ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി വിനോദ് കെ ജേക്കബിനെ നിയമിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി വിനോദ് കെ ജേക്കബിനെ നിയമിച്ചു.

ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി വിനോദ് കെ ജേക്കബിനെ നിയമിച്ചു.


ബഹ്‌റൈൻ : 2000ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന വിനോദ് കെ ജേക്കബിനെയാണ് നിലവിലുള്ള അംബാസഡർ പിയൂഷ് ശ്രീവാസ്തവയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് നിയമിച്ചത്.ഹോങ്കോങ്, ഷാങ്ഹായ്, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള വിനോദ് കെ ജേക്കബ് നിലവിൽ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈകമീഷനിൽ ഡപ്യൂട്ടി ഹൈ കമ്മീഷണറാണ്.

ബെയ്ജിംഗിലെ ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും പ്രവർത്തിച്ചിട്ടുണ്ട്.മലയാളിയാണെങ്കിലും വിനോദ് കെ ജേക്കബ് ചെന്നൈ പദ്മ ശേഷാദ്രി ബാലഭവൻ സീനിയർ സെക്കണ്ടറി സ്കൂളിലാണ് പഠനം നടത്തിയത്.പിന്നീട് ചെന്നൈയിലെ തന്നെ ഡോ. അംബേദ്കർ ലോ കോളജിൽനിന്ന് നിയമവിദ്യാഭ്യാസവും പൂർത്തിയാക്കി.നംഗ്യ സി. ഖാംപയാണ് (നയതന്ത്രജ്ഞ) ഭാര്യ.

Leave A Comment