക്കാച്ചുവും , ചീഫ് അസോസിയേറ്റ് ഡയറക്ടർ അഷിത ഹാരിസുമാണ്. തിരക്കഥ രഞ്ജു റാന്‍ഷ് ,അനീഷ് നിർമ്മലൻ, ക്രിയേറ്റീവ് ഹെഡ് അൻവർ നിലമ്പൂർ, അസോസിയേറ്റ് ക്യാമറ അസർ സിയ, ശ്രീജിത്ത് ശ്രീകുമാർ, ശില്പ വിഷ്ണു എന്നിവർ നായികാ നായകന്മാരാവുന്ന  ചിത്രത്തിൽ കാർത്തിക് രാജ് ,രിഷ്മ ,ക്രിസ്റ്റോ ,രമേഷ്, ബിജു ജോസഫ്,എലിസബത്ത് റോഷ്നി ,ഐശ്വര്യ കാർത്തിക് രാജ് ,അബ്ദുസലാം, വിനീത വിജയ്, മേഘ, അൻവർ നിലമ്പൂർ, അന്ന ,ആയിഷ ,ഹൈസാൻ അമൻ ,ഡോക്ടർ ശ്രീദേവി, ദീപക് തണൽ ,വിശ്വനാഥൻ മാരിയിൽ , വിഷ്ണു ,ഐശ്വര്യ എന്നിവരും അഭിനയതാക്കളാകു൦.

Leave A Comment