താനൂർ ദുരന്ത൦; പ്രവാസ ലോകത്തു൦ നൊമ്പരകാഴ്ചകൾ.

  • Home-FINAL
  • Business & Strategy
  • താനൂർ ദുരന്ത൦; പ്രവാസ ലോകത്തു൦ നൊമ്പരകാഴ്ചകൾ.

താനൂർ ദുരന്ത൦; പ്രവാസ ലോകത്തു൦ നൊമ്പരകാഴ്ചകൾ.


സൗദി അറേബ്യ: ഇന്നലെ താനൂർ തൂവലിൽ നടന്ന ബോട്ട് അപകടത്തിൽ സഹോദരി ഭർത്താവിനെയും അവരുടെ രണ്ടു മക്കളെയും നഷ്ട്ടപെട്ട താനൂർ കുണ്ടുങ്ങൽ ഉമ്മർ ഉള്ളാട്ടിലിനെ ആശ്വസിപ്പിക്കാൻ ആകാതെ സഹ പ്രവർത്തകർ. ഉമ്മറിന്റെ സഹോദരി ഭർത്താവായ ഓലപ്പീടിക സ്വദേശി സിദ്ധീഖ് (35 വയസ്സ്), സഹോദരിയുടെ മകൾ ഫാത്തിമ മിൻഹ (12 വയസ്സ്), മകൻ ഫൈസാൻ (4 വയസ്സ്) എന്നിവരാണ് ഏവരെയും കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ പൊലിഞ്ഞത്.

മൂന്നാമത്തെ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിസയിലാണ്. കിഴക്കൻ സഊദിയിലെ ജുബൈലിൽ പ്രവാസിയായ ഉമ്മർ ഇന്ന് ഉച്ചക്ക് തന്നെ നാട്ടിലേക്ക് പുറപ്പെട്ടു. അപകടം അറിഞ്ഞ ഉടനെ ജുബൈൽ കെ എം സി സി ഭാരവാഹികളായ ഉസ്മാൻ ഒട്ടുമ്മൽ, ഷംസുദ്ദീൻ പള്ളിയാളി, ഇബ്രാഹിം കുട്ടി, റാഫി കൂട്ടായി, അനീഷ് താനൂർ എന്നിവർ ഉൾപ്പെടെ സഹപ്രവർത്തകർ ഉമ്മറിനെ സന്ദർശിച്ച് നാട്ടിലേക്ക് പോകാൻ വേണ്ട സഹായങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നു.

താനൂർ ബോട്ട് അപകടത്തിൽ ജുബൈൽ കെ എം സി സി സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ബോട്ടിന് സർവീസ് നടത്താൻ അനുമതി നൽകിയ സർക്കാരാണ് ഈ മരണങ്ങൾക്കു ഉത്തരവാദിയെന്ന് ജുബൈൽ കെ എം സി സി അഭിപ്രയപെട്ടു

Leave A Comment