കേന്ദ്രമന്ത്രിസഭയില്‍ വീണ്ടും മാറ്റം; എസ് പി സിങ് ബാഘേലിനെ ആരോഗ്യ വകുപ്പിലേക്ക് മാറ്റി

  • Home-FINAL
  • Business & Strategy
  • കേന്ദ്രമന്ത്രിസഭയില്‍ വീണ്ടും മാറ്റം; എസ് പി സിങ് ബാഘേലിനെ ആരോഗ്യ വകുപ്പിലേക്ക് മാറ്റി

കേന്ദ്രമന്ത്രിസഭയില്‍ വീണ്ടും മാറ്റം; എസ് പി സിങ് ബാഘേലിനെ ആരോഗ്യ വകുപ്പിലേക്ക് മാറ്റി


ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ വീണ്ടും മാറ്റം. കേന്ദ്ര സഹമന്ത്രി എസ് പി സിങ് ബാഘേലിനെ ആരോഗ്യ വകുപ്പിലേക്ക് മാറ്റി. ആരോ​ഗ്യ-കുടുംബക്ഷേമ വകുപ്പ് സഹമന്ത്രിയായാണ് നിയമിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി പുറപ്പെടുവിച്ചു.

കേന്ദ്ര നിയമവകുപ്പ് സഹമന്ത്രിയായിരുന്നു എസ് പി സിങ് ബാഘേല്‍. ഇവിടെ നിന്നാണ് ആരോഗ്യ വകുപ്പിലേക്ക് മാറ്റിയത്. നിയമവകുപ്പിന്റെ ക്യാബിനറ്റ് മന്ത്രിയായ കിരണ്‍ റിജിജുവിനെ നേരത്തെ മാറ്റിയിരുന്നു.

റിജിജുവിനെ ഭൗമശാസ്ത്ര വകുപ്പിലേക്കാണ് മാറ്റിയത്. പകരം അര്‍ജുന്‍ രാം മേഘ്‌വാളിനെ നിയമവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായും നിയമിച്ചിരുന്നു. അര്‍ജുന്‍ രാം മേഘ്‌വാള്‍ കേന്ദ്ര നിയമമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു.

Leave A Comment