സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്.

  • Home-FINAL
  • Business & Strategy
  • സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്.

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്.


സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് .എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. കണ്ണൂർ, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ  ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസ് വരെയാകാം.അന്തരീക്ഷ ആർദ്രതയും ഉയർന്നതായതിനാൽ അനുഭവപ്പെടുന്ന  ചൂട് കൂടതലായിരിക്കും.

അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബർ ദ്വീപ് സമൂഹം, തെക്കൻ ആന്തമാൻ കടൽ,തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ എത്തിച്ചേരും. ജൂൺ നാലിന് കാലവർഷം കേരളത്തിലെത്തുമെന്നാണ് വിലയിരുത്തൽ.

Leave A Comment