അതിഖ് അഹമ്മദിന്റെ ഭാര്യയെ ‘മാഫിയ’യായി പ്രഖ്യാപിച്ചു; വിവരം നൽകിയാൽ ലക്ഷങ്ങൾ പാരിതോഷികമെന്ന് പൊലീസ്

  • Home-FINAL
  • Business & Strategy
  • അതിഖ് അഹമ്മദിന്റെ ഭാര്യയെ ‘മാഫിയ’യായി പ്രഖ്യാപിച്ചു; വിവരം നൽകിയാൽ ലക്ഷങ്ങൾ പാരിതോഷികമെന്ന് പൊലീസ്

അതിഖ് അഹമ്മദിന്റെ ഭാര്യയെ ‘മാഫിയ’യായി പ്രഖ്യാപിച്ചു; വിവരം നൽകിയാൽ ലക്ഷങ്ങൾ പാരിതോഷികമെന്ന് പൊലീസ്


പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട മുൻ എം പിയും കൊലക്കേസ് പ്രതിയുമായ അതിഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്ത പർവീണിനെ ‘മാഫിയ’യായി പ്രഖ്യാപിച്ച് പൊലീസിന്റെ എഫ് ഐ ആർ. സാബിർ എന്ന ഷൂട്ടറുമായി ഇവർക്ക് ബന്ധമുണ്ടെന്നും എഫ് ഐ ആറിൽ പൊലീസ് പറയുന്നു. ഉമേഷ് പാൽ വധക്കേസിലെ പ്രതികളിലൊരാളാണ് സാബിർ. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

മകന്റെ സുഹൃത്തായ അതീൻ സഫറിന്റെ വീട്ടിലാണ് സാബിറിനൊപ്പം ഷൈസ്ത താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേയ് രണ്ടിന് അതീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഷൈസ്ത അവിടെ താമസിച്ചിരുന്നതായി അയാൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് അതീന്റെ വീട്ടിൽ റെയ്ഡ് നടത്തിയതിന് ശേഷമാണ് പൊലീസ് എഫ് ഐ ആർ ഫയൽ ചെയ്തത്.

കഴിഞ്ഞ മാസം ആദ്യം ഷൈസ്ത പ്രവീൺ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പുറത്തുവന്ന വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ചാണ് യു പി പൊലീസ് ഷൈസ്ത ഒളിവിലുള്ള സ്ഥലം കണ്ടെത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബി എസ് പി എം.എൽ.എ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും 2005ലാണ് പ്രയാഗ്രാജിലെ ധൂമംഗഞ്ചിലെ വീടിന് പുറത്ത് വെടിയേറ്റ് മരിച്ചത്. ഈ വധക്കേസിലാണ് അതിഖ് അഹമ്മദിനെയും സഹോദരനെയും അറസ്റ്റ് ചെയ്തത്. പ്രയാഗ്രാജിൽ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ഇവരെ വെടിവച്ച് കൊന്നത്. പൊലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇവർക്ക് നേരെ വെടിവയ്പുണ്ടായത്. നൂറോളം ക്രിമിനൽ കേസുകളിൽ അതിഖ് പ്രതിയാണ്.

Leave A Comment