ആശുപത്രികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഓര്‍ഡിനന്‍സ്;എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് 

  • Home-FINAL
  • Business & Strategy
  • ആശുപത്രികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഓര്‍ഡിനന്‍സ്;എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് 

ആശുപത്രികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഓര്‍ഡിനന്‍സ്;എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് 


തിരുവനന്തപുരം: ആശുപത്രികളുടെ സംരക്ഷണം ഉറപ്പാക്കാനായി ഓര്‍ഡിനന്‍സ് ഇറക്കാൻ സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിഷയം പരിഗണനയ്ക്കെടുക്കാനും ധാരണയായി.എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് ഉറപ്പാക്കുന്ന തരത്തിലാണ് ഓര്‍ഡിനന്‍സ് വിഭാവനം ചെയ്യുന്നത്.ആശുപത്രികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സംരക്ഷണം ഉറപ്പാക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കുന്നതു വരെ സമരം തുടരുമെന്ന് ഡോക്ടര്‍മാരുടെ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നത്.

Leave A Comment