ചലച്ചിത്ര നടൻ മധുപാലിനെ ബഹ്‌റൈൻ എയർപേർട്ടിൽ സ്വീകരിച്ചു.

  • Home-FINAL
  • Business & Strategy
  • ചലച്ചിത്ര നടൻ മധുപാലിനെ ബഹ്‌റൈൻ എയർപേർട്ടിൽ സ്വീകരിച്ചു.

ചലച്ചിത്ര നടൻ മധുപാലിനെ ബഹ്‌റൈൻ എയർപേർട്ടിൽ സ്വീകരിച്ചു.


ഇന്ന് വൈകുന്നേരം നടക്കുന്ന ബഹ്‌റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിങ്ങിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുന്നതിനും , തുടർന്ന് ബി കെ എസ് ചിൽഡ്രൻസ് വിങ്ങ് DOPA ബഹ്‌റിനും, സക്സസ് സ്റ്റെപ്പ് ബഹ്‌റൈനും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ഗ്രൂമിങ്ങ് വർക്ക്ഷോപ്പിന് നേതൃത്വം നൽകാനുമായി ബഹ്‌റൈനിൽ എത്തിച്ചേർന്ന ചലച്ചിത്ര നടനും,സംവിധായകനു൦,എഴുത്തുകാരനുമായ മധുപാൽ കണ്ണമ്പത്തിനെ ബി കെ എസ് ചിൽഡ്രൻസ് വിങ്ങ് കൺവീനർ മനോഹരൻ പാവറട്ടി, നിഖിൽ കരുണാകരൻ, പ്രോഗ്രാം കോർഡിനേറ്റർ ഷാഗിത്ത് രമേഷ് ബഹ്‌റൈൻ എന്നിവർ എയർപേർട്ടിൽ സ്വീകരിച്ചു . 12 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കായാണ് ഈ ക്യാമ്പ്‌ നടത്തുന്നത്. ക്യാമ്പിന്റെ ഭാഗമായി DOPA സ്ഥാപകരിൽ ഒരാളായ ഡോക്ടർ ആഷിക്ക് സൈനുദ്ദീൻ നടത്തുന്ന കരിയർ ഡെവലപ്പ്മെന്റ് സെഷനും,അനീഷ് നിർമ്മലൻ നടത്തുന്ന തോട്ട്മാപ്പ് ഡെവലപ്പ്മെന്റ് സെഷനും നടക്കും.

Leave A Comment