ബഹ്റൈൻ-ഖത്തർ വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം.

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ-ഖത്തർ വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം.

ബഹ്റൈൻ-ഖത്തർ വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം.


മനാമ : ബഹ്റൈൻ-ഖത്തർ വിമാന സർവീസുകൾ ഈ മാസം 25 മുതൽ പുനരാരംഭിക്കും. ബഹ്റൈൻ സിവിൽ ഏവിയേഷൻ വിഭാഗമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്‌ഥാപിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ഏവിയേഷൻ വിഭാഗം അറിയിക്കുന്നത്.

ഏപ്രിൽ 12ന് സൗദി തലസ്‌ഥാനമായ റിയാദിലെ ഗൾഫ് സഹകരണ കൗൺസിൽ ആസ്‌ഥാനത്ത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളുടെ ഫലമായാണ് നയതന്ത്ര ബന്ധവും വ്യോമ സേവനയും പുനരാരംഭിക്കാൻ തീരുമാനിച്ചത്.

Leave A Comment